തനു ഫ്രഷായി താഴേക്ക് വന്നപ്പോൾ സൗമ്യ സുമയോടൊപ്പം അടുക്കളയിൽ എന്തൊക്കെയോ പറഞ്ഞ് അവരോട് സംസാരിക്കുകയാണ്.
\"ഹ നീ ഇവിടെ ഇരിക്കുവായിരുന്നോ,
ഞാൻ റൂമിലൊക്കെ നോക്കിയിട്ട് നിന്നെ കണ്ടില്ല..\"
തനു ചിരിയോടെ പറഞ്ഞുകൊണ്ട് സൗമ്യയുടെ അടുത്തായി സ്ഥാനം പിടിച്ചു.
\"ഞാൻ പറഞ്ഞതാ സൗമ്യമോളോട്,
നിങ്ങൾ ഒരുപാട് ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ ഒന്ന് ഉറങ്ങി എഴുന്നേറ്റിട്ട് വരാം..
പക്ഷേ കേട്ടില്ല...\"
സുമ പരിഭവത്തോടെ തനുവിനോട് ആയി പറഞ്ഞു.
\"ഏയ്, അതൊന്നും സാരമില്ല ആന്റി....
എനിക്കിപ്പോൾ ഉറക്കം ഒന്നും വരുന്നില്ല..
ഞാൻ കുറച്ചു കഴിഞ്ഞിട്ട് പോയി കിടന്നോളാം...\"
സൗമ്യ അവളുടെ അടുത്തായി നിൽക്കുന്ന തനുവിന്റെ തോളിൽ കയ്യിട്ടു കൊണ്ട് സുമയോടായി പറഞ്ഞു.
\" അടി മേടിക്കും നീ...
നിന്നോട് ഞാൻ നേരത്തെ റൂമിൽ വച്ച് തന്നെ പറഞ്ഞതല്ലേ അമ്മ എന്ന് തന്നെ വിളിച്ചോണം എന്ന്..
എന്നിട്ട് അവളുടെ ഒരു ആന്റി...\"
സുമ കറിയ്ക്കിളക്കി കൊണ്ടിരുന്ന തവി ഉപയോഗിച്ച് അവളെ തല്ലും പോലെ കാണിച്ചുകൊണ്ട് കപട ഗൗരവത്തോടെ പറഞ്ഞു.
വർഷങ്ങൾക്കിപ്പുറം ഒരമ്മയുടെ വാത്സല്യം കലർന്ന ശാസനയറിയവേ അവളുടെ കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞു.
എങ്കിലും അത് മറ്റാരും കാണാതിരിക്കാനായി അവൾ പെട്ടെന്ന് തന്നെ തുടച്ചു കൊണ്ട് മുന്നിലുള്ളവരെ നോക്കി പുഞ്ചിരിച്ചു.
\"അതൊക്കെ അവള് വിളിച്ചോളും അമ്മേ...\"
തനു സുമയോട് പറഞ്ഞുകൊണ്ട് സ്ലാബിലേക്ക് കയറിയിരുന്നു.
ആഹ്ഹ ഇന്ന് ഒരുപാട് സ്പെഷ്യൽ ഐറ്റം ഉണ്ടെന്ന് തോന്നുന്നല്ലോ...
തനു അവളുടെ അടുത്തായിരുന്ന പാത്രത്തിന്റെ മൂടി തുറന്നു കൊണ്ട് അതിന്റെ ഗന്ധം മൂക്കിലേക്ക് ആവാഹിച്ചുകൊണ്ട് സന്തോഷത്തോടെ പറഞ്ഞു.
എന്റെ മോൾക്ക് ഇഷ്ടപ്പെട്ടതൊക്കെ ഈ അമ്മ ഉണ്ടാക്കിയിട്ടുണ്ട്... ഇനി എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.
നിറഞ്ഞ കണ്ണുകളോടെ തനുവിന്റെ തലയിൽ തലോടിക്കൊണ്ട് സുമ പറഞ്ഞു.
\" എന്റെ അമ്മേ, ഞാൻ വന്ന നേരം മുതൽ ഇവിടെ കണ്ണീർ പരമ്പരയാണ്..
മതി, ഇനിയും കരയാനാണ് ഉദ്ദേശമെങ്കിൽ ഞാൻ മിണ്ടില്ലാട്ടോ...\"
തനൂ സുമയെ നോക്കി കള്ള പരിഭവം നടിച്ചതും അവർ സാരിയുടെ മുന്താണി ഉപയോഗിച്ച് കണ്ണ് അമർത്തി തുടച്ചു കൊണ്ട് അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
അത് കണ്ടപ്പോൾ തനുവിനും വല്ലാത്ത വിഷമം തോന്നി..
