Aksharathalukal

കാശിനാഥൻ

തിരിച്ചു വരുന്ന വഴി വീട്ടിൽ കയറി അത് പൂട്ടിയിട്ടിരിക്കുകയാണ് വീട് വിൽക്കാൻ പോവുകയാണെന്ന് ആരൊക്കെയോ പറയുന്നത് കേട്ടിരുന്നു കുറച്ചുനേരം അവിടെ നിന്ന് ശേഷം അവൾ തറവാട്ടിലേക്ക് നടന്നു കുറച്ചു ദൂരം ചെന്നപ്പോഴാണ് അവളെ പെട്ടെന്ന് ആരോ വിളിച്ചത് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവൾ പ്രതീക്ഷിച്ച ആളെ തന്നെയായിരുന്നു.





അവളുടെ ചുവന്ന ചുണ്ടുകൾ മൊഴിഞ്ഞു.

നന്ദേട്ടൻ.


എവിടെ പോയതാടോ.


അമ്പലത്തിൽ.


ഞാൻ വന്നപ്പോൾ തന്നെ കണ്ടില്ലല്ലോ.



ആണോ.


താൻ എപ്പോഴാ വന്നത്.



കുറച്ചു മുമ്പ് അവിടെ നിന്ന് വരുന്ന വഴിയല്ലേ.



ഞാൻ തന്നെ കണ്ടില്ലല്ലോ.



ആവോ.



ഞാൻ എപ്പോഴും അവിടെ കാണും.



ഞാൻ പോട്ടെ എനിക്ക് അല്പം ധൃതിയുണ്ട്.



അങ്ങനെയങ്ങ് പോകാലോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ പുതിയ ജീവിതം എങ്ങനെ പോകുന്നു.



കുഴപ്പമില്ല.



അത് കള്ളം തന്റെ മുഖം കണ്ടാലേ എനിക്കറിയാം എന്തോ വലിയ സങ്കടം ഈ മനസ്സിൽ കിടന്നു കറങ്ങുന്നുണ്ട്.


ഞാൻ പോട്ടെ ശരി.



അവിടെ നിൽക്കടോ എന്താ പോവാൻ ഇത്ര ധൃതി.



വഴിയെന്ന മാറ്  ഇന്നലെ കണ്ട പരിചയം വെച്ച് നിന്നത് അങ്ങനെയാണെന്ന് പറഞ്ഞ് എന്റെ സ്വകാര്യതയിൽ ഒന്നും നിങ്ങൾ ഇടപെടാൻ വരണ്ട.




അതെന്താടോ പാർവതി അങ്ങനെ എനിക്ക് ഇടപെട്ടൂടെ.



അതിന് നിങ്ങൾ ആരാ എന്റെ.



അടുത്ത ആളഎന്ന് തന്നെ കൂട്ടിക്കോ.



ചീ മാറിക്കോ.


ഞാൻ തന്റെ എടുത്ത് വഴക്കിന് വരുന്നില്ലേ.


......


പിന്നെങ്ങനെ സങ്കടപ്പെട്ട് നിൽക്കണ്ട ഇപ്പോ സങ്കടം ആണെങ്കിലും കറക്റ്റ് സ്ഥലത്ത് തന്നെയാണ് താൻ ചെന്നു എത്തിപ്പെട്ടിരിക്കുന്നത് സന്തോഷം അധികം വയ്യാതെ വരും.



നന്ദനിൽ അൽപദൂരം നടന്നു എത്തിയെങ്കിലും അവൻ വിളിച്ചു പറയുന്ന ഓരോ വാക്കും പാർവതിയുടെ നെഞ്ചിൽ  എവിടെയോ ഒരു പ്രതീക്ഷ നൽകി കൊണ്ടിരുന്നു വ്യാമോഹം എന്ന് പറയുന്ന ഒരു പ്രതീക്ഷ.


തറവാട്ടിൽ എത്തിയ  പാർവതി നേരെ പോയത് പൂജാമുറിയിലേക്ക് ആയിരുന്നു അവിടെ കൃഷ്ണ പ്രതിമയ്ക്ക് മുമ്പിൽ അവൾ  ചമ്മണം പൂട്ടിയിരുന്നു തൊഴു കൈകളോടെ നിറമിഴിയാലേ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് ഉള്ള സങ്കടങ്ങൾ എല്ലാം തന്നെ കൃഷ്ണന്റെ മുന്നിൽ കണ്ണീർ പൂക്കളായി പൊഴിഞ്ഞുവീണു.


