കാശിനാഥൻ
മഞ്ചാടികാവ് ഗ്രാമത്തിന്റെ ഐശ്വര്യമായ ശ്രീ ശിവപാർവതി പരമേഷന്മാർ കൂടി കൊള്ളുന്ന ക്ഷേത്ര ഉത്സവം ആണ് ഇന്ന് മഞ്ചാടി കാവ് ഗ്രാമം ആകെ കൊണ്ടടുന്ന മഹോത്സവം 10 ദിവസം ആണ് ഉത്സവം എങ്കിലും പൂജ മാത്രമേ കാണുകയുള്ളു പക്ഷെ പത്താം ദിവസം ആയ മഹോത്സവത്തിന്റെ അന്ന് ആണ് ആ ഗ്രാമം മുഴുവൻ ആഘോഷിക്കുന്നത് ഗ്രാമം ആകെ ഓരോ ഇഞ്ചും അലങ്കരിച്ചിരുന്നു ഉത്സവം ആയതുകൊണ്ട് തന്നെ ഹിമ മാത്രം തറവാട്ടിൽ വന്നിരുന്നു പാർവതിയുടെ വിവാഹം അടുപ്പിച്ചു അമ്മുവും ആയി വരാം എന്നാണ് പ്രിയ പറഞ്ഞിരിക്കുന്നത് രാവിലെ തന്നെ പാർവതി തറവാട്ടിൽ എത്തിയിരുന്നു തമ്പുരാട്ടി അമ്മയുടെ മുറിയിൽ ചായയും കൊണ്ട് പോക