മൂന്നുവർഷം താൻ ഇല്ലാതെ എങ്ങനെ കഴിച്ചു കൂട്ടിയിട്ടുണ്ടാകും...
സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടുണ്ടാവുമോ...
എന്നെ കാണാനില്ല എന്ന വാർത്ത തന്റെ അച്ഛനെയും അമ്മയെയും അതുപോലെ തന്നെ പ്രിയപ്പെട്ടവരെയും എത്രമാത്രം തകർത്തുകളഞ്ഞിരിക്കും...
ആ ഓർമ്മയിൽ തനുവിന്റെ കണ്ണുകൾ തനിയെ നിറഞ്ഞു വന്നു
എങ്കിലും ആ കണ്ണുനീർ തന്റെ പ്രിയപ്പെട്ടവരെയും വേദനിപ്പിക്കുമെന്ന് മനസ്സിലാക്കിക്കൊണ്ട് അവൾ ആ കണ്ണുനീർ അമർത്തി തുടച്ചു.
അങ്ങനെ തനുവും സൗമ്യയും സുമയോടും ദേവികയോടുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അവിടേക്ക് വീണ കയറി വന്നത്.
വീണ വന്നതൊന്നും അറിയാതെ അവർ നാലുപേരും പരസ്പരം മറന്ന് ഓരോന്ന് പറഞ്ഞ് ചിരിക്കുകയാണ്.
ഇതു കൂടെ കണ്ടതും വീണയ്ക്ക് അങ്ങോട്ട് വിറഞ്ഞു കയറി.
\"ഇതെന്താ വീടോ അതോ പാർക്കോ മറ്റോ ആണോ..
ഇത്രക്ക് കിടന്നു ചിരിക്കാൻ ആയിട്ട്...
മനുഷ്യന് തല വേദനിക്കുവാ... ...\"
വീണ ഫ്രിഡ്ജിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം കൈയിലേക്ക് എടുത്തുകൊണ്ട് പരസ്പരം ഓരോന്ന് പറഞ്ഞ് ചിരിക്കുന്നവരെ നോക്കി രൂക്ഷമായി പറഞ്ഞു.
സുമയുടെയും തനുവിന്റെയും ഒക്കെ സംസാരം കേട്ടുകൊണ്ടിരുന്ന സൗമ്യ കാര്യമറിയാതെ ചുളിഞ്ഞ പുരികത്തോടെ വീണയെ നോക്കുന്നുണ്ട്.
വീണേ നീ പോകാൻ നോക്ക്. ഇവിടെ നിന്നേ ഒരു ആവശ്യത്തിനും വിളിച്ചില്ലല്ലോ.. അതുമല്ല നിനക്ക് ഇവിടെ നിന്റെ അഭിപ്രായം പറയേണ്ട ഒരു ആവശ്യവുമില്ല..
വീണയുടെ വാക്കുകൾ തീർത്ത അലോസരത്താൽ ,
മുഖത്തെ ദേഷ്യം അവൾക്കും പരമാവധി മനസ്സിലാക്കുന്ന രീതിയിൽ തന്നെ ദേവിക വീണയെ നോക്കി പറഞ്ഞു.
\"ഞാൻ പറയാതെ പിന്നെ ആരാ പറയുക...
ഞാനീ വീട്ടിലെ രണ്ടാമത്തെ മകന്റെ ഭാര്യയാണ്..
അപ്പോൾ അഭിപ്രായം പറയാനുള്ള അവകാശം എനിക്കുമുണ്ട്..\"
വീണ കൈയിലെ ബോട്ടിൽ സൈഡിലേക്ക് മാറ്റിവെച്ചുകൊണ്ട് ദേഷ്യത്തോടെ ദേവികക്ക് നേരെ ചീറി.
\"വീണേ മതി.. നീ കയറി പോകാൻ നോക്ക്..
വർഷങ്ങൾക്കുശേഷം നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയ ദിവസമാണ്.
നീ ആയിട്ട് അതിന് ഇടങ്കോലിടാൻ നിൽക്കേണ്ട ആവശ്യമില്ല..\"
സുമ വീണയെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു..
\" ഈ വാങ്ങി കൂട്ടിയിരിക്കുന്ന സാധനങ്ങളൊക്കെ എന്റെ ഭർത്താവ് അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ടാണ്...
