Aksharathalukal

✨അവളറിയാതെ🥀✨ 10

അത്രയും പറഞ്ഞുകൊണ്ട് തനുവും    സൗമ്യയുടെ കൈയും പിടിച്ച് കാർ പാർക്കിങ്ങിലേക്ക് നടന്നു.




മുന്നോട്ടു നടക്കവേ     തനു        സൗമ്യയെ മുന്നോട്ടുപോകാൻ അനുവദിക്കാത്തതു പോലെ അവളുടെ തോളിൽ പിടിച്ചു തനിക്കഭിമുഖമായി തിരിച്ചു നിർത്തി.



\"എനിക്ക് സങ്കടം ഒന്നുമില്ല...
പെട്ടെന്ന് ഹരിയേട്ടൻ    അങ്ങനെ വിളിച്ചപ്പോൾ    എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു..


നിനക്കെല്ലാം അറിയാവുന്നതല്ലേ കുഞ്ഞി....
എന്നെ എന്റെ അമ്മ മാത്രമാ   അങ്ങനെ വിളിച്ചിരുന്നത്...
എന്നെ സ്നേഹിച്ചിരുന്നത് എന്റെ അമ്മ മാത്രമായിരുന്നല്ലോ...\"



സൗമ്യയുടെ വാക്കുകളിൽ വേദന നിറച്ച് തനുവിന്റെ ചോദ്യം മുൻകൂട്ടി കണ്ടതുപോലെ   അവൾ  തനുവിനുള്ള ഉത്തരം നൽകുമ്പോൾ     തനുവിലും ഒരുപോലെ ദുഃഖം ഉടലെടുത്തു.




\" ഓരോന്ന് പറഞ്  ഞാൻ നിന്നെ കൂടെ    വിഷമിപ്പിച്ചുവല്ലേ...
സോറി ഡാ      ഞാൻ ഇടയ്ക്കിടയ്ക്ക് ഇങ്ങനെയാ
പണ്ടത്തെ കാര്യങ്ങൾ ഓർത്ത്...\"

അതും പറഞ്ഞ്      സൗമ്യ അവളുടെ കണ്ണുകൾ അമർത്തിത്തുടച്ചു.



\"നമ്മൾ സംസാരിചിനി ലേറ്റാവണ്ട...
നടന്നുകൊണ്ട് സംസാരിക്കാം...\"

വീണ്ടും തന്നോട് എന്തോ സംസാരിക്കാൻ തുടങ്ങുകയായിരുന്ന  തനുവിന്റെ  കൈയും പിടിച്ച്   സൗമ്യ   മുന്നോട്ട് നടന്നു.




\"ഇനി നീ  പറയാൻ വന്നത് പറഞ്ഞോ ...
നമ്മൾ അവിടെ നിന്ന് സംസാരിച്ചുകൊണ്ടിരുന്നാൽ    കാർ പാർക്കിങ്ങിൽ നിൽക്കുന്ന  നിന്റെ കുഞ്ഞേട്ടൻ അവിടെ നിന്ന് മുഷിയും..


അല്ലെങ്കിൽ തന്നെ എന്ത് ദേഷ്യം ആയിരുന്നു കുറച്ചു മുന്നേ വരെ...\"


കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ ഓർത്തെടുത്തു കൊണ്ട്      മുന്നോട്ട് നടന്നുകൊണ്ട് തന്നെ തനുവിനോടായി സൗമ്യ     ചിരിയോടെ   പറഞ്ഞതും      തനു അവളെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.



ഇങ്ങനെയൊന്നും ആയിരുന്നില്ല    കുഞ്ഞേട്ടൻ ഭയങ്കര സ്വീറ്റ് ആയിരുന്നു....
ഏട്ടന്റെ ജീവിതം     ആ വീണ കാരണമാണ് ഇങ്ങനെ ആയത്...

ചെയ്യാത്ത തെറ്റിനാ        അവളും അവളുടെ അമ്മയും   കൂടി     കുഞ്ഞേട്ടന്റെ തലയിൽ അവളെ കെട്ടിവച്ചത്.



