തനു ഉറക്കത്തിന്റെ അഘാതങ്ങളിലേക്ക് വഴുതിവീണ സമയത്താണ് വാതിലിൽ തുടരെത്തുടരെയുള്ള knock ചെയ്യുന്ന ശബ്ദം കേൾക്കുന്നത്.
പുറത്തുനിന്നും ദേവികയുടെ ശബ്ദവും കേൾക്കുന്നുണ്ട്.
തനു കൈ എത്തിച് ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്ത് ബെഡിൽ നിന്ന് എഴുന്നേറ്റു.
മുടി ഒന്നാകെ വാരികെട്ടി കണ്ണുകൾ ഒന്നമർത്തിത്തുടച്ച് റൂമിന്റെ വാതിൽ തുറക്കുമ്പോൾ മുന്നിൽ കരഞ്ഞുകൊണ്ട് എന്തൊക്കെയോ എണ്ണിപെറുക്കി പറയാൻ ശ്രമിക്കുന്ന ദേവികയെ കണ്ട തനുവിന്റെ പുരികങ്ങൾ ചുളിഞ്ഞു.
\"എന്താ എന്ത് പറ്റി....
ഏട്ടത്തി കരഞ്ഞോ....\"
മുഖമാകെ വല്ലാതെ ഇരിക്കുന്ന ദേവികയുടെ മുഖത്ത് കണ്ണോടിച്ചുകൊണ്ട് വെപ്രാളത്തോടെ തനു ചോദിക്കവേ...
\"അ ....മ്മ... വയ്യ\"
ഉയർന്ന കിതപ്പിനിടയിലും ദേവിക അവളോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു....
വ്യക്തമായി ഒന്നും മനസ്സിലായില്ലെങ്കിലും സുമയ്യ്ക്ക് എന്തോ പറ്റിയെന്ന് മനസ്സിലാക്കിക്കൊണ്ട് തനു മറ്റൊന്നും ചിന്തിക്കാതെ സ്റ്റെയർ ഇറങ്ങി താഴേക്ക് ഓടിയിരുന്നു...
അപ്പോഴേക്കും ഹരിയും ശ്രീനാഥും ചേർന്ന് സുമയെ കാറിലേക്ക് കയറ്റുകയാണ്....
\"അയ്യോ, ഏട്ടാ... അമ്മയ്ക്ക്....\"
സുമയെ കാറിന്റെ പിൻസീറ്റിലേക്ക് കിടത്തി...
ഡ്രൈവർ സീറ്റിലേക്ക് കയറാൻ ഒരുങ്ങുന്ന ശ്രീനാഥിന്റെ കയ്യിൽ പിടിച്ച് കരച്ചിലിനിടയിലും അവൾ ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ട് ചോദിച്ചു..
\"ഒന്നുമില്ല മോളെ... അമ്മയ്ക്ക് പെട്ടെന്നൊരു
ശ്വാസതടസ്സം പോലെ....\"
ശ്രീനാഥ് അത്രമാത്രം പറഞ്ഞുകൊണ്ട് ഡ്രൈവർ സീറ്റിലേക്ക് കയറി...
\"ഏട്ടാ... ഞാനും വരുന്നു...\"
പെട്ടെന്നവൾ പിൻസീറ്റിൽ ഹരിയുടെ മടിയിൽ തല വച്ച് ശ്വാസമെടുക്കാൻ ശ്രെമപ്പെട്ടു കിടക്കുന്ന സുമയെ നോക്കിക്കൊണ്ട് കോ ഡ്രൈവർ സീറ്റിന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞതും,
ഹരിയത് തടഞ്ഞിരുന്നു...
\"ഇ...പ്പോൾ ഞങ്ങൾ പോട്ടെ മോളെ നീ എന്റെ കാറിൽ പിന്നാലെ വന്നാൽ മതി....
അച്ഛനും ഉണ്ട്, അച്ചൻ wallet എടുക്കാൻ റൂമിൽ പോയിരിക്കുവാ....
അച്ഛനെ ഇനിയും വെയിറ്റ് ചെയ്താൽ ശെരിയാവില്ല.
