Aksharathalukal

കാശിനാഥൻ

പാർവതി കണ്ണ് തുറന്നു നോക്കിയപ്പോൾ എല്ലാവരും ചുറ്റും ഉണ്ടായിരുന്നു.




എന്തായി പെണ്ണിന്റെ അഹങ്കാരം ഒരാണിനെ കൈ നീട്ടി അടികാ ഗുരുത്വം ഇല്ലാത്തവൾ   .




തമ്പുരാട്ടി ആരോടൊന്നും ഇല്ലാതെ പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു.



മോൾ ഇതൊന്നും ശ്രദ്ധിക്കേണ്ട.

ഉത്തര പാർവതിയുടെ  തലയിൽ തടവിക്കൊണ്ടു പറഞ്ഞു.



എനിക്ക് കുഴപ്പമൊന്നുമില്ല.

പാർവതി പതിയെ എഴുന്നേൽക്കാൻ തുടങ്ങി.


മോള് എന്നോട് ക്ഷമിക്കണം ഇവൻ ഇങ്ങനെ ആയിപ്പോയത് കൊണ്ട് ഞാൻ എന്ത് മോളോട് ചെയ്യേണ്ടത്.


അയ്യോ തമ്പുരാട്ടി അമ്മേ  അങ്ങനെ ഒന്നും പറയല്ലേ.

ച്ചേ അമ്മ ആരാ അവളോട് ക്ഷമ ചോദിക്കാൻ വെറുമൊരു വേലക്കാരി അല്ലേ അവൾ.



കാശി പാർവതിക്ക് നേരെ ചാടിക്കൊണ്ടിരുന്നു.



ഇവനെ കൊണ്ട് വയ്യ നീ അപ്പുറത്ത് പോ.



പ്രിയ കാശിയെ വിലക്കിക്കൊണ്ട് പാർവതിയുടെ നേരെ തിരിഞ്ഞു.



മോളു വീട്ടിൽ പൊക്കോ ഇനി ഇന്ന് ഇവിടെ നിൽക്കണ്ട.



വേണ്ടാ പ്രിയ അമ്മേ എനിക്ക് കുഴപ്പമൊന്നുമില്ല.


വേണ്ട മോളെ.


സമയം രാവിലെ അല്ലേ ആയുള്ളൂ.



ആരു പറഞ്ഞു ഉച്ച കഴിഞ്ഞു.



അപ്പോ ഞാൻ.



ഇത്രയും നേരം ബോധമില്ലായിരുന്നു.



അമ്മേ .


പാർവതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു പ്രിയ പാർവതി വീട്ടിൽ കൂടെ ദേവനെ വിടണോ എന്ന ചോദ്യത്തിന് ഒരു മറുപടിയും കിട്ടാതിരുന്നപ്പോൾ തന്നെ മനസ്സിലായി ദേവന് അവൾക്കതിൽ താൽപര്യമില്ലെന്ന് അതുകൊണ്ട് അവൻ തന്നെ അതിൽ നിന്ന് ഒഴിഞ്ഞുമാറി പാർവതി വെച്ച് വീട്ടിലേക്ക് നടന്നു അവൾ പോയിക്കഴിഞ്ഞ് എല്ലാവരും ഉമ്മറത്തു കൂടി.




നീ എന്തിനാടാ എല്ലായിടത്തും കിടന്ന് ഇങ്ങനെ വഴക്കുണ്ടാക്കുന്നത്.



പിന്നെ ഞാനെന്തു ചെയ്യണം പ്രിയപ്പെ അവന്റെ കവിള് കിടക്കുന്നത് കണ്ടോ.



എടാ അത് ഞാനാണെങ്കിലും അങ്ങനെ ചെയ്യും.



ഇവനോട് ഞാൻ ഒരുപാട് വെട്ടം പറഞ്ഞതാ ആന്റി ഇവൻ കേൾക്കണ്ടേ.




അതെങ്ങനെയാ അവൻ അതൊന്നും മനസ്സിലാവില്ലല്ലോ ദേവൻ .




നീ അങ്ങനെ പറയത്തുള്ളു എന്ന് എനിക്കറിയാം നിന്റെ മനസ്സിൽ കയറി പിടിച്ചിരിക്കുകയാണ് അവൾ.



ആരു ദേവാ.




വെറുതെയാ ആന്റി ഇവൻ ഈ കിടന്ന്  ഓരോന്ന് പറയുന്നത് നിങ്ങൾ മൈൻഡ് ചെയ്യേണ്ട.





