Aksharathalukal

✨അവളറിയാതെ🥀✨ 7

സമയം രാത്രി ആയിട്ടുണ്ട്, രാത്രിയിലത്തെ അത്താഴം ഒക്കെ കഴിച്ച്  കഴിഞ് ആ വലിയ വീടിന്റെ വരാന്തയിൽ    ഓരോ കാര്യങ്ങൾ പറഞ്ഞ് ഇരിക്കുകയാണ് എല്ലാവരും.
വീണ ഒഴിച്ച് ബാക്കി എല്ലാവരും അവിടെത്തന്നെ ഉണ്ടായിരുന്നു.

സുമ തനു   തിരികെ വന്ന കാര്യങ്ങളൊക്കെ    അവരുടെ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചു പറയുന്ന തിരക്കിലാണ്.

സുമാ ഓരോന്ന് സന്തോഷത്തോടെ പറയുന്നത്        ദേവികയുടെ തോളിൽ ചാരിയിരുന്ന്   കേൾക്കുകയാണ് തനു.

സംസാരത്തിനിടയിൽ തന്നെ  സുമ   സാരിയുടെ മുന്താണി ഉപയോഗിച്ച് നിറഞ്ഞ കണ്ണുകളും     തുടയ്ക്കുന്നുണ്ട്.

\"ഞാനിപ്പോ എത്രമാത്രം ഹാപ്പിയാണെന്ന് അറിയോ ഏട്ടത്തി...
എനിക്ക് എല്ലാവരെയും തിരിച്ചു കിട്ടിയില്ലേ...\"

ഇനി എനിക്ക് എന്റെ കുറച്ചു വേണ്ടപ്പെട്ടവരെ കൂടെ   ഇതുപോലെ ചെന്ന് കണ്ട് സർപ്രൈസ് കൊടുക്കണം.\"

തനു   വംശിയുടെ മുഖം   മനസ്സിലേക്ക് ഓർത്തെടുത്തു കൊണ്ട് പറയവേ   തന്റെ   തോളിൽ കിടക്കുന്ന തനുവിന്റെ   നെറുകയിൽ വാത്സല്യത്തോടെ   ദേവിക ചുണ്ട് ചേർത്തു .

സൗമ്യ      ചുരുങ്ങിയ സമയം  കൊണ്ട് തന്നെ അവിടെയുള്ളവരുമായി  നല്ല   ഒരു  സൗഹൃദം സ്ഥാപിചെടുത്തിട്ടുണ്ട്.

ഇപ്പോൾ   ശ്രീനാഥിന്റെ    അടുത്തിരുന്ന് അയാളുടെ ബിസിനസിനെക്കുറിച്ചും മറ്റും   എന്തൊക്കെയോ പറഞ്ഞു സംസാരിക്കുകയാണ്  കക്ഷി.

അവളുടെ മടിയിൽ അമ്പാടിയും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഹരി    പിന്നേ       വെറുതെ ഫോണിൽ നോക്കി കൊണ്ടിരിക്കുകയാണ്.

ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ    ആ വീട്ടിലുള്ളവർക്കെല്ലാം       സൗമ്യയെ  ഒരുപാട്  ഇഷ്ടമായി.

അവളുടെ ജീവിത സാഹചര്യങ്ങൾ ഒക്കെ      സുമയിൽ നിന്ന് അറിയവേ  അവർക്കും ഒരുപാട് സങ്കടമായി.

\"അതെ ശ്രീയേട്ടാ...
നിങ്ങളുടെ     അനിയൻ  ആരോടും അങ്ങനെ മിണ്ടാറില്ലേ...
എന്നോട് ഇത്രയും നേരമായിട്ടും ഒരു വാക്ക് മിണ്ടിയിട്ടില്ല...
വീട്ടിൽ ഒരാൾ വന്നാൽ ഇങ്ങനെയാണോ
ഇരിക്കണ്ടേ...