ഏട്ടൻ അവളെ      കേറിപ്പിടിച്ച് നശിപ്പിക്കാൻ ശ്രമിചുവെന്ന് അവൾ    വിളിച്ചുകൂവിയപ്പോൾ...
അവളുടെ അമ്മയുടെ കള്ള കരച്ചിലും അഭിനയവും കൂടിയായപ്പോൾ      ഒരു തെറ്റും ചെയ്യാത്ത എന്റെ ഏ... ഏട്ടൻ...
അവിടെ കുറ്റക്കാരനായി...
ആ ജന്തു    എന്റെ കുഞ്ഞേട്ടന്റെ തലയിലും...\"


വീണയെക്കുറിച്ചുള്ള ഓർമ്മയിൽ പോലും തനുവിന്റെ മുഖത്ത് അവളോടുള്ള ദേഷ്യം നിറഞ്ഞു.




\"ആഹ്മ് പോട്ടെടീ...\"

സൗമ്യ അവളെ   ആശ്വസിപ്പിച്ചു കൊണ്ട് അവളുടെ തോളിലൂടെ കൈയിട്ട്   മുന്നോട്ടേക്ക് നടന്നു.



\"ങ്ഹാ,   ഞാൻ നേരത്തെ പറയാൻ വന്നത്...
ഏട്ടൻ നിന്നെ പൊന്നു എന്ന് വിളിച്ചത് കേട്ട് നിനക്ക് വിഷമമായെങ്കിൽ  ഞാൻ നിന്നോട് സോറി പറയാം എന്നാ..\"


പെട്ടെന്ന് എന്തോ ഓർത്തത് പോലെ തനു സൗമ്യയോട് പറഞ്ഞതും...
സൗമ്യ നടത്തം നിർത്തി തനുവിന് നേരെ തിരിഞ്ഞു.


തനുവും സൗമ്യയുടെ മറുപടിക്കായി അവളുടെ    മുഖത്തേക്ക് തന്നെ നോക്കിനിൽക്കുകയാണ്.




\"എനിക്കൊരു പ്രശ്നവുമില്ല എന്റെ കുഞ്ഞി...  അതോർത്ത്    എന്റെ മോള് വിഷമിക്കേണ്ട....
എനിക്ക് കുറച്ചു ദിവസം നിന്നോടൊപ്പം നിന്നിട്ട്     തിരികെ പോകാനുള്ളതാ...\"


അതും പറഞ്ഞ് തനുവിനെ    സൗമ്യ ചേർത്തുപിടിച്ചു.



\"എന്തായാലും അവിടുത്തെ ജോലിയൊക്കെ   വേണ്ടെന്നുവെച്ച് വേറെ ജോലി നോക്കണം എന്നല്ലേ നീ പറഞ്ഞിരുന്നത് .  അതുകൊണ്ട് ഇവിടെ    ഞങ്ങളുടെ തന്നെ ഓഫീസിൽ നിനക്ക്   ജോലിക്ക് കയറാം.. അതുമാത്രമല്ല നിന്നെ ഇനി ഞാൻ ഒരിടത്തും  വിടില്ല...


എന്നോടൊപ്പം എപ്പോഴും  വേണം നീ \"


തനു തീർത്തു പറഞ്ഞു.


\"അതൊന്നും പറ്റില്ല മോളെ...

എനിക്ക് തിരിച്ചുപോയേ പറ്റൂ...
പക്ഷേ ഞാൻ    പോയാലും നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ ഇങ്ങോട്ടേക്ക് ഓടി വരും.


ഒരന്യ വീട്ടിൽ എത്ര നാൾ എന്ന് വച്ചാ നിൽക്കുന്നത്.
അതൊന്നും ശരിയുള്ള കാര്യമല്ല...\"

സൗമ്യ   ഗൗരവത്തോടെ പറയുമ്പോഴും    സൗമ്യയുടെ മറുപടി തൃപ്തികരമല്ലാത്തതു പോലെ      തനു   മുഖം വീർപ്പിച്ചു.