അതൊക്കെ അവിടെ നിൽക്കട്ടെ ഇത്രയും പ്രശ്നമുണ്ടായപ്പോൾ ഞാൻ നിന്റെ ന്റെ മുഖം ശ്രദ്ധിച്ചു മോനെ ദേവാ എന്നോട് കള്ളം പറയല്ലേ.




ആന്റി അത് ഇനി ഒളിച്ചു വെക്കണ്ടല്ലോ എനിക്ക് പാർവതിയേ ഇഷ്ടമാണ്.




ഇതായിരുന്നു  നീ എപ്പോഴും പറയാറുള്ള കാമുകി.




അതല്ല കോമഡി പ്രിയ അപ്പേ ഇവൾക്ക് അവനെ കണ്ണെടുത്താൽ കണ്ടുകൂടാ.



അയ്യോ അതെന്താടാ മോനെ.



അത് വേറൊന്നുമല്ല അവൾക്ക് ഇവനെപേടിയാണ് ഇവൻ ഗുണ്ട അല്ലേ.




ആര് ഇവനോ?




അതല്ല ഉത്തരയമ്മേ  അവൾക്ക് പണ്ട് തൊട്ടേ എന്നെ പേടിയാണ് ഞാനീ ചെറിയ പലിശയ്ക്ക് കൊടുക്കുന്നുണ്ടല്ലോ അതൊക്കെ തിരിച്ചു വാങ്ങാൻ നേരത്ത് ചെറിയ ഗുണ്ടായിസം അല്ലെങ്കിൽ അവന്മാർ ഒന്നും തരില്ല അത് കണ്ടിട്ട് പെണ്ണിനെ ഭയങ്കര പേടിയാ.





എല്ലാ അറിഞ്ഞു വെച്ചുകൊണ്ടാണോ ദേവ നീ അവളെ സ്നേഹിക്കുന്നത്.


ഒരിക്കലും ഒരു തമാശയുടെ പേരിൽ നീ അവളെ സ്നേഹിക്കരുത്.




ആരോരുമില്ലാത്ത കുട്ടിയാണ് അവൾ അറിയാല്ലോ  ഈ നാട്ടിൽ ഉള്ള നീ ഇതൊക്കെ കണ്ടിട്ടുള്ളതല്ലേ.



ആണ്  എനിക്ക് ഒരുപാട് ഇഷ്ടമാണ്.





എന്ന് നമുക്ക് പോയി സംസാരിച്ചാലോ.



അത് ശരിയാ  ഉത്തരേ ഇന്ന് വൈകുന്നേരം എന്തായാലും പോകുന്നുണ്ട്  നിങ്ങളും വാ ഞാൻ സംസാരിക്കാം.




നിങ്ങൾ പോകുമ്പോൾ ഈ കൊച്ചിനെ കൂടെ കൊണ്ടുപോകും പാർവതിയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ് കരഞ്ഞ് പനിയായി.






എന്തിനാ അമ്മു നീ വാശി പിടിക്കുന്നത് 



പ്പോ കാസി എനിക്ക് അമ്മേ കാണാൻ വയ്യ.





ഈ പെണ്ണ് എനിക്ക് അങ്ങോട്ട് തിളച്ചു varunnu അത് എങ്ങനെയാ ആ വേലക്കാരി എല്ലാവരെയും മയക്കി വച്ചേക്കുവല്ലേ.




അവരെ നോക്കി പറഞ്ഞ ശേഷം കാശി ബാത്‌റൂമിലേക് നടന്നു കുളിക്കാൻ പോയി.