അങ്ങനെയുള്ളപ്പോൾ ഞാൻ അല്ലാതെ ആരാ പിന്നേ ഇവിടെ അഭിപ്രായം പറയേണ്ടത്,\"
വീണ പുച്ഛത്തോടെ പറഞ്ഞതും, ദേവികയും സുമയും ഇവൾ ഇത്രമാത്രം അധപതിച്ചു പോയോ എന്ന രീതിയിൽ നോക്കി നിന്നു പോയി.
\"എന്താ ഇപ്പൊ രണ്ടുപേർക്കും പറയാൻ ഒന്നുമില്ലേ...,
ശ്രീഹരിയുടെ ഭാര്യ എന്ന നിലയിൽ എനിക്ക് ഇവിടെ നടക്കുന്ന എല്ലാ കാര്യത്തിലും ഇടപെടാനുള്ള അർഹതയും ഉണ്ട്.\"
വീണ പുച്ഛത്തോടെ സ്ലാബിൽ ചാരി കൈകെട്ടി നിന്നു കൊണ്ട് വീറോടെ പറഞ്ഞു.
\"ഭാര്യ ഏത് കണക്കില്, കല്യാണം കഴിഞ്ഞ് മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഹരി നിന്നെ ഭാര്യയായി അംഗീകരിച്ചിട്ടുണ്ടോ...
നീ എങ്ങനെയാ അവന്റെ ജീവിതത്തിൽ കയറിക്കൂടിയതെന്നും ഞങ്ങൾക്കറിയാവുന്നതാണല്ലോ,
എന്തിന് നീയെന്ന ഒരാൾ ഇവിടെ ഉണ്ടെന്ന രീതിയിൽ അവൻ നിന്നോട് പെരുമാറിയിട്ടുണ്ടോ...
അങ്ങനെയുള്ളവളാ ഭാര്യചമയാൻ വന്നിരിക്കുന്നത്...
ദേവിക പുച്ഛത്തോടെ പറഞ്ഞതും വീണ മുഖത്ത് അടി കിട്ടിയത് പോലെ ആയിപോയി.
പിന്നെ, ഈ വീട്ടിൽ ചെലവ് നടന്നു പോകാൻ ഹരിയുടെ കാശിന്റെ ആവശ്യം ഇവിടെയില്ല...
വീട്ടിലെ കാര്യങ്ങൾ അല്ലെങ്കിലും നോക്കുന്നത് അച്ഛൻ തന്നെയാണല്ലോ...
ഹരിയുടെ കാശ് ആർക്ക് കൊടുക്കണമെന്ന് ഉള്ളത് അല്ലെങ്കിലും അവന്റെ മാത്രം തീരുമാനമാണ് ഭാര്യയായിട്ട്, എന്തിന്...
ഒരു സഹജീവി ആയിട്ട് പോലും കരുതാത്ത നിന്നെപ്പോലെ ഒരുത്തി അതിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ല...
പിന്നേ, ഇതൊന്നും എനിക്ക് പറയേണ്ട ആവശ്യമില്ല എന്ന് എനിക്കറിയാം, എനിക്കല്ലെങ്കിലും നിങ്ങളുടെ ജീവിതത്തിൽ കയറി അഭിപ്രായം പറയേണ്ട ആവശ്യമില്ല. പക്ഷേ നീ ഇത് ചോദിച്ച് വാങ്ങിയതാണ്...\"
അതും കൂടി ദേവികയുടെ വായിൽ നിന്ന് കേട്ടതും വീണ ആകെ വിളറി വെളുത്തു പോയി..
അതുകൊണ്ടുതന്നെ പിന്നീട് ഒന്നും ചിന്തിക്കാതെ സ്ലാബിൽ ഇരുന്ന വാട്ടർ ബോട്ടിൽ എടുത്ത് കൊണ്ട് ദേവികയേയും അവിടെ കൂടിയിരുന്ന മറ്റുള്ളവരെയും ഒന്ന് തറപ്പിച്ചു നോക്കി ശേഷം അവൾ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി.
\"ഇവൾക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ...\"
തനു ദേവികയ്ക്ക് നേരെ തിരിഞ്ഞു.
ഇവൾ ഇന്ന് മാറും നാളെ മാറും എന്ന് വിചാരിച്ചിരിക്കുന്ന നമ്മളാണ് തനു മണ്ടൻമാർ.
ഇതുപോലെയുള്ള ജന്മങ്ങൾ ഒന്നും ഒരിക്കലും മാറില്ല.
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല അത് കുപ്പയിലേക കിടക്കു..
എന്ന് പറയാറില്ലേ അതുപോലെയാണ് ഇവിടത്തെയും കാര്യം..