\"നീ ഇനി എന്തൊക്കെ പറഞ്ഞാലും... ഞാൻ നിന്നെ ഇവിടെ നിന്ന് വിടില്ല...
ഞാൻ മാത്രമല്ല   എന്റെ ഫാമിലിയിലെ   ആരും    നിന്നെ തിരികെ  വിടുമെന്ന് വിചാരിക്കേണ്ട....
നിന്നെ സംബന്ധിച്ച് ഞങ്ങൾ  നിനക്ക് അന്യരായിരിക്കും...
പക്ഷേ ഞങ്ങൾക്ക് നീ അങ്ങനെയല്ല...\"



അത്രയും പറഞ്    തനു      സൗമ്യയുടെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ   അവളുടെ  കയ്യിൽ പിടിച്ചു വലിച്ചു   മുന്നോട്ടേയ്ക്ക് നടന്നു.


                                🌿🌿




തനുവും സൗമ്യയും   പാർക്കിംഗിൽ എത്തുമ്പോൾ      ഹരി സൗമ്യയെ    wait    ചെയ്ത്   അവിടെത്തന്നെ ഉണ്ടായിരുന്നു..



അവർ അടുത്തേക്ക് വരുന്നത് കണ്ടതും     കാറിനു പുറത്ത് നിൽക്കുകയായിരുന്ന    അവൻ        കാറിനകത്തേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.




\"നിന്റെ കുഞ്ഞേട്ടന്റെ ഭാര്യ ഒന്നും പറയില്ലായിരിക്കും അല്ലേ...\"


കാറിന്റെ പുറകിലെ സീറ്റിലേക്ക് കയറാൻ ഒരുങ്ങിയ      സൗമ്യ സ്വകാര്യം പോലെ   തനുവിനോട്       ചോദിച്ചതും        തനു അവളെ കണ്ണുരുട്ടി പേടിപ്പിച്ചു....


   അതുകണ്ട് സൗമ്യ അവളെ നോക്കി ചിരിച്ചുകൊണ്ട്   ഡോർ തുറന്ന്   പിൻസീറ്റിലേക്ക് കയറാൻ  ഒരുങ്ങി.


\"അല്ല നീ എന്താ  ഇവിടെ ഇരിക്കാൻ പോകുവാണോ...\"

കോ  ഡ്രൈവർ സീറ്റ് ഒഴിഞ്ഞു കിടക്കുവല്ലേ....

വാ  അവിടെ ഇരിക്കാം...
അതാവുമ്പോൾ  എന്റെ കുഞ്ഞേട്ടന്   ഡ്രൈവ് ചെയ്യുമ്പോൾ ഒരു കമ്പനിയും ആവും...\"



സൗമ്യയുടെ  മറുപടിക്ക് പോലും കാക്കാതെ     തനു അവളുടെ അഭിപ്രായം വ്യക്തമാക്കിക്കൊണ്ട്         കൈപിടിച്ച് കോ ഡ്രൈവർ സീറ്റിനു സൈഡിലെ ഡോർ തുറന്നതിലേക്ക്     സൗമ്യയെ കയറ്റി ഇരുത്തി.





\"എന്നാൽ ശരി     കുഞ്ഞേട്ടാ.....
നിങ്ങൾ പോയിട്ട് വാ.....

പിന്നെ വീണ എന്തെങ്കിലും പറഞ്ഞാൽ നീ കേട്ടതായി ഭാവിക്കണ്ട.
അവൾ അങ്ങനെ ഒരു സ്വഭാവക്കാരി ഞാൻ പറഞ്ഞല്ലോ...,
കൂടുതൽ കയറിയങ്ങ് ഷൈൻ ചെയ്യാൻ നിന്നാൽ     വിട്ടുകൊടുക്കുകയും വേണ്ട...\"




കോ   ഡ്രൈവർ  സീറ്റിനോട് ചേർന്ന്    ഡോറിന്റെ പകുതി താഴ്ത്തി വെച്ചിരിക്കുന്ന ഗ്ലാസിലൂടെ    കാറിനുള്ളിലേക്ക് എത്തിനോക്കി കൊണ്ട്    തനു സൗമ്യയോട് പറഞ്ഞതും സൗമ്യ       സ്റ്റിയറിങ്ങിൽ കൈവച്ച് പുറത്ത് എവിടെയോ നോക്കി ഇരിക്കുന്ന         ഹരിയെ ഒന്ന് നോക്കിക്കൊണ്ട്      തനുവിനെ നോക്കി തലയാട്ടി.





എന്നാൽ ശരി നിങ്ങൾ വിട്ടോ...
നീ എത്തിയിട്ട് എന്നെ ഒന്ന് വിളിച്ചു പറഞ്ഞാൽ മതി....

