തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നത് തന്റെ സ്വന്തം രക്തമാണെന്ന് അറിയാതെ തനുവും വാത്സല്യത്തോടെ തുമ്പി മോളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.
തുമ്പി മോള് ഉറങ്ങിയെന്ന് മനസ്സിലായിട്ടും തനുവിന് അവളെ തിരികെ ഏൽപ്പിക്കാൻ മനസ്സുണ്ടായിരുന്നില്ല.
വീണ്ടും തുമ്പി മോളെ തോളിലിട്ട് തട്ടി ഉറക്കുന്ന സമയത്താണ് തനുവിനെ കാണാത്തതുകൊണ്ട് സൗമ്യ അവളുടെ ഫോണിലേക്ക് വിളിക്കുന്നത്...
തന്റെ തോളിൽ കിടന്നുറങ്ങുന്ന തുമ്പി മോളെ വാത്സല്യത്തോടെ ഒന്ന് നോക്കിക്കൊണ്ട്
തനു അവളുടെ കയ്യിലിരുന്ന ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു...
\"നീ എവിടെ പോയി കിടക്കുവാ കുഞ്ഞി...
ദേ ഏട്ടന്മാരൊക്കെ തിരികെ വന്നു എന്നിട്ടും നീ ഇതുവരെ വന്നിട്ടില്ല...\"
ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചപാടെ മറുവശത്ത് നിന്ന് സൗമ്യ കുറച്ചു ദേഷ്യത്തോടെ തനുവിനോട് ചോദിച്ചതും,
അബദ്ധം പറ്റിയതുപോലെ തുമ്പി മോളെ ചേർത്തുപിടിച്ചുകൊണ്ട് തനു നാക്ക് കടിച്ചു.
\"ഞാൻ അങ്ങോട്ട് വരണോ....\"
\"വേണ്ട സൗമി....
ഞാൻ ഞാൻ തന്നെ അങ്ങോട്ട് വരാം...\"
തലചരിച്ച് ഉറങ്ങുന്ന തുമ്പി മോളെ വാത്സല്യത്തോടെ നോക്കി കൊണ്ടാണ് തനു ഉത്തരം നൽകിയത്.
\"ഹ്മ്മ്... ശരി എന്നാ പെട്ടെന്ന് വാ...\"
അതും പറഞ് ഉടനെ തന്നെ സൗമ്യ ഫോൺ കട്ട് ചെയ്തു..
കോള് കട്ടായതും ഫോണിലേക്ക് ഒന്ന് നോക്കി നിശ്വസിച്ചു കൊണ്ട് വീണ്ടും തനു തുമ്പി മോളെ നോക്കി.
\"എങ്കിൽ മാഡം.. കുഞ്ഞിനെ തന്നേക്ക്...
സാർ വരുമ്പോൾ... ഞങ്ങൾ കൊടുത്തോളാം...
മോൾ ഉറങ്ങിയത് കൊണ്ട് ഇനി വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല.\"
അതും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന ഒരു നേഴ്സ് തനുവിന്റെ തോളിൽ നിന്ന് തുമ്പി മോളെ അവരുടെ കയ്യിലേക്ക് എടുത്തു..
തനുവിന് വല്ലാത്ത വേദന തോന്നി.
തന്റെ പ്രിയപ്പെട്ടത് എന്തോ തന്നിൽ നിന്ന് തട്ടിപ്പറിക്കും പോലെയാണ് തനുവിന് ആ നിമിഷം തോന്നിയത്...
തുമ്പി മോളെ വിട്ടുപിരിയാൻ താല്പര്യമില്ലാത്തത് പോലെ ആ നേഴ്സിന്റെ തോളിൽ കിടന്നുറങ്ങുന്ന തുമ്പി മോളുടെ തലയിൽ അവൾ തലോടി.
തുമ്പി മോളുടെ കുഞ്ഞു നെറ്റിയിൽ എണ്ണമറ്റോളം മുത്തങ്ങൾ അവൾ നൽകി...
\"ഇനിയെന്നാ മോളെ ഞാൻ നിന്നെ കാണുക...
എന്തോ കുറച്ചു നിമിഷങ്ങൾ കൊണ്ട് പോലും നീ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു...