ച്ചി ആശ്രീകരം നിന്നോട് ആരാടി പറഞ്ഞത് പൂജാമുറിയിൽ കയറാൻ.



തമ്പുരാട്ടി അത്.


ഇറങ്ങിക്കോണം ഇതിൽനിന്ന്ഞങ്ങൾ ശുദ്ധിയും വൃത്തിയുമായി നോക്കുന്ന സ്ഥലമാണിത്.


എനിക്ക് കുഴപ്പമൊന്നുമില്ല ശുദ്ധിയും വൃത്തിയും ഉണ്ട് കേറാൻ പറ്റാത്ത സമയം ഒന്നുമല്ല.



അതുമാത്രമല്ലല്ലോ കുഴപ്പം നിന്നെ ഒന്നും വീട്ടിൽ പോലും കയറ്റാൻ കൊള്ളില്ല.



തമ്പുരാട്ടി.



ഇപ്പൊ ഇറങ്ങിക്കോണം  മായ മോള് വന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ കാണില്ലായിരുന്നു.



ഞാനൊരു തെറ്റും ചെയ്തില്ല ശുദ്ധി ആയിട്ടാണ് കയറിയത് നോക്ക് തമ്പുരാട്ടി ഞാൻ അമ്പലത്തിൽ പോയിട്ട് വന്നതാ.



നീയൊക്കെ കള്ളമല്ലേ പറയൂ.

ഞാനൊന്നും ചെയ്തില്ല.

എന്താ എന്താ ഇവിടെ?




വന്നല്ലോ ഭാര്യയുടെ വാലാട്ടി പട്ടി.



അച്ഛമ്മ സൂക്ഷിച്ചു സംസാരിക്കണം.


സത്യമല്ലേടാ ഞാൻ പറഞ്ഞത്.


എന്തിനാ പെണ്ണിനെ എങ്ങനെ കഷ്ടപ്പെടുന്നത്.



ഞാനെന്ത് കഷ്ടപ്പാടാണ് പെടുത്തുന്നത് നീ കണ്ടോ ഇവിടെ പൂജാമുറിയിൽ കയറി.



അതിനെന്താപൂജാമുറിയിൽ കയറിയ.


അങ്ങോട്ട് നോക്ക് ശുദ്ധിയും വൃത്തിയും ഒന്നുമില്ലാത്ത ഇവള് കേറിയലുള്ള സ്ഥിതി.



അച്ഛമ്മയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ.


ഉണ്ടെടാ എന്താ.


പാർവതി മോളെയും കൊണ്ട് നീ മുറിയിലേക്ക് ചെല്ല് അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.


കാശിയുടെ തോളിൽ കിടന്നിരുന്ന അമ്മു മോളെ  പാർവതിയുടെ കയ്യിൽ കൊടുത്തുകൊണ്ട് കാശി പറഞ്ഞു 




അമ്മു മോളുടെ കാര്യമൊക്കെ മായ നോക്കിക്കോളും.



അതൊക്കെ നിങ്ങളാണോ തീരുമാനിക്കുന്നത്എന്റെ മോളെ ആര് നോക്കണം എന്ന് ഞാനാണ് പറയുന്നത്.


പറഞ്ഞു പക്ഷേ നിന്നെപ്പോലുള്ള അവകാശം മായക്കും ഉണ്ട് അവളുടെ കുട്ടിയല്ലേ.

അവളുടെ കുട്ടിയല്ല പട്ടി പട്ടിക്കുഞ്ഞിന്റെ വിലപോലും കൊടുക്കാതെ പോയതല്ലേ പിന്നെ അമ്മു മോളുടെ അമ്മ അവൾ ആണെന്ന് പറഞ്ഞ് ഇനി ഒരൊറ്റ ഒരാളും എന്റെ നേരെ ശബ്ദം ഉയർത്തരുത്.