തനു അവരോട് യാത്ര പറഞ്ഞതും...
ഹരി   തനുവിനെ ഒന്നു നോക്കിക്കൊണ്ട് കാർ മുന്നോട്ടേക്ക് എടുത്തു..



ഹരിയുടെ കാർ     കണ്ണിൽ നിന്ന് മറഞ്ഞതും...
തനുവും     അകത്തേക്ക് കയറിപ്പോയി....




തിരികെ സുമയുടെ റൂമിലേക്ക് നടക്കവെഴാണ്    നേരത്തെ കണ്ട നേഴ്സിനെ തനു വീണ്ടും കാണുന്നത്....





\"ആ സാർ  വന്ന് മോളെ കൂട്ടിക്കൊണ്ടു പോയി കണ്ടായിരുന്നോ....
ഇപ്പൊ അങ്ങോട്ട് ഇറങ്ങിയതെ ഉള്ളൂ....\"



തനുവിനെ  നേരത്തെ കണ്ട പരിചയം വച്ച് ആ നഴ്സ് ഇങ്ങോട്ട് കയറി   പറഞ്ഞതും    തനു   പൊടുന്നനെ ഹോസ്പിറ്റൽ എൻട്രൻസിലേക്ക്   തിരിഞ്ഞു നോക്കി...


എന്നാൽ    അവിടെയൊന്നും തുമ്പിമോളെയോ അവളുടെ അച്ഛനെയോ    തനുവിന് കാണാനായില്ല....


\"ഒരു 10 മിനിറ്റ് ആയതേ ഉള്ളൂ....

മാഡം റൂമിലേക്ക് പോയില്ലേ....
അപ്പോഴാ സാർ വന്ന്   മോളെ കൂട്ടിക്കൊണ്ടു പോയത്....
മാഡം ഒരു രണ്ട് മിനിറ്റ് കൂടി നിന്നിരുന്നെങ്കിൽ    മോളുടെ അച്ഛനെ    കാണാമായിരുന്നു....
മാഡം    ഇവിടെനിന്ന് പോയതും സാർ ഇങ്ങോട്ടേക്ക് വന്നത് ഒരുമിച്ചായിരുന്നു..\"



തനു അന്വേഷിക്കുന്നത് തുമ്പി മോളെ ആണെന്ന് മനസ്സിലാക്കി കൊണ്ടവർ  വിശദീകരണം നൽകി..



\"ഓഓഓ...  \"
അവൾ നിരാശയോടെ ഒന്ന് മൂളി..



\"എന്നാൽ ശരി മാഡം...  മേടത്തിനെ കണ്ടപ്പോ    മോളെ കുറിച്ച് പറയണം തോന്നി അതുകൊണ്ടാ ഞാൻ...\"


\"
അതു കുഴപ്പമില്ല...   ശരി എന്നാൽ    ഞാൻ    അമ്മയുടെ അടുത്തേക്ക് ചെല്ലട്ടെ....\"



അതും പറഞ്ഞ് ഉടനെ തന്നെ തനുവും    റൂമിലേക്ക് പോയി.



                            ✨✨✨




തിരികെ      മിഥുനത്തിലേക്കുള്ള യാത്രയിൽ     കാറിൽ തികച്ചും       നിശബ്ദത    തളംകെട്ടി...





\"എന്തെങ്കിലും ഒന്ന് സംസാരിക്കുകയെങ്കിലും ചെയ്തുകൂടെ...
ഇതൊരുമാതിരി മുഖം വീർപ്പിച്ച്...., ഓ അല്ലെങ്കിലും ഇയാൾക്ക് എന്നോട് സംസാരിക്കാൻ വലിയ പ്രയാസമാണല്ലോ...\"


സൗമ്യ ഇഷ്ടക്കേടോടെ മനസ്സിൽ പറഞ്ഞുകൊണ്ട്        തലചരിച്   ഡ്രൈവ് ചെയ്യുന്ന ഹരിയെ ഒന്നു നോക്കി.



അവന്റെ ശ്രദ്ധ    ഡ്രൈവിങ്ങിൽ മാത്രമാണ്.