എന്റെ കാർഡ് റൂമിൽ ഇരിക്കുവാ അതും കൂടി എടുത്തിട്ട് വരണേ മോളെ...\"
ഹരി തനുവിനെ സമാധാനിപ്പിച്ചുകൊണ്ട് ഉത്തരം നൽകുന്നതിനു മുന്നേ ശ്രീനാഥ് കാർ മുന്നോട്ട് എടുത്തിരുന്നു...
ശ്രീനാഥിന്റെ കാർ കൺമുന്നിൽ നിന്ന് അകന്നു പോയതും തനു പെട്ടെന്ന് ഓടി വന്ന് ദേവികയെയും അവളുടെ അടുത്തായി നിൽക്കുന്ന സൗമ്യയെയും ഒന്ന് നോക്കിയശേഷം റൂമിലേക്ക് ഓടി....
ഞാനും കുഞ്ഞിയും അച്ഛനും കൂടി എന്തായാലും ഹോസ്പിറ്റലിൽ പോയിട്ട് വരാം....
എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവിടെ പോയിട്ട് ചേച്ചിയെ വിളിക്കാം....\"
സൗമ്യയും പെട്ടെന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന ദേവികയുടെ കയ്യിൽ അമർത്തി പിടിച്ചുകൊണ്ട് അത്രമാത്രം പറഞ് റൂമിലേക്ക് ഓടിയിരുന്നു.
നിമിഷം നേരം കൊണ്ട് കയ്യിൽ കിട്ടിയ ഒരു ടോപ്പും പാന്റും എടുത്തിട്ട്,, തനു പുറത്തേക്ക് വന്നിരുന്നു...
അപ്പോഴേക്കും സൗമ്യ ഹരിയുടെ കാർ സ്റ്റാർട്ട് ചെയ്ത് കാർപോർച്ചിൽ നിന്ന് മുറ്റത്തേക്ക് ഇറക്കിയിട്ടിരുന്നു.
തനു പെട്ടെന്ന് ഓടി വന്ന ഹരിയുടെ റൂമിൽ നിന്ന് അവന്റെ വാലറ്റും എടുത്ത് ദേവികയോട് കണ്ണുകൾ കൊണ്ട് യാത്രയും പറഞ് കാറിനടുത്തേക്കോടി
കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന സുധാകരനെ ഒന്ന് നോക്കിയ ശേഷം പെട്ടെന്ന് ബാക്ക് സീറ്റിലേക്ക് കയറി ഡോറടച്ചു.
അവർ പോകുന്നതും നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്ന ദേവിക ഡോർ അടച് അമ്പാടി കിടന്ന റൂമിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് ഇത്രയൊക്കെ പ്രശ്നമുണ്ടായിട്ടും തന്നെ അതൊരുതരത്തിലും ബാധിക്കില്ല എന്ന് രീതിയിൽ സോഫയിൽ കാലിന്മേൽ കാലും കയറ്റി വച്ചിരുന്ന് ഫോണിൽ കുത്തുന്ന വീണയെ അവൾ കാണുന്നത്....
അതുകൂടി കണ്ടതും കരച്ചിലിടയിലും ദേഷ്യം അവളിൽ സ്ഥാനം പിടിച്ചു.
\"നീയൊക്കെ ഒരു പെണ്ണാണോടി...
ഭർത്താവിന്റെ അമ്മയാണ് വയ്യാതെ ഹോസപിറ്റലിൽ കൊണ്ടുപോയത്..
എന്നിട്ട് അവൾ ഇരുന്ന് ഫോണും കുത്തി കൊണ്ടിരിക്കുന്നു...\"
ദേവിക പറഞ്ഞത് വീണ കേട്ടെങ്കിലും കേൾക്കാത്ത പോലെയവൾ വീണ്ടും തന്റെ പ്രവർത്തി തുടർന്നു.
താനിനിയും അവിടെ നിന്നാൽ അവൾക്കിട്ട് പരിസരം മറന്നു പൊട്ടിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ദേവികയും അവളെ നോക്കി പല്ലുകടിച്ചുകൊണ്ട് ഒന്നും പറയാതെ റൂമിലേക്ക് കയറി പോയി.