കാശി പൂജ മുറിവിൽ നിന്നും പുറത്തേക്ക് പോയി .




കാശി പോയതും മായ അങ്ങോട്ട് വന്നിരുന്നു.



എന്താ അച്ഛമ്മയെ കുഴപ്പം.



എന്തു പറയാനാ മോളെ നീ പറഞ്ഞതുപോലെ ഞാൻ വന്നു നോക്കിയപ്പോൾ ആ പെണ്ണ് പൂജാമുറിയിൽ നിൽക്കുന്നു ഇനി എന്ത് ചെയ്യാനാ ശുദ്ധിയാക്കണം.



ഞാൻ അമ്മയോട് പറയാം.



അത് പറ്റില്ലല്ലോ മോളേ ഉത്തര പുറത്താ ഇനി ഏഴു ദിവസത്തേക്ക് പൂജാമുറിയിൽ കയറാൻ പറ്റില്ലല്ലോ.


ആണോ.







അതെ.



വേറെ വഴിയില്ല മോളൊരു കാര്യം ചെയ്യ് നമ്മുടെ പൂവാലി പശുവിന്റെ കുറച്ചു ചാണകം എടുത്ത് നന്നായി വെള്ളത്തിൽ കലക്കി ഇവിടെയൊക്കെ തളിക്ക്.



ചാണകമോ ഞാനോ എനിക്ക് വയ്യ.



അതെന്താ മോളെ നീയല്ലേ ഇവിടുത്തെ മരുമോള് മറ്റേവളെ ഞാൻ അങ്ങനെ കണ്ടിട്ട് പോലും ഇല്ല മോളിത് ചെയ് മുത്തശ്ശി മുറിയിലേക്ക് പോകട്ടെ ഒരുപാട് നേരം നിന്നുകൊണ്ട് ആണെന്ന് തോന്നുന്നു ബല്ലാത്തതലവേദന.




ശിവ ശിവ ഇനി എത്ര കാലം എന്ന് വെച്ചാൽ ഇവന്റെയൊക്കെ ഓരോ വർത്തമാനവും കേട്ട് ഓരോ പീറ പെണ്ണിന്റെ   മലയിലുള്ള അവകാശവും കണ്ടു ജീവിക്കുന്നത് എന്നെയും അങ്ങ് വിളിച്ചു കൂടെ ഭഗവാനെ ഒന്നും കാണാൻ വയ്യ ശിവ ശിവ ശിവ ശിവ ശിവ ശിവ.



ശരാത തമ്പുരാട്ടി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു.



മടിച്ചു മടിച്ച് ആണെങ്കിൽ പോലും മായ  പതിയെ പൂവാലി പശുവിന്റെ അടുത്തേക്ക് നടന്നു.



യാക്ക് എന്തൊക്കെയാ ഇനി ചെയ്യാം ആ തള്ളക്ക് പറയാൻ പറ്റിയ നേരം ചെയ്തല്ലേ പറ്റൂ ആ ഒറ്റ ഒരെണ്ണം എന്റെ കൂടെ ഇപ്പോൾ നിൽക്കുന്നത്ഇതൊക്കെ ചെയ്തേ പറ്റൂ.




മടിച്ചു മടിച്ചു മായ പൂവാലി പശുവിന്റെ അടുത്തേക്ക് നടന്നു ഓർഗാനിക്കാൻ വരുന്നുണ്ടെങ്കിൽ പോലും ശ്വാസം എടുത്ത് പശുവിന്റെ കാൽകിഴിൽ കിടക്കുന്ന ചാണകം ചാണകം എടുക്കാനായി കുനിഞ്ഞു നിന്നത് മാത്രമേ  മായക്ക്  ഓർമ്മയുണ്ടായിരുന്നുള്ളൂ ഒരു വലിയ ശബ്ദം കേട്ടുകൊണ്ടാണ്  പാർവതി അവിടെ കൂടിയെത്തിയത് ഓടിവരുമ്പോൾ പാർവതി കണ്ടത് ചാണകത്തിൽ വീണു കിടക്കുന്ന  മായയാണ് കൂടാതെ തന്നെ ഇട്ടിരിക്കുന്ന ടീഷർട്ട് പശുവിന്റെ ഒരു കാൽപ്പാടും ഉണ്ട്.