എപ്പോഴോ   ആ  മുഖത്തേക്ക് നോക്കിയപ്പോൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു...\"

സിറ്റൗട്ടിലെ സൈഡിലായി ചാരിയിരിക്കുന്ന   ശ്രീഹരിയുടെമേൽ  തന്റെ നോട്ടം   പതിക്കവേ       ഹരിയെ   ഇടങ്കണ്ണിട്ട്   നോക്കി    ശ്രീനാഥിനോട് രഹസ്യമായി       സൗമ്യ ചോദിച്ചതും,
ഹരിയെ ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ട്     ശ്രീ   അവളെ നോക്കി ഒന്ന് ചിരിക്കുക മാത്രം
ചെയ്തു.

\"ഏയ്യ്, ഇളയച്ചൻ പാവമാ..
എനിക്ക് ചോറൊക്കെ വാരി തരുമല്ലോ...\"

അമ്പാടി   സൗമ്യയുടെ   ചോദ്യം  കേട്ട്  കുറച്ചുറക്കെ   മറുപടി പറഞ്ഞതും..
അമ്പാടിയുടെ ശബ്ദം കേട്ട് മൂവരെയും    ഹരി തലയുയർത്തി നോക്കിയതും ഒരുമിച്ചായിരുന്നു.

അത് മനസ്സിലായതും   ഉടനെ തന്നെ     അവനിൽ മാത്രം നോട്ടം ഉറപ്പിച്ചിരുന്ന      സൗമ്യ അവനിൽ നിന്നും   നോട്ടം   പറിച്ചു മാറ്റി വേറെ   എവിടെയോ   നോക്കിയിരുന്നു.


ഫോണിൽ  നിന്ന്  മുഖം ഉയർത്തി നോക്കിയ  ഹരി കാണുന്നത് തന്നെ നോക്കി   ചിരിക്കുന്ന  അമ്പാടിയെയാണ്...

അത് കാണവേ   അവനെ  നോക്കി പുഞ്ചിരി തൂകിയതും      അമ്പാടിയുടനെ   സൗമ്യയുടെ മടിയിൽ നിന്ന് എഴുന്നേറ്റ്  അവന്റെ മടിയിൽ പോയിരുന്നു.

\"അവനു   ഞങ്ങളെക്കാൾ പ്രിയം     അവന്റെ ചെറിയച്ഛനോടാ...\"

  ശ്രീനാഥും   സൗമ്യയും ഇരിക്കുന്ന പടിയുടെ തൊട്ടുമുന്നിലുള്ള പടിയിൽ   തനുവിനോടൊപ്പം ഇരുന്ന ദേവിക     അമ്പാടി തന്റെ മടിയിൽ നിന്ന്  എണീറ്റു പോയതിന്റെ  കാര്യം അറിയാതെ    അമ്പാടിയെ തന്നെ സംശയത്തോടെ     നോക്കുന്ന   സൗമ്യയെ തിരിഞ്ഞു നോക്കി പറഞ്ഞതും.

അവൾ മനോഹരമായി ദേവികയേ   നോക്കി പുഞ്ചിരിച്ചു.

\"പിന്നെ മോള് പറഞ്ഞില്ലേ   അവൻ ആരോടും ഒന്നും സംസാരിക്കില്ലെയെന്ന്..
   വീണ ജീവിതത്തിൽ വന്നതിനുശേഷം   അവൻ ഇങ്ങനെയാണ്..

അവനൊരു   പ്രണയം ഉണ്ടായിരുന്നു അത്രേ...
ആ   പ്രണയം പോലും നേടിയെടുക്കാൻ അവനായില്ല..
ഒപ്പം  തനുമോളുടെ മിസ്സിംഗ്.  ഉം കൂടെ ആയപ്പോൾ അവൻ ആകെ തളർന്നുപോയി.

പക്ഷേ ഞങ്ങളൊക്കെ വലിയ കാര്യമാണ്.
മോളെ ആദ്യമായിട്ടല്ലേ കാണുന്നത് ചിലപ്പോ അതിന്റെ ചളിപ്പ് കാരണം    മിണ്ടാത്തതാവും.
അവൻ വന്ന് മിണ്ടിക്കോളും...\"

ദേവിക ചിരിയോടെ പറഞ്ഞു.