ശ്രീനാഥിന്റെ കാർ എത്തിച്ചേർന്നതിന് പിന്നാലെ തനുവും കൂട്ടരും വലിയ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ മുന്നിൽ എത്തിച്ചേർന്നു....
💜💜💜💜
\"കുഞ്ഞേട്ടാ....\"
തനു കരഞ്ഞുകൊണ്ട് ഓടിവന്ന് ചുവരിൽ ചാരി നിൽക്കുകയായിരുന്ന ഹരിയെ കെട്ടിപ്പിടിച്ചു.
\"
ഒന്നുമില്ലടാ....
ഡോക്ടർ ചെക്ക്
ചെയ്തുകൊണ്ടിരിക്കുകയാണ്...
നീ പേടിക്കാതെ....
നിന്നെ കാണാതായതിനു ശേഷം അമ്മയ്ക്ക് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ശ്വാസംമുട്ടൽ വരാറുള്ളതാ...\"
ഹരി അവളെ സമാധാനിപ്പിച്ചു..
സുധാകരൻ ശ്രീനാഥിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്..
അവൻ അതിനെല്ലാം ഉത്തരം നൽകി അയാളെ സമാധാനിപ്പിച്ച് അവിടെയുള്ള കസേരയിലേക്കയാളെ ഇരുത്തി.
അതുകണ്ട് തനു അയാളുടെ അടുത്തായി പോയിരുന്നയാളുടെ തോളിലേക്ക് തലചായ്ച്ചു വച്ചു..
\"ഒന്നുമില്ലടാ....
മോള് തിരിച്ചു വന്ന സന്തോഷത്തിൽ എന്നോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാ പെട്ടെന്ന്...
സാരമില്ല....
മോള് കരയാതെ....\"
സുധാകരൻ അവളെ ചേർത്ത് പിടിച്ചു.
തനുവിനെയും സുധാകരനെയും നോക്കിയിരുന്ന സൗമ്യ പെട്ടെന്ന് എന്തോ ഓർത്തത് പോലെ
അവളുടെ കയ്യിൽ തനു നേരത്തെ കൊടുത്ത ഹരിയുടെ വാലറ്റും ഫോണും അവളുടെ പാന്റിന്റെ പോക്കറ്റിൽ നിന്ന് എടുത്ത അവന് നേരെ നീട്ടുമ്പോൾ അവൻ അത് വാങ്ങിക്കൊണ്ട് അവൾക്ക് നേരിയ പുഞ്ചിരി മടക്കി നൽകി അടുത്തുള്ള ചെയറിലേക്ക് ഇരുന്നു..
അവന്റെ തൊട്ടപ്പുറത്തെ ഒഴിഞ്ഞ സീറ്റിലേക്ക് സൗമ്യയും ഇരുന്നു...
💜💜💜💜💜
\"Hello... മോനെ......\"
സുനിതയുടെ കരഞ്ഞുകൊണ്ടുള്ള പരവേശം നിറഞ്ഞ ശബ്ദം ഫോണിലൂടെ കേൾക്കവേ വംശി നെറ്റിയിലൂടെ കൈയൊന്ന് ഓടിച്ചു കൊണ്ട് അവിടെ സ്വയം അമർത്തി തഴുകി.
\"മോൾക്ക് ഇപ്പൊ ഒന്നുമില്ല അമ്മേ....
പെട്ടെന്ന് പനി കൂടിയപ്പോൾ ഞാൻ പേടിച്ചുപോയി....
ഇപ്പൊ കാഷ്വാലിറ്റിയിൽ ആണ്...
കുറച്ചു കഴിയുമ്പോൾ ഞങ്ങൾ തിരിച്ചു വരും....\"
സുനിതയ്ക്ക് പറയാൻ അവസരം നൽകാതെ വംശി തന്നെ അങ്ങോട്ട് കയറി പറഞ്ഞു.
ദേവേട്ടൻ ( മഹാദേവൻ )
അങ്ങോട്ടേക്ക് വന്നിട്ടുണ്ട്..
ഞാനും വരാൻ വേണ്ടി ഇറങ്ങിയതാ....