ദേവിക പുച്ഛത്തോടെ പറഞ്ഞുകൊണ്ട് കറിക്ക് താളിക്കാനുള്ള പാത്രം അടുപ്പിലേക്ക് വെച്ചു.
കുഞ്ഞേട്ടനും ആയിട്ട് ഇപ്പോഴും പ്രശ്നമാണോ, വർഷം മൂന്നായില്ലേ അവരുടെ കല്യാണം കഴിഞ്ഞിട്ട്...
വീണ പോയ വഴിയെ ഒന്ന് നോക്കിക്കൊണ്ട് തനു സംശയത്തോടെ ചോദിച്ചു.
\"അവർ തമ്മിൽ എപ്പോഴും പ്രശ്നമാണ്.
അവന്റെ കാര്യം ഒന്നും നോക്കില്ല..
അവനും അത് ഇഷ്ടമില്ല.
അവളെ സംബന്ധിച്ച് അവൻ ലോട്ടറി ആണല്ലോ.
അവളുടെ ആവശ്യങ്ങൾക്ക് അവൻ പൈസ കൊടുത്തില്ലെങ്കിൽ ഇവിടെ കിടന്ന് ചാടുന്നത് കാണാം...
അവൾ എത്ര ചാടിയാലും അവളുടെ കാര്യങ്ങളിൽ ഒന്നും അവൻ ഇടപെടാറില്ല...
ഇടയ്ക്കിടയ്ക്ക് പരിസരം പോലും മറന്ന് നിന്റെ കുഞ്ഞേട്ടൻ അവൾക്കിട്ട് പൊട്ടിക്കാറുമുണ്ട്.\"
\"കുഞ്ഞേട്ടനോ...\"
തനു അമ്പരപ്പോടെ ചോദിച്ചു.
ഹ, നിന്റെ കുഞ്ഞേട്ടൻ തന്നെയാ...
അതുപോലെയാണ് അവൾ ഓരോന്ന് ഈ വീട്ടിൽ ചെയ്തുകൂട്ടുന്നത്..ഇപ്പോൾ തന്നെ നീ കണ്ടതല്ലേ...
അമ്മയാണെങ്കിൽ, എന്തൊക്കെ പറഞ്ഞാലും മകന്റെ ഭാര്യയല്ലേ എന്ന് പറഞ്ഞ് അവൾ ചെയ്യുന്നതിനെല്ലാം കണ്ണടയ്ക്കുന്നതാ പ്രശ്നം...
പിന്നേ എന്നോട് ഇതു പോലെ ആളാവാൻ വന്നാൽ ഞാൻ വെറുതെ വിടത്തുമില്ല.
അത്രയും നേരം ഗൗരവത്തോടെ പറഞ്ഞുകൊണ്ടിരുന്നവൾ അവസാനമായപ്പോൾ കളിയോടെ തനുവിനെ നോക്കി.
മറുപടിയായി തനുവും ദേവികയെ നോക്കി പുഞ്ചിരി തൂകി.
\"അല്ല അത്...\"
തനുവിന്റെ അടുത്ത് നിന്ന സൗമ്യ സംശയത്തോടെ അവളുടെ കയ്യിൽ അമർത്തിപ്പിടിച്ചു.
\"എന്റെ കുഞ്ഞേട്ടന്റെ ഭാര്യയാ...\"
അവളെ കുറിച്ച് ഞാൻ ഡീറ്റൈൽ ആയിട്ട് തന്നെ പറഞ്ഞുതരാം...
ഇപ്പൊ കണ്ടതിൽ നിന്ന് ഒരു ഏകദേശം രൂപം കിട്ടിയില്ലേ...
ബാക്കിയൊക്കെ നമുക്ക് ഇന്നത്തെ സ്പെഷ്യൽ ഒക്കെ തട്ടിയിട്ട് സംസാരിക്കാം...\"
അതും പറഞ്ഞ് തനു സുമ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന വിഭവങ്ങളിലൂടെ കൊതിയോടെ കണ്ണോടിച്ചു.
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
എന്നാൽ ഇതെ സമയം തന്റെ ചോരയിൽ പിറന്ന തന്റെ മകൾ അങ്ങകലെ വിശന്നു കരയുന്നത് അവളും അറിഞ്ഞിരുന്നില്ല.
To be continued 🚶♀️🚶♀️🚶♀️🚶♀️
അപ്പൊ എല്ലാരും വായിച്ചു റിവ്യൂ ഇട്ടോ 😘😘😘
ഉടനെ വരാട്ടോ 😘😘😘😘