എന്നിരുന്നാലും എല്ലാവരോടും പെട്ടെന്ന് കമ്പനി ആകുന്ന ഹരി   എന്തുകൊണ്ട് സ്വാമിയോട് മിണ്ടുന്നില്ല എന്ന്    ചിന്തിച്ചതിന് ഒരു കൃത്യമായ ഉത്തരം ദേവികയ്ക്ക് അപ്പോഴും കിട്ടിയിരുന്നില്ല.

\"  അപ്പോ ഹരിയേട്ടന്റെ വൈഫുമായിട്ടുള്ളത് അറേഞ്ച് മാര്യേജ്   എങ്ങാനും   ആണോ....
ഹരിയേട്ടന്റെ ഇഷ്ടമില്ലാതെ നടത്തിയതാണോ ഈ കല്യാണം....
അതുകൊണ്ടാണോ അവർക്കിടയിൽ ഇപ്പോഴും പ്രശ്നങ്ങൾ നടക്കുന്നത്..\"

ദേവികയുടെ സംസാരം കേട്ടുകൊണ്ടിരുന്ന സൗമ്യ  ഹരി തങ്ങൾ സംസാരിക്കുന്നത് കേൾക്കുന്നില്ല എന്ന് ഉറപ്പുവരുത്തി കൊണ്ട് തന്നെ അവളോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

\"അവന്റെ    വലിയൊരു സ്വപ്നം തകർത്തുകൊണ്ട്       നുണ പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച് ഇവനെ നാട്ടുകാരുടെ മുന്നിൽ   വേറൊരു രീതിയിൽ ചിത്രീകരിചാ   ആ നാശം   പിടിച്ചവൾ ഇവന്റെ ജീവിതത്തിലേക്ക് വന്നത്...

ഇതൊക്കെ      അവൻ ഒരിക്കൽ    കുടിച്ചിട്ട്   ബോധമില്ലാതെ  വന്ന്   ശ്രീഏട്ടനോട്  പറഞ്ഞതാ...
   അങ്ങനെയാ   ഞാനും   ഇതൊക്കെ  അറിഞ്ഞത്.

എനിക്ക് ഇക്കാര്യങ്ങളൊക്കെ അറിയാമെന്ന് ഹരിക്ക്   അറിയില്ല...

പാവം    ആ നാശം പിടിച്ചവൾ കാരണം    അവന്റെ സ്വപ്നങ്ങളല്ലേ തകർന്നത്..
അവന്റെ ജീവിതമല്ലേ അവൾ ഇപ്പോൾ തകർത്തുകൊണ്ടിരിക്കുന്നത്...\"

വീണയോടുള്ള ദേഷ്യം എല്ലാം വാക്കുകളിൽ കലർത്തി മുറുമുറുത്തുകൊണ്ട്    
ദേവിക സൗമ്യയ്ക്കുള്ള മറുപടി നൽകിക്കൊണ്ട്     അമ്പാടിയോട്   എന്തോ   പറഞ്ഞു സംസാരിക്കുന്ന  ശ്രീഹരിയിലേക്ക് നോട്ടമെയ്തു.

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

അങ്ങനെ സുമയും   ബന്ധുക്കളോടൊക്കെ തനു   തിരിച്ചുവന്ന കാര്യങ്ങൾ വിളിച്ചു പറഞ്ഞതിനു ശേഷം തിരികെ   വന്ന്   സിറ്റൗട്ടിൽ ഇരിക്കുന്നവരോടൊപ്പം കൂടി..

  തനുമോളെ കണ്ടപ്പോൾ നമ്മുടെ അവസ്ഥ എങ്ങനെയാണോ അതൊക്കെ തന്നെയാണ്      മോള്  തിരിച്ചുവന്ന കാര്യം  അറിഞ്ഞപ്പോൾ എല്ലാവരുടെയും അവസ്ഥ.

ഇത്രയും കാലം മോൾ എവിടെയായിരുന്നു എന്നാ  എല്ലാവരും ചോദിക്കുന്നത്.

ഞാൻ പറഞ്ഞു സമയമാകുമ്പോൾ   എല്ലാവരെയും അറിയിക്കാം എന്ന്...