നീ എന്റെ ആരൊക്കെയോ പോലെ എനിക്ക് തോന്നുവാ...\"
തനു മനസ്സിൽ ഓർത്തുകൊണ്ട് നഴ്സിന്റെ തോളിൽ കിടന്നുറങ്ങുന്ന
തുമ്പി മോളുടെ ഉണ്ട കവിളിൽ അമർത്തി ചുംബിച്ചതും..
അവളൊന്നു ചിണുങ്ങിക്കൊണ്ട്... ഉറക്കെചടവോടെ കണ്ണുകൾ വലിച്ചു തുടർന്ന് തനുവിനെ ഒന്ന് നോക്കിക്കൊണ്ട് മുഖം മററു സൈഡിലേക്ക് ചരിച്ചു വെച്ചുകൊണ്ട് ആ നഴ്സിന്റെ തോളിൽ അമർന്ന് കിടന്നു.
ആ കാഴ്ച കണ്ട് സന്തോഷത്തോടെ തനു അവളുടെ കൈയിലെ ഫോണിലെ ക്യാമറ ഓൺ ചെയ്ത് ആ നേഴ്സിന്റെ തോളിൽ കിടക്കുന്ന തുമ്പി മോളുടെ ചിത്രം അവളുടെ
ഫോണിലേക്ക് പകർത്തിയശേഷം...
മനസ്സില്ല മനസ്സോടെ ഒന്നുകൂടി തുമ്പി മോളുടെ തലയിൽ തലോടി കൊണ്ട് സുമയെ കിടത്തിയിരിക്കുന്ന റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി.
🩶🩶
തനു റൂമിലേക്ക് എത്തുമ്പോൾ...
അവിടെ എല്ലാവരും ഉണ്ടായിരുന്നു.
\"എവിടെ പോയതായിരുന്നു തനു...\"
\"അത് ഞാൻ അപ്പുറത്ത് ഉണ്ടായിരുന്നു
കുഞ്ഞേട്ടാ....\"
ഡോർ തുറന്ന് അകത്തേക്ക് കയറിയ തനുവിനോടായി ഹരി ചോദിച്ചത്തിനു ഉത്തരം നൽകിക്കൊണ്ട് അവൾ സുമയുടെ അടുത്ത് ഉള്ള സ്റ്റൂളിലേക്ക് ഇരുന്നു.
\"ഡോക്ടർ എന്താ പറഞ്ഞത് വലിയേട്ടാ....\"
നിശബ്ദത തളം കെട്ടി നിന്ന ആ റൂമിൽ തനുവിന്റെ ശബ്ദം സംസാരത്തിന് തുടക്കം കുറിച്ചു.
\"കുഴപ്പമൊന്നുമില്ല മോളെ....
നല്ല റെസ്റ്റ് വേണമെന്നാ പറഞ്ഞിരിക്കുന്നത്...
ഈ ട്രിപ്പ് കഴിഞ്ഞാൽ വീട്ടിൽ പോകാം...\"
ശ്രീനാഥ് സമർദ്ധിച്ചു.
\"ദേവിക ചേച്ചിയും മോനും വീട്ടിൽ ഒറ്റക്കല്ലേ...\"
പെട്ടെന്ന് എന്തോ ഓർത്തത് പോലെ സൗമ്യ ഇടയ്ക്കു കയറി ചോദിച്ചു...
\"ഞാൻ അവളെ വിളിച്ചിരുന്നു മോളെ...
നമ്മൾ എന്തായാലും അരമണിക്കൂറിനുള്ളിൽ തിരിച്ചു പോകുമല്ലോ....
പിന്നെ സെക്യൂരിറ്റി ഉണ്ടല്ലോ അതുകൊണ്ട് കുഴപ്പമില്ല....
എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കാൻ ഞാൻ പറഞ്ഞിട്ടുമുണ്ട്....\"
ശ്രീനാഥ് അവന്റെ അഭിപ്രായം വ്യക്തമാക്കി.
\"കുഞ്ഞേട്ടാ....
വീണ അവൾ വിളിച്ചിരുന്നോ....\"
പെട്ടെന്ന് എന്തോ ഓർത്തത് പോലെ തനു ഹരിയോട് ചോദിച്ചതും ഹരി അവളെ ഒന്ന് തറപ്പിച്ചു നോക്കി.