അയ്യോ അമ്മേ.


എന്താ എന്താ പറ്റിയെ 



എനിക്ക് വയ്യേ ഒന്നു ഓടി വായോ.


പാർവതി പ്പെട്ടന്ന് ഓടി പോയി മായയെ   പിടിച്ച് എഴുന്നേൽപ്പിച്ചു.



നീയാരാടി എന്നെ തൊടാൻ വിടാൻ.


മായ പറയേണ്ട താമസം പാർവതി മായയുടെ ശരീരത്തിൽ നിന്നും കൈവിട്ടിരുന്നു.



ഫതോം......⚜️⚜️⚜️⚜️⚜️⚜️





ദാ കിടക്കുന്നു താഴെ.




എടി ദുഷ്ടേ നിന്നോട് ആരാടീ പറഞ്ഞെ വിടാൻ.



മായ തന്നെയല്ലേ പറഞ്ഞത്.



ഒന്ന് പിടിക്കെടീ  നിന്നോടൊക്കെ സഹായം ചോദിക്കേണ്ട വന്നല്ലോ എനിക്ക്.



ഉവ്വ്.



പാർവതി മായേ താങ്ങി പിടിച്ചുകൊണ്ട് മുറിയിലേക്ക് മാറ്റി മായയുടെ മുതുകത് കൂടെ തന്നെ കാലിനും ഒരു ചവിട്ടു കിട്ടിയിരുന്നു മുതുകിലെ ചവിട്ടു പോകട്ടെ എന്ന് പറയാം  പക്ഷേ രണ്ടാമത്തെ ചവിട്ട് കാലിന് കിട്ടിയത് പൂവാലി പശു മായയുടെ മണ്ടയിൽ കയറി നിന്ന് ഒപ്പന  കളിച്ചു എന്ന് തോന്നുന്നു അതുപോലെ ആക്കി വെച്ചിട്ടുണ്ട് മായയെ വസ്ത്രം മാറാനും പാർവതിയാണ് സഹായിച്ചത് കാലിൽ ചൂട് പിടിക്കാനായി അടുക്കളയിൽ പോയി ഒരു പാത്രത്തിൽ തിളച്ച വെള്ളവും തോർത്തുമായി പാർവതി വന്നു ഉളുക്കു പറ്റിയ കാലിലെ നല്ലവണ്ണം ചൂട് പിടിച്ചിരുന്നു അവൾ.




മതിയോ മായേ.



അഹ് ആ ചൂടുവെള്ളം എടുക്കണ്ട ഞാൻ കുറച്ചു കഴിഞ്ഞു പിടിച്ചോളാം .




ഞാനപ്പോ ചൂടാക്കി കൊണ്ടുവരാം.



വേണ്ട ഒന്നു പോ.


പോട്ടെ.



പൊ.


ഓക്കേ.



പുറകിലേക്ക് നടക്കാൻ തിരിഞ്ഞത് മാത്രമേ ഉണ്ടായിരുന്നുള്ളൂ പാർവതി പെട്ടെന്നാണ് അവിടെ ഉണ്ടായിരുന്ന പാത്രത്തിലെ ചൂടുവെള്ളം മായ പാർവതിയുടെ ശരീരത്തിലെ ഒഴിച്ചത്.




ആാാാാ.......



പാർവതിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടുകൊണ്ടാണ് കാശി അങ്ങോട്ട് ഓടി വന്നത്.



എന്താ...



ആാാാ.