ഇന്ന് വന്നതല്ലേ ഉള്ളൂ...
ഒന്ന് സ്വസ്ഥമായി ഉറങ്ങി മനസൊക്കെ ഒന്ന് റിലാക്സ് ആയിട്ട്   ഞങ്ങളോട് പറഞ്ഞാൽ മതി...
അതാ ഞാനും    മോളോട് ഒന്നും ചോദിക്കാതിരുന്നത്...\"


മറുപടിയായി  തനു  സുമയുടെ മടിയിൽ തല വച്ച് കിടന്നു.



\"അല്ല അമ്മേ....
ഞാൻ വന്നിട്ട് ഇതുവരെയും      നിങ്ങളാരും കണ്ണേട്ടന്റെ കാര്യം പറഞ്ഞു കേട്ടില്ലല്ലോ....

ഇത്രയും നേരം  വംശിയുടെ കാര്യം ആരും പറയാത്തത് കൊണ്ട് തന്നെ      സംശയത്തോടെ തനു  ചോദിച്ചു.

\"ഈ മൂന്നു വർഷങ്ങൾ കൊണ്ട്    അവന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങളാണ് സംഭവിച്ചത്.

  നിന്നെ കാണാനില്ല  എന്ന് പറഞ്ഞപ്പോൾ      അവൻ അനുഭവിച്ച ടെൻഷൻ   എനിക്കിപ്പോഴും ഓർമ്മയുണ്ട്...

നീ ഇനി തിരിച്ചു വരില്ല എന്ന്   ഓരോരുത്തർ പറയുമ്പോൾ      ഇല്ല അവൾ   തിരിച്ചുവരും എന്ന് ഉറപ്പോടെ പറഞ്ഞത് അവനാണ്...\"

ഇവിടെ വരുമ്പോൾ   നിന്റെ      ഫോട്ടോയിലേക്ക് നോക്കി   വെറുതെയിരിക്കുന്നത് കാണാം...
പാവം ആയിരിപ്പ് കാണുമ്പോൾ    തന്നെ  സങ്കടം തോന്നും.

പാവം...
നിന്നെ  സ്വന്തം കൂട്ടുകാരന്റെ സഹോദരീ എന്നതിലുപരി   സ്വന്തം   സഹോദരിയായി      അല്ലെ   അവൻ കണ്ടിരുന്നത്.  നിങ്ങൾ രണ്ടു പേരും  അത്രയ്ക്ക്  കൂട്ടായിരുന്നതല്ലേ...


പിന്നീട്  അവന് എന്തൊക്കെയോ  പറ്റി,  ഡിപ്രഷനോ മറ്റോ ആണെന്ന് തോന്നുന്നു..
കാരണം ഒന്നും അറിയില്ല. മനുഷ്യന്റെ കാര്യമല്ലേ...

   സുനിത   വിളിച്ചു   പറയുമായിരുന്നു, അവൻ ഫുഡ് കഴിക്കുന്നില്ല,ആരോടും സംസാരിക്കുന്നില്ല റൂം അടച്ച് എപ്പോഴും  ഇരിപ്പാണെന്നൊക്കെ...

പിന്നെ എപ്പോഴോ   അവൻ   പുറത്തു  പോയത് അറിഞ്ഞു.

പിന്നെ ഒരു വർഷം കഴിഞ്ഞാ  തിരിച്ചു  വന്നത്..

അപ്പോൾ അവന്റെ  കൂടെ തുമ്പി...\"

\"മതി എന്റെ ശ്രീമതി...
പിള്ളേര് പോയി കിടന്നു ഉറങ്ങട്ടെ....

അവൾ കാര്യം പറയാൻ തുടങ്ങിയ പിന്നെ നിർത്തില്ല...\"

സുമ പറഞ്ഞുകൊണ്ടിരുന്നത് മുഴുപ്പിക്കാനനുവദിക്കാതെ   സുധാകരൻ ഇടയ്ക്ക് കയറി പറഞ്ഞതും..

അബദ്ധം പറ്റിയതുപോലെ സുമ സൗമ്യയേയും     തനുവിനെയും നോക്കി ചിരിച്ചു.

