എനിക്ക് എന്റെ ജീവിതത്തിൽ കുറച്ചു നാളായി സ്വധീനം ഉണ്ടാക്കിയ ഒരാൾ.അവൾ എനിക്ക് പുതിയ അറിവുകൾ പകർന്നു.ജീവിതത്തിൽ മൊത്തം മാറ്റങ്ങൾ വരുത്തി.എന്നെ മൊത്തം മാറ്റി.അവളിൽ നന്മ ഒരുപാട് ഉണ്ട്.എനിക്ക് അവളെ ഒരുപാട് ഇഷ്ട്ടമായി.ഞാൻ അവളോട് എല്ലാ കാര്യങ്ങളും ഷെയർ ചെയ്തു. എല്ലാത്തിനും പരിഹാരം കണ്ടെത്താൻ അവൾക്ക് പറ്റി.ഈ നന്മയുള്ള പെണ്ണിനെ വിട്ട് കളയാൻ തോന്നിയില്ല.ഞാൻ അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു.അവൾ പക്ഷെ സമ്മതിച്ചില്ല.എന്നെ കുറേ ശകാരിച്ചു. അവൾക്ക് വേണ്ടി സായ് ഭക്തൻ ആയതാണ് ഞാൻ.അവളുടെ ലൈഫ് സ്റ്റൈൽ ഞാനും ഫോളോ ചെയ്ത് കഴിഞ്ഞിരുന്നു. എന്നെ ഒരുപാട് മനസിലാക്കിയ ഒരാൾ.എന്നിട്ടും ഒരിക്കലും നടക്കാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞ് എന്നെ മാറ്റി നിർത്തി.എനിക്കറിയാം അവൾ മറ്റ് ആരെയും വിവാഹം കഴിക്കില്ല എന്ന്.എന്നാലും എന്നെ മാറ്റി നിർത്തിയാൽ അതിന്റെ കാരണം പറയാഞ്ഞതു സഹിക്കാൻ ആവുന്നില്ല.ഇപ്പൊഴും ചിലപ്പോൾ വിളിക്കും.സംസാരിക്കും.അപ്പോൾ വെറുപ്പല്ല.പിന്നെ എന്താണ്... കാത്തിരിക്കുന്നു ഇപ്പൊഴും...