അമ്മുവിനെ ചൂണ്ടിക്കൊണ്ട് പ്രിയ പറഞ്ഞു  സമയം വൈകുന്നേരത്തോടെ അടുത്തിരുന്നു പാർവതി ഞെട്ടി എഴുന്നേറ്റു ചുറ്റും നോക്കി  മുടി വാരി കെട്ടി ഹാളിലേക്ക് വന്നവൾ ക്ലോക്കിലെക്ക് നോക്കി സമയം എട്ടു മണി കഴിഞ്ഞിരുന്നു ഉച്ചയ്ക്ക് വീട്ടിലേക്ക് വന്നു കിടന്നത് മാത്രമേ അവൾക്ക് ഓർമ്മയുള്ളൂ ക്ഷീണം കാരണം ഉറങ്ങിപ്പോയി ഹാളിലെ പഴയ സോഫയിൽ അമ്മ ഇരിപ്പുണ്ട് മുത്തശ്ശി ഇവിടെ ഒന്നും കാണുന്നില്ല അടുക്കളയിൽ ചെന്നപ്പോൾ ആൾ പാചകത്തിലാണ് കുറച്ചുനേരം മുത്തശ്ശിയോട് സംസാരിച്ച ശേഷം കുളിച്ചു മാറാനുള്ള തുണിയും എടുത്ത് അവൾ കിണറ്റിൻകരയിലേക്ക് നടന്നു കിണറിനടുത്ത് നിന്ന് അല്പം ദൂരം ഉണ്ട് ബാത്റൂമിലേക്ക് അവിടെ വരെ  വെള്ളം കോരി കൊണ്ട് കൊണ്ടുപോകാൻ വയ്യ ഉണ്ടായിരുന്ന ഒരു മോട്ടർ കേടായിട്ട് ഒരു മാസം ആവുന്നു അതൊന്നു നന്നാക്കാൻ പോലും കയ്യിൽ 10 പൈസയില്ല ഭാഗത്ത് ലൈറ്റ് ഓഫ് ചെയ്തു  ഒരു പാവാട ഉടുത്തുകൊണ്ട് അവൾ അവിടെ നിന്ന് കുളിക്കാൻ തുടങ്ങി തലയിൽ തണുത്ത വെള്ളം എന്തുകൊണ്ട് മനസ്സിനും ഒരു തണുപ്പ് തോന്നി.



ഈ സമയം പ്രിയയും ദേവനും അമ്മുവും കൂടെ കാശിയും പാർവതിയുടെ  വീട്ടിലെത്തിയിരുന്നു  ഇതൊന്നും അറിയാതെ കുളിച്ചു കൊണ്ടിരുന്ന പാർവതി  വീണ്ടും വീണ്ടും വെള്ളം കോരി ബക്കറ്റുകളിൽ നിറച്ച്  തല നേരെ അവൾ ഒഴിച്ചുകൊണ്ടിരുന്നു ശരീരം മുഴുവൻ ഇന്ന് വേദനയായിരുന്നു തണുത്ത വെള്ളത്തിൽ ഒപ്പം മനസ്സും സഞ്ചരിച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അവളെ ഭയം വന്നു മൂടിയത് ആ ഭാഗത്ത് ലൈറ്റ് ഓഫ് ആയതുകൊണ്ട് അവിടെ മുഴുവൻ ഇരുട്ടാണ് പെട്ടെന്നാണ് അവിടെ അടുത്തേക്ക് ഒരാൾ നടന്നു നീങ്ങി വരുന്നത് കണ്ടത് പെട്ടെന്ന് അവള് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി പക്ഷേ അപ്പോഴേക്കും ബലിഷ്ടമായ രണ്ടു കരങ്ങൾ അവളുടെവായ പൊത്തിപ്പിടിച്ചിരുന്നു.





തുടരും......



കാശിനാഥൻ

കാശിനാഥൻ

4.6
403

ഈ സമയം പ്രിയയും ദേവനും അമ്മുവും കൂടെ കാശിയും പാർവതിയുടെ  വീട്ടിലെത്തിയിരുന്നു  ഇതൊന്നും അറിയാതെ കുളിച്ചു കൊണ്ടിരുന്ന പാർവതി  വീണ്ടും വീണ്ടും വെള്ളം കോരി ബക്കറ്റുകളിൽ നിറച്ച്  തല നേരെ അവൾ ഒഴിച്ചുകൊണ്ടിരുന്നു ശരീരം മുഴുവൻ ഇന്ന് വേദനയായിരുന്നു തണുത്ത വെള്ളത്തിൽ ഒപ്പം മനസ്സും സഞ്ചരിച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അവളെ ഭയം വന്നു മൂടിയത് ആ ഭാഗത്ത് ലൈറ്റ് ഓഫ് ആയതുകൊണ്ട് അവിടെ മുഴുവൻ ഇരുട്ടാണ് പെട്ടെന്നാണ് അവിടെ അടുത്തേക്ക് ഒരാൾ നടന്നു നീങ്ങി വരുന്നത് കണ്ടത് പെട്ടെന്ന് അവള് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി പക്ഷേ അപ്പോഴേക്കും ബലിഷ്ടമായ രണ്ടു കരങ്