അതിൽ നിന്ന് തന്നെ വീണയുടെ കാര്യം അവിടെ പറഞ്ഞതുപോലും അവൻ ഇഷ്ടമായില്ല എന്ന് തനുവിന് മനസ്സിലായി.
അതുകൊണ്ടുതന്നെ പിന്നെ അവൾ അങ്ങോട്ട് ഒന്നും വീണയെ കുറിച്ച് സംസാരിക്കാൻ പോയില്ല.
\"ഹരി നീ പോകുന്നെങ്കിൽ പൊക്കോ...
ഞാനും ശ്രീയും ഒക്കെ ഇവിടെ ഉണ്ടല്ലോ...
അവിടെ രണ്ട് പെൺപിള്ളേർ ഒറ്റക്കല്ലേ...\"
സുധാകരൻ അയാളുടെ അഭിപ്രായം വ്യക്തമാക്കി കൊണ്ട് സുമയുടെ മുഖത്തേക്ക് നോക്കി.
സുധാകരന്റെ അതേ അഭിപ്രായമാണ് സുമയുടെ മുഖത്ത് നിന്നും ബാക്കിയുള്ളവർക്ക് വായിച്ചെടുക്കാൻ സാധിച്ചത്.
\"അമ്മയിവിടെ വയ്യാതെ കിടക്കുമ്പോൾ... ഞാനെങ്ങനെ സമാധാനത്തോടെ പോവുക....\"
ഹരി അനിഷ്ടത്തോടെ ചോദിച്ചു...
\"അമ്മയ്ക്ക് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ ഹരി....
നീ പോകുമ്പോൾ തനുവിനെയും സൗമ്യയെയും കൂടെ കൊണ്ടു പൊയ്ക്കോ...
അവർക്കും നല്ല യാത്ര ക്ഷീണം കാണും.
അവര് ഒരുപാട് യാത്ര കഴിഞ്ഞ് വന്നതല്ലേ എന്നിട്ട് ഒന്ന് ഉറങ്ങാൻ കൂടി പറ്റിയില്ല അപ്പോഴല്ലേ എനിക്ക് വയ്യാതായത്.\"
വൈഷമ്യത്തോടെ പറഞ്ഞുകൊണ്ട് സുമ തനുവിന്റെ മുഖത്തേക്ക് നോക്കിയതും..
സുമയുടെ മറുപടി ഇഷ്ടപ്പെടാത്തത് പോലെ തനു മുഖം വീർപ്പിച്ചു...
\"ഇല്ല... ഞാൻ വരുന്നില്ല ഏട്ടൻ പോകുമ്പോൾ സൗമിയെ കൂടെ കൊണ്ടുപോയാൽ മതി...
അവൾ ഉറക്കം ഒഴിഞ്ഞാൽ ശരിയാവില്ല.\"
തനു തീർത്തു പറഞ്ഞതും ശ്രീയും സുധാകരനുമെല്ലാം തനുവിന്റെ തീരുമാനത്തെ പിന്താങ്ങിക്കൊണ്ട് ഹരിയോടൊപ്പം സൗമ്യയെ പറഞ്ഞയക്കാൻ തന്നെ തീരുമാനമെടുത്തു.
\"അല്ല പൊന്നു തനുവിന്‍റെ കൂടെ വരുന്നതല്ലേ...
നല്ലത്.
അതുപോരെ.\"
ഹരി വീണ്ടും സുധാകരനോടും സുമയോടും ചോദിച്ചു നോക്കി.
\"പൊന്നുവോ അതാരാ....\"
ഹരിയുടെ നാവിൽ നിന്ന് പൊന്നു എന്ന നാമം കേട്ടതും എല്ലാവരും സംശയത്തോടെ ഹരിയെ നോക്കി നെറ്റി ചുളിച്ചു.
എന്നാൽ ഇതേസമയം തനുവിന്റെ കണ്ണുകൾ നീണ്ടത് സൗമ്യയിലേക്ക് ആയിരുന്നു.
സൗമ്യ പറഞ്ഞ അവളുടെ കഥയിൽ അവളുടെ അമ്മ അവളെ അങ്ങനെയാണ് വിളിച്ചിരുന്നത്...