പക്ഷേ അതിനു മുന്നേ അച്ഛൻ പോയി കളഞ്ഞു.
മോള് നിന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടാവും അല്ലേ....
വണ്ടിയുടെ ശബ്ദം കേട്ട് റൂമിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ ദേവേട്ടനാ പറഞ്ഞത് നീ മോൾക്ക് പനി കൂടിയിട്ട് ഹോസ്പിറ്റലിലേക്ക് പോയിരിക്കുകയാണെന്ന്.
അതും കൃത്യമായി നീ ഒന്നും പറഞ്ഞില്ല,
ദേവേട്ടൻ അവിടെ കണ്ടതുകൊണ്ട് പെട്ടെന്ന് പറഞ്ഞിട്ട് പോകുകയായിരുന്നു അത്രേ,
\"എന്നിട്ട് നീ എന്താ മോനെ മോൾക്ക് ഇത്രയും പനി ആയിട്ട് ഞങ്ങളെ വിളിക്കാത്തത്..\"
സുനിത വീണ്ടും സങ്കടത്തോടെ ചോദിച്ചു.
മോൾക്ക്,
പെട്ടെന്ന് വയ്യാതായപ്പോൾ ഞാനും ഒന്ന് പേടിച്ചുപോയി...
പിന്നെ അവളെയും കൊണ്ട് പെട്ടെന്ന് ഇങ്ങോട്ട് വരികയാ ചെയ്തത്...
നിങ്ങളോട് പറയാനും സമയമൊന്നും കിട്ടിയില്ല...
ഞാൻ കാറിൽ കയറുന്ന സമയത്ത് അച്ഛൻ അവിടേക്ക് വന്നത്..
അച്ഛനോട് ചെറുതായൊന്ന് സൂചിപ്പിചെന്നേ ഉള്ളൂ.... \"
വംശി സുനിതക്കുള്ള മറുപടി നൽകിക്കൊണ്ട് അവിടെയുള്ള ചെയറിലേക്ക് ഇരുന്നു.
\"അച്ഛൻ ഇങ്ങോട്ട് വരണ്ടായിരുന്നു അമ്മേ...
മോൾക്ക് ഇപ്പോ പനി നന്നായിട്ട് കുറഞ്ഞിട്ടുണ്ടെന്നാ കുറച്ചു മുന്നേ നേഴ്സ് പറഞ്ഞത്....\"
വംശി അങ്ങനെ ..... സുനിതയോട് സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു നേഴ്സ് അവനടുത്തേക്ക് വരുന്നത്...
അത് മനസ്സിലാക്കിക്കൊണ്ട് അവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് തുമ്പി മോൾക്ക് എന്തെങ്കിലും വയ്യായ്കയുണ്ടോ എന്ന ടെൻഷനിൽ സീറ്റിൽ നിന്ന് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്ന് ആ നേഴ്സിന്റെ മുഖത്തേക്ക് നോക്കി.
ഇപ്പോൾ മോൾക്ക് നന്നായിട്ട് പനി കുറഞ്ഞിട്ടുണ്ട്...
ഇനി മോളെയും കൊണ്ട് വീട്ടിലേക്ക് പോകാം....
പിന്നെ സാറിനോട് ഡോക്ടറെ പോയി കാണാൻ പറഞ്ഞിട്ടുണ്ട്....\"
വംഷിയുടെ മുഖത്തെ മുഖത്തെ ടെൻഷൻ മനസ്സിലാക്കിക്കൊണ്ട് ആ നേഴ്സ് അവനോട് പറഞ്ഞു.
\"മോള്...\"
അവൻ തുമ്പി മോളെ ഒന്ന് കാണാനുള്ള കൊതിയോടെ ചോദിച്ചു..
\"മോൾ ഉറക്കമാണ് സാർ....\"
\"അവൾ എന്നെ കാണാതെ നിൽക്കില്ല....\"
\"അത് സാരമില്ല സാർ... ഞങ്ങൾ ഇവിടെ ഉണ്ടല്ലോ സാർ പോയി ഡോക്ടറെ കണ്ടിട്ട് വരു...
അപ്പോഴേക്കും മോളും ഉണരും...