\"ഇല്ല,
അമ്മ പറഞ്ഞത് മുഴുവൻ ആക്കിയില്ലല്ലോ...
അതുകൂടെ കേട്ടിട്ട്  ഞാൻ  പോകാം..\"

  തനു  സുമ   പറഞ്ഞു  പൂർത്തിയാക്കാത്തതിന്റെ നീരസത്തോടെ   സുധാകരനെ നോക്കി ചുണ്ട്കോട്ടി.

\"കഥ ഇനി നാളെ ആയാലും കേൾക്കാം,
അതുമാത്രമല്ല വംശി ഇടയ്ക്കിടയ്ക്ക്   ഇവിടെ    ഇപ്പൊ   വരുന്നതാ.

അപ്പോൾ നിനക്ക്   നേരിട്ട് തന്നെ കാണാമല്ലോ...

പോയി കിടന്നുറങ്ങാൻ നോക്ക്...\"

സുധാകരൻ അന്തിമമായി പറഞ്ഞതും          വേറെ   വഴിയില്ലാതെ തനു    റൂമിലേക്ക് പോകാൻ എഴുന്നേറ്റു.

അവൾക്ക് പിന്നാലെ സൗമ്യയും.

  വീർപ്പിച്ച   മുഖവുമായി   റൂമിലേക്ക്      നടന്നുപോകുന്ന  തനുവിനെ   കണ്ട എല്ലാവർക്കും ചിരി പൊട്ടിയെങ്കിലും,   കണ്ണുകളിൽ ക്ഷീണം തെളിഞ്ഞു കാണുന്നതു കൊണ്ട് തന്നെ   അവളെ ഉറങ്ങാനായി അനുവദിച്ചു കൊണ്ട് എല്ലാവരും അവളെ തന്നെ  ചിരിയോടെ നോക്കി നിന്നു.

🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡


   വർഷങ്ങൾക്കുശേഷം സ്വന്തം റൂമിൽ   കിടന്നുറങ്ങുന്ന സന്തോഷം അവളിൽ ആവോളം ഉണ്ടായിരുന്നു.

അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കിടന്നിട്ടും  തനുവിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല..

\"കണ്ണേട്ടൻ  ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടായിരിക്കും അല്ലേ...

തന്നെ കാണുമ്പോൾ  കണ്ണേട്ടന്റെ റിയാക്ഷൻ എന്തായിരിക്കും...\"

തനു ഓരോന്നോർത്ത് ചിരിയോടെ ബെഡിൽ തിരിഞ്ഞും   മറിഞ്ഞും കിടന്നു.

പെട്ടെന്ന് അവളുടെ മനസ്സിലേക്ക്   സുമ പറഞ്ഞ വാക്കുകൾ   ഇരച്ചെത്തിയപ്പോൾ പരിഭവം കൊണ്ട് അവളുടെ ആ ഉണ്ട കവിളുകൾ ഒന്നുകൂടെ   വീർത്തു.

കണ്ണേട്ടന് എന്നോട്   സഹോദര സ്നേഹം ഒന്നുമല്ല..

അതെനിക്ക് ആ കണ്ണിൽ നിന്നും   പണ്ടേക്ക്  പണ്ടേ     മനസ്സിലായിട്ടുണ്ട്..
എനിക്കറിയാം   ആ കണ്ണുകളിൽ എന്നോട് എന്നെ കാണുമ്പോൾ തെളിയുന്ന ഭാഗം   പ്രണയമാണെന്ന്...

  തനു   ചിരിയോടെ ഓർത്തുകൊണ്ട്  കണ്ണുകൾ   അടക്കുമ്പോൾ     അവൾ അറിഞ്ഞിരുന്നില്ല   തന്റെ പ്രണയമായവൻ    തന്റെ ചോരയിൽ പിറന്ന മകളെയും ചേർത്തുപിടിച്ച്   തന്നെ ഓർത്ത് കണ്ണീർ പൊഴിക്കുകയായിരുന്നു എന്ന സത്യം.

To be continued 🚶‍♀️🚶‍♀️🚶‍♀️🚶‍♀️

അപ്പൊ എല്ലാരും വായിച്ചു റിവ്യൂ ഇട്ടോ 😘😘😘😘

ഉടനെ വരാട്ടോ 😘😘😘