ആ പേരാണ് ഹരി ഇപ്പോൾ സൗമ്യയെ വിളിച്ചത്...
നിറകണ്ണുകളോടെ ഹരിയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കുന്ന സൗമ്യയിൽ മാത്രം തനുവിന്റെ കണ്ണുകൾ ഉടക്കി നിന്നു....
പൊന്നു ആരാണെന്നുള്ള ചോദ്യം കേട്ട് ഹരിയുടെ മുഖത്ത് ഞെട്ടൽ നന്നായി തന്നെ പ്രകടമാകുന്നുണ്ടായിരുന്നു.
\"നിന്നോട് ചോദിച്ചത് കേട്ടില്ലേ..
പൊന്നു ആരാണെന്ന്...\"
സുധാകരൻ കുറച്ചു ഗൗരവത്തോടെ തന്നെ ഹരിയോട് ചോദിച്ചു കൊണ്ട് അവന്റെ കുറച്ചപ്പുറത്തായി അവനെ തന്നെ നോക്കി നിൽക്കുന്ന സൗമ്യയെ ഒന്നു നോക്കി.
\"അത് ഞാൻ വേറെ എന്തോ ആലോചിച്ച് പറഞ്ഞതാ...
അല്ലെങ്കിലും ആരാ പൊന്നു.
ഇയാളുടെ പേര് സൗമ്യ എന്നല്ലേ....
ഞാൻ ആ ടെൻഷനിൽ പേര് മാറി വിളിച്ചതാ...
ഇനി അതും പറഞ്ഞ് എന്നെ ചോദ്യം ചെയ്യാൻ നിക്കണ്ട...\"
ഹരി കുറച്ച് ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് കസേരയിൽ ആയി ഇരുന്നു.
\"
അതിനിവിടെ ആരും ഒന്നും പറഞ്ഞില്ലല്ലോ... അല്ലെങ്കിലും നിനക്കിപ്പോൾ എല്ലാത്തിനും ദേഷ്യം ആണല്ലോ.\"
സുമ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ഹരിയെ നോക്കി.
\"എന്തായാലും ഹരി നീ സൗമ്യയെയും കൂട്ടി പോകാൻ നോക്ക്.
നിങ്ങളങ്ങ് എത്തുമ്പോഴേക്കും ഞങ്ങളും എത്തും....
വീണ എന്തെങ്കിലും പറയും എന്ന് പേടിച്ച് നിനക്ക് സൗമ്യയെ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട....
അവൾ ഞങ്ങളോടൊപ്പം വന്നോളും.\"
ശ്രീനാഥ് കാര്യഗൗരവത്തോടെ ഹരിയോട് അവന്റെ അഭിപ്രായം വ്യക്തമാക്കി.
എന്റെ ഭാര്യ എന്ന പ്രയോഗം പോലും അവളെ പോലൊരുത്തിക്ക് കൊടുക്കരുത്.
അവൾ എന്റെ ആരുമല്ല....
കള്ള കണ്ണീര് കാണിച്ച് അമ്മയെ വശത്താക്കി വെച്ചിട്ടുണ്ടല്ലോ ....
അതുകൊണ്ടാ എനിക്ക് ഡിവോഴ്സിനെ കുറിച്ച് പോലും ചിന്തിക്കാൻ പറ്റാത്തത്...
അവളുമായിട്ട് ഒരു ജീവിതം വേണ്ട എന്ന് ഞാൻ പണ്ടേയ്ക്ക് പണ്ടേ തീരുമാനിച്ചതാ..
ഡിവോഴ്സിന്റെ കാര്യം പറയുമ്പോഴേ അവൾ തുടങ്ങുമല്ലോ ആത്മഹത്യാ ഭീഷണി...
അതിൽ എന്റെ അമ്മ വീഴുകയും ചെയ്യും....
അവൾ ഒറ്റ ഒരുത്തി കാരണമാണ് എനിക്ക് എന്റെ .....
ഹരി പറഞ്ഞുവന്നത് പകുതിക്ക് വെച്ച് നിർത്തി ദേഷ്യം അടങ്ങാതെ അവന്റെ കൈ മുഷ്ടി ചുരുട്ടി പിടിച്ചു.