ആ കാഴ്ച പോലും അവളിൽ മടുപ്പ് തീർക്കവേ    അവൾ വെറുതെ ഫോൺ    എടുത്തു കുറച്ചു നേരം നോക്കിയെങ്കിലും     വീണ്ടും   സ്ക്രീൻ ഓഫ് ചെയ്ത്       പാന്റിലെ പോക്കറ്റിലേക്ക്    വച്ച് പുറത്തെ    കാഴ്ചകളിലേക്ക് ഊളയിട്ടു.



അങ്ങനെ പുറത്തെ കാഴ്ചകളിൽ തന്നെ കണ്ണും നട്ടിരിക്കുന്ന സമയത്താണ്    കാറിൽ ഹരി പാട്ട് വച്ചതറിഞ്  ശബ്ദം കേട്ട്     
സൗമ്യ തിരിഞ്ഞ് ഹരിയെ നോക്കുന്നത്....



അവന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ ആണെങ്കിലും      ആ പാട്ടിന്റെ വരികൾ അവന്റെ ചുണ്ടിൽ താളം പിടിക്കുന്ന കാഴ്ച    തനുവിൽ   കാരണമില്ലാതെ ചിരി ഉണർത്തി.



അവളും അതേ  പുഞ്ചിരി മുഖത്തണിഞ്ഞു കൊണ്ട് വീണ്ടും       പുറത്തേക്ക് നോട്ടമിട്ടു.



  

കുറച്ചുനേരത്തെ   യാത്രയ്ക്കൊടുവിൽ അവർ മിഥുനത്തിലേക്ക്   എത്തിച്ചേർന്നു.


കാറിന്റെ ശബ്ദം കേട്ടതുമേ       ദേവിക സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു...
കൂടെ ഉറക്കെചടവോടെ അമ്പാടിയും...



വീണ കാലിന് പുറത്ത് കാലുമിട്ട്     ടിവി കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ്    അവളും കാറിന്റെ ശബ്ദം കേട്ടത്....


ആരെയോ ബോധിപ്പിക്കാൻ എന്നത് പോലെ ദേവികയ്ക്ക് പിന്നാലെ      വീണ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ്     ഹരിയുടെ കാറിൽ നിന്നിറങ്ങി ഹരിക്ക് പിന്നാലെ    സൗമ്യ വരുന്നത് അവളുടെ കണ്ണുകൾ ഒപ്പിയെടുത്തത്.



ആ കാഴ്ചയിൽ  വീണ     ദേഷ്യം കൊണ്ട് വിറച്ചു.




To be continued 🚶‍♀️🚶‍♀️🚶‍♀️




അപ്പോ എല്ലാവരും വായിച്ചു റിവ്യൂ ഇട്ടോ😘😘😘


ഉടനെ വരാട്ടോ😘😘😘


വായിക്കുന്നവർ ഫോളോ കൂടി ചെയ്തേക്കണേ😘😘😘


✨അവളറിയാതെ🥀✨ 11

✨അവളറിയാതെ🥀✨ 11

5
127

\"ഇവളെന്താ നിങ്ങളുടെ കൂടെ.. \"    ദേഷ്യത്തോടെയുള്ള വീണയുടെ വാക്കുകൾ കേട്ടതും    അവളുടെ അടുത്ത് അമ്പാടിയെ ചേർത്തുപിടിച്ചു നിൽക്കുകയായിരുന്ന     ദേവിക  വീണയെ    ഒന്ന് തിരിഞ്ഞുനോക്കിയ ശേഷം വീണ്ടും മുന്നിലേക്ക് തന്നെ   നോട്ടമുറപ്പിച്ചു നിന്നു. ഹരിയാണേൽ      വീണ എന്നൊരാൾ പറഞ്ഞതോ നിൽക്കുന്നതോ താൻ കേട്ടിട്ടേ എന്ന് മട്ടിൽ    അകത്തേക്ക്  കയറുകയാണ്. സൗമ്യയും     ഒന്നും മിണ്ടാതെ      ഹരിയുടെ കൂടെ അകത്തേക്ക് കയറി  ദേവികയുടെ അടുത്ത് നിൽക്കുകയായിരുന്ന അമ്പാടിയെ     കയ്യിലേക്ക് എടുത്തു. \"ഇവൻ ഉറങ്ങില്ലായിരുന്നോ&n