മോള് ഇപ്പോഴൊന്നും ഉണരുമെന്ന് തോന്നുന്നില്ല...
അതുകൊണ്ട് സാറ് ധൈര്യമായി പോയിട്ട് വാ... \"
\"ഹ്മ്മ് \"
അവൻ ഒന്ന് മൂളി...
\"അല്ല സാറിന്റെ വൈഫ് എവിടെ...
മോള് ഉണരുമ്പോൾ വിശന്നു കരഞ്ഞാലോ...
കൊച്ചു കുഞ്ഞല്ലേ...\"
ആ നഴ്സിന്റെ ആ ഒരു ചോദ്യത്തിൽ താൻ എന്തു മറുപടി പറയും എന്നറിയാതെ അവൻ അവർക്ക് മുഖം കൊടുക്കാതെ താടിയിൽ ഒന്ന് അമർത്തി തഴുകി.
\"എന്ത് പറ്റി സാർ, എന്തെങ്കിലും പ്രശ്നമുണ്ടോ..\"
അവന്റെ മുഖത്തെ ടെൻഷൻ കണ്ട് അവർ ചോദിച്ചു..
\"Nothing,\"
ഞാൻ ഡോക്ടറെ കണ്ടിട്ട് പെട്ടെന്ന് വരാം...
അവൻ അത്രമാത്രം പറഞ്ഞുകൊണ്ട് ഡോക്ടറിന്റെ ക്യാബിനിലേക്ക് നടന്നു....
വംശി അരുൺകുമാർ പീഡിയാട്രീഷൻ എന്ന ബോർഡ് എഴുതി വച്ചിരിക്കുന്ന ക്യാബിനകത്തേക്ക് കയറിയതും തനു അവളുടെ അമ്മയ്ക്ക് വേണ്ട കാന്റീനിൽ നിന്ന് കുടിക്കാനുള്ള വെള്ളവും മറ്റും വാങ്ങിക്കൊണ്ട് അരുൺകുമാർ ഡോക്ടറിന്റെ ക്യാബിൻ കടന്ന് മുന്നോട്ടേയ്ക്ക് പോയതും ഒരുമിച്ചായിരുന്നു.....
തനു സുമയ്ക്കുള്ള സാധനങ്ങളുമായി പകുതി ദൂരം പിന്നിടുമ്പോൾ അവളെ അന്വേഷിച്ചു വന്ന സൗമ്യയെ അവൾ കണ്ടിരുന്നു...
\" ഞാൻ നിന്നെ അന്വേഷിച്ച് വരുവായിരുന്നു,
അങ്കിളും നിന്റെ ഏട്ടന്മാരുമൊക്കെ ഡോക്ടറെ കാണാൻ വേണ്ടി പോയിരിക്കുവാ ..
അമ്മയ്ക്ക് ഇപ്പൊ ട്രിപ്പ് ഇട്ടേക്കുവാ, അത് കൂടെ കഴിഞ്ഞാൽ നമുക്ക് വീട്ടിലേക്ക് പോകാം....
പിന്നെ ദേവിക ചേച്ചി വിളിച്ചിരുന്നു...
എനിക്ക് എടുക്കാൻ പറ്റിയില്ല...
നീ തിരിച്ചു വിളിക്ക്..
ഞാൻ അപ്പോഴേക്കും ഇതൊക്കെ അവിടെ കൊണ്ട് വച്ചിട്ട് വരാം...\"
അതും പറഞ്ഞ് സൗമ്യ അവളുടെ കയ്യിലിരുന്ന തനുവിന്റെ ഫോൺ അവളേ ഏൽപ്പിച്ച് , തനുവിന്റെ കയ്യിലിരുന്ന സാധനങ്ങളും വാങ്ങി മുന്നോട്ടേയ്ക്ക് നീങ്ങി.
അവൾ പോകുന്നതും നോക്കി നിന്ന ശേഷം തനു ദേവികയുടെ നമ്പറിലേക്ക് ഡയൽ ചെയ്ത് അവിടത്തെ വിശേഷങ്ങൾ എല്ലാം ദേവികയെ അറിയിച്ചു.