ആ സമയം അവന്റെ കണ്ണുകൾ പോലും ചുവന്ന് കലങ്ങിയിരുന്നു.
സൗമ്യ അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുകയാണ്...
എന്നാൽ ബാക്കിയുള്ളവർ ഹരിയുടെ മുന്നിൽ മൗനം പാലിച്ചതേ ഉള്ളൂ...
അവൻ പറഞ്ഞത് അക്ഷരം പ്രതി സത്യമായതുകൊണ്ട് തന്നെ മൗനം മാത്രമായിരുന്നു അവരുടെ മറുപടി.
\"ഞാൻ ഇനിയും ഇവിടെ നിന്നാൽ ശരിയാകില്ല...
ഏട്ടത്തിയും അമ്പാടിയും അവിടെ ഒറ്റയ്ക്കല്ലേ...
ഞാൻ പോകുവാ...\"
അതും പറഞ് ഹരി ഡോറിന്റെ അടുത്തേക്ക് ചെന്ന് ഡോർ തുറന്നു പുറത്തേക്കിറങ്ങി.
ശേഷം പെട്ടെന്ന് എന്തോ ഓർത്തത് പോലെ തിരികെ വന്ന് സൗമ്യയോട് കാർ പാർക്കിങ്ങിലേക്ക് വരാൻ പറഞ്ഞ ശേഷം ആരെയും നോക്കുകപോലും ചെയ്യാതെ പുറത്തേക്ക് പോയി.
\"ഹരിക്ക് ഇപ്പോഴും ആ കുട്ടിയെ ഇഷ്ടമാണെന്ന് തോന്നുന്നു. ആ കുട്ടിയോട് ഇഷ്ടം പറഞ്ഞില്ലെങ്കിലും അവൻ അത്രത്തോളം പ്രണയിച്ചതല്ലേ ആ കുട്ടിയെ.
സുമ സുധാകരനോട് പറഞ്ഞു.
സുമയുടെ വാക്കുകൾ കേൾക്കേ തനു അമ്പരപ്പോടെ സുമയെ നോക്കി.
\"അപ്പോൾ ഹരിയേട്ടന് ഒരിഷ്ടം ഉണ്ടായിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ...\"
അനു ആശ്ചര്യത്തോടെ ചോദിച്ചു.
ഇല്ല... അന്നൊരിക്കൽ അവൻ മദ്യപിച്ചിട്ട് വന്ന ദിവസം ശ്രീയോട് അങ്ങനെ ഒരു റിലേഷൻ അവനുണ്ടായിരുന്നതായി പറയുകയായിരുന്നു...
ആ കാര്യം ദേവിക വഴിയാ ഞാൻ അറിഞ്ഞത്...
ഞാൻ പറഞ് അച്ഛനും അറിയാം.
സുമ അവരുടെ ഭാഗം വിശദീകരിച്ചു.
\'സബാഷ്...
അച്ഛനും അമ്മയ്ക്കും അറിയില്ലെന്നാ ഞാൻ വിചാരിച്ചിരുന്നത്...\"
ചിരിയോടെ തനു അവർക്കുള്ള ഉത്തരം നൽകി.
\"അവന് ഇങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്ന കാര്യം ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ നമ്മൾ കൂട്ടിക്കൊണ്ടു വരില്ലായിരുന്നോ ആ കുട്ടിയെ അവന്റെ പെണ്ണായിട്ട്
ഇനി പറഞ്ഞിട്ട് കാര്യമില്ല ഒരുപാട് വൈകി പോയില്ലേ....
വിധി ഇതാവും.\"
സുമ മുകളിലേക്ക് നോക്കി നെടുവീർപെട്ടു.
\"എല്ലാം നന്നായി തന്നെ അവസാനിക്കും അമ്മേ....
അമ്മ ടെൻഷൻ അടിക്കേണ്ട...
എന്നാൽ ശരി ഞാൻ സൗമിയെ കാർ പാർക്കിങ്ങിൽ കൊണ്ട് വിട്ടിട്ട് വരാം...\"
അത്രയും പറഞ്ഞുകൊണ്ട് തനുവും സൗമ്യയുടെ കൈയും പിടിച്ച് കാർ പാർക്കിങ്ങിലേക്ക് നടന്നു.
To be continued 🚶♀️🚶♀️🚶♀️