  വന്നപ്പോഴേ കണ്ടു കട്ടിലിൽ കിടക്കുന്ന മായയും താഴെ വെള്ളത്തിൽ കിടന്ന്  അലറി കരയുന്ന പാർവതിയെയും കാശി ഓടിപ്പോയി പാർവതിയെ ചേർത്തു കാശി അറിഞ്ഞു  തിളച്ച വെള്ളത്തിന്റെ ചൂട് ശരീരമാകെ ചൂടുവെള്ളം കൊണ്ട് ചുവന്നിട്ടുണ്ട് മായയെ നോക്കിയപ്പോൾ അവൾ ഇതൊന്നും ഗൗനിക്കാതെ എങ്ങോട്ടോ നോക്കി നിൽക്കുകയാണ് പെട്ടെന്ന് തന്നെ കാശി പാർവതി എടുത്തുകൊണ്ട്  മുറിയിലേക്ക് ഓടി  അവൻ നേരെ പോയത് കുളിമുറിയിലേക്ക് ആയിരുന്നു ബാത്റൂമിലെ ഷവർ ഓണാക്കി അതിന് കീഴിൽ നിർത്തിയാവളെ ശരീരത്തിൽ ചുറ്റിയിരുന്ന ദാവണി അവൻ അഴിച്ചു മാറ്റിയിരുന്നു  ശരീരമാകെ നീറുന്ന പോലെ കാശി അവളെ ചേർത്തു പിടിച്ചിരുന്നു അവന്റെ രോമാവൃതമായ നെഞ്ചിൽ തല ച്ചാച്ചുകൊണ്ട് അവൾ പൊട്ടി കരഞ്ഞു.


ടോ 



.....


പോട്ടെ ആശുപത്രിയിൽ പോണോ .


.....



പോണോ.



വേണ്ട ചേ.... ട്ടാ..



ഒരു കാര്യം ചെയ്യ്  ഞാൻ പുറത്തു നിൽക്കാം  താനൊരു ടവൽ ഉടുത്തു പുറത്തു വാ.



....


താൻ പേടിക്കണ്ട  എണ്ണ ഇട്ട് തരാം വേഗം മാറും.




മം.



പേടിക്കണ്ട വേഗം വാ.



ആ.




കാശി പുറത്തോട്ട് ഇറങ്ങി അല്പസമയത്തിനകം പാർവതി ഒരു നീളമുള്ള ടവ്വൽ മാത്രം ധരിച്ച് പുറത്തേക്ക് വന്നു  അവളുടെ ഇടുപ്പു വരെ നീളമുള്ള മുടി ഒരു ഉടുപ്പ് പോലെ അവളെ മറഞ്ഞു നിന്നിരുന്നു ഒരു പാവയെ പോലെ  പാർവതി കടിലിലേക്ക് ഇരുന്നു.


ടോ.



...



വേദനിക്കുന്നോ.



ഇല്ല.



എനിക്കറിയാം എന്താണെന്ന്.



അവളുടെ അഴിഞ്ഞു കിടക്കുന്ന മുടി  ചേർത്തുപിടിച്ചു വാരി  അവൻ നന്നായി ഉയരത്തിൽ  കെട്ടി വെച്ചിരുന്നു അവൻ ശരീരം ആകെ ഒന്ന് നോക്കി അങ്ങനെ അധികം പൊള്ളിയിട്ടൊന്നുമില്ല  മുതുകും കഴുത്തിന്റെ ഭാഗവും നന്നായി ചുവന്നിട്ടുണ്ട്  കാശി മേശയുടെ മുകളിൽ ഇടുന്ന എണ്ണ കുപ്പിയിൽ നിന്ന് അല്പം എണ്ണയെടുത്ത് പതിയെ തേച്ചു അകാരണമായ ഒരു അടുപ്പം തോന്നി പാർവതിക്ക് കാശിയോട്  ഒരു മോശമായ രീതിയിൽ പോലും കാശി തന്നെ  സ്പർശിക്കുന്നില്ല എന്ന് അവൾ മനസ്സിലാക്കി എണ്ണ തേച്ചു കഴിഞ്ഞതും  റസ്റ്റ് എടുക്കാൻ വേണ്ടി പാർവതിയെ മുറിയിലാക്കി കാശി പുറത്തേക്ക് പോയി.



ടപ്പേ.......


അമ്മയെ ഓടിവരണ ഇവനെ എന്നെ കൊല്ലുന്നേ.



അടയ്ക്കടി വായ  നിന്നെ കൊല്ലും.





മുത്തശ്ശി ഓടിവാ.




താഴെയുള്ള ഒച്ചപ്പാട്ടിൽ നിന്ന് തന്നെ പാർവതിക്ക് മനസ്സിലായിരുന്നു  കാശി മായക്ക് രീതിയിൽ കൊടുക്കുന്നത് അൽപനേരം കഴിഞ്ഞതും പാർവതി ഇന്