സുമയ്ക്ക് ഒന്നുമില്ല എന്ന് അറിഞ്ഞതും അവൾക്കും വലിയ ആശ്വാസമായി..
🧡🧡🧡🧡🧡
അങ്ങനെ ഫോൺ വിളിയൊക്കെ കഴിഞ്ഞ് തനു സുമയുടെ അടുത്തേക്ക് വരുമ്പോഴാണ് കാഷ്വാലിറ്റിയുടെ മുന്നിൽ കുറച്ച് നേഴ്സുമാർ ചുറ്റുംകൂടി നിൽക്കുന്നതവൾ കാണുന്നത്.
അവരുടെ അടുത്തേക്ക് വരുംതോറും തനുവിന്റെ നെഞ്ചിടിപ്പ് ധ്രുതഗതിയിലായി.
എന്തിലേക്കോ തന്നെ ഏതോ ശക്തി വലിച്ചടുപ്പിക്കുന്നത് പോലെ...
അവളുടെ കാലുകളുടെ വേഗത യാന്ത്രികമായി കൂടി കൂടി വന്നു.
അവൾ അവരുടെ അടുത്തേക്ക് എത്തിയ അതേ നിമിഷം തന്നെ തുമ്പി മോളെയും എടുത്ത് കൊണ്ട് തിരിഞ്ഞു നിൽക്കുകയായിരുന്ന നേഴ്സ് അവളെയും കൊണ്ട് തിരിഞ്ഞതും ഒരുമിച്ചായിരുന്നു..
തനുവിന്റെ കണ്ണുകൾ ആ മാലാഖ കുഞ്ഞിൽ മാത്രം തറഞ്ഞു നിന്നു...
ആ കുഞ്ഞിനോട് അവൾക്ക് ആ നിമിഷം തോന്നിയ വികാരം എന്തായിരുന്നുവെന്ന് പ്രകടിപ്പിക്കാൻ വാക്കുകൾക് കഴിയുമായിരുന്നില്ല.
അവളുടെ നെഞ്ചിൽ വല്ലാത്തൊരു കുളിർമ വന്നതുപോലെ അവൾക്ക് തോന്നി..
എന്തെന്നില്ലാത്ത ഒരു സന്തോഷം തന്നെ പൊതിയുന്നു...
ആ കുഞ്ഞിനെ വാരി നെഞ്ചോട് അണക്കാൻ താൻ ആഗ്രഹിക്കുന്നു...
\"എന്ത് പറ്റിയതാ...
മോളുടെ കൂടെ ആരുമില്ലേ...\"
ആ നഴ്സിന്റെ കയ്യിലിരിക്കുന്ന തുമ്പി മോളുടെ കയ്യിൽ പിടിച്ചുകൊണ്ട് തനു ആ നേഴ്സിനോടായി ആരാഞ്ഞു.
ജനിച്ചിട്ട് ആദ്യമായി അമ്മയുടെ സ്പർശനവും സാമീപ്യവും അറിയുന്ന മകൾ..
അതും ഏഴു മാസങ്ങൾക്ക് ശേഷം.....
തുമ്പി മോൾ അപ്പോഴും ആർതിരച് കരയുന്നുണ്ട്...
തുമ്പി മോളുടെ കരച്ചിലും അവളുടെ വിതുമ്പുന്ന ചുണ്ടുകളും കാണുക തനുവിൽ പേരറിയാത്ത ഒരു നോവുടലെടുത്തു...
\"ഓഓഓ....
കരയല്ലേ മോളെ...
അച്ഛൻ ഇപ്പൊ വരുട്ടോ....\"
കൂടെയുണ്ടായിരുന്ന മറ്റൊരു നേഴ്സ് തുമ്പി മോളുടെ തലയിൽ നേർമയായി തലോടി.
\"ഇങ് തരോ, ഞാനൊന്ന് എടുത്തോട്ടെ.....\"
തനു അതും പറഞ്ഞു അവരുടെ മറുപടിക്ക് പോലും കാക്കാതെ അവരുടെ കയ്യിൽ നിന്ന് തുമ്പി മോളെ തന്റെ നെഞ്ചിലേക്ക് ചേർത്തണച്ചു.
നേഴ്സുമാരുടെ കൈകളിൽ നിന്ന് തനുവിലേക്ക് വന്നതും തുമ്പി മോളുടെ കരച്ചിലിന്റെ ആക്കം കുറഞ്ഞു..
എങ്കിലും അവളിൽ നിന്ന് ചെറിയതോതിൽ ഏങ്ങലടികൾ ഉയരുന്നുണ്ട്
അവൾ അങ്ങനെ തന്നെ തന്നെ നെഞ്ചോട് ചേർത്ത് കിടത്തി തുമ്പി മോളുടെ നെറുകയിൽ അമർത്തി ചുംബിച്ചു.
അമ്മയുടെ ആദ്യത്തെ ചുംബനം.
തുമ്പി മോള് അവളുടെ നെഞ്ചിൽ കവിൾ അമർത്തി വെച്ച് തനുവിനെ തന്നെ കണ്ടെടുക്കാതെ നോക്കി കിടക്കുകയാണ്..
കൈകൾ കൊണ്ട് തനുവിന്റര് കവിളിലും താടിയിലും ഒക്കെ തൊട്ടു നോക്കുന്നുണ്ട്.
ഇടയ്ക്കിടയ്ക്ക് മോണ കാട്ടിച്ചിരിക്കുന്നുമുണ്ട്...
\"ആഹ്ഹ, കള്ളി പെണ്ണിന്റെ കരച്ചിൽ ഒക്കെ തീർന്നല്ലോ....\"
\"മോളുടെ അമ്മ എവിടെയാ...\"
വാൽസല്യത്തോടെ തോളിലിട്ട് തുമ്പി മോളെ തട്ടി ഉറക്കുന്നതിനിടയിൽ തനു ചോദിച്ചു.
അമ്മയെ കുറിച്ച് ചോദിച്ചിട്ട് മറുപടിയൊന്നും മോളുടെ അച്ഛൻ പറഞ്ഞില്ല ...
ആ സാർ വലിയ ബിസിനസ് മാൻ ആണ്..
മാഗസീനിൽ ഒക്കെ ആ സാറിന്റെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്....
നേരത്തെ വംശിയോട് സംസാരിച്ച ആ നേഴ്സ് അടുത്തുനിന്ന നഴ്സിനോടും തനുവിനോടും ഒക്കെ പറഞ്ഞതും അവൾ വെറുതെ ചിരിച്ചതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
ഞാൻ ആദ്യം വിചാരിച്ചത് ഇയാൾ മോളുടെ അമ്മ ആയിരിക്കുമെന്നാ
രണ്ടുപേരെയും കാണാൻ ഒരുപോലെയുണ്ട്.
ഇത്രയും നേരം മിണ്ടാതിരുന്ന മറ്റൊരു നേഴ്സ് തനുവിനോട് പറഞ്ഞത് തനൂ തന്റെ മാറില്ലായി ഉറക്കം തൂങ്ങുന്ന തുമ്പി മോളെ ഒന്നു കൂടി ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ കുഞ്ഞി തലയിൽ ചുണ്ട് ചേർത്തു.
തനു കുറച്ചുനേരം കൂടി തുമ്പി മോളെ തോളിലിട്ട് താരാട്ടിക്കൊണ്ട് മെല്ലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നതും തുമ്പി മോള് ഉറക്കം പിടിച്ചിരുന്നു.
ജനിച്ചിട്ട് ആദ്യമായി അറിയുന്ന സ്വന്തം അമ്മയുടെ മാറിലെ ചൂടിൽ തുമ്പി മോള് ഏഴു മാസങ്ങൾക്കിപ്പുറം സുഖമായി ഉറങ്ങി...
തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നത് തന്റെ സ്വന്തം രക്തമാണെന്ന് അറിയാതെ തനുവും വാത്സല്യത്തോടെ തുമ്പി മോളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.
To be continued 🚶♀️🚶♀️🚶♀️🚶♀️
അപ്പൊ എല്ലാരും വായിച്ചു റിവ്യൂ ഇട്ടോ 🥰🥰😘😘😘
ഉടനെ വരാട്ടോ 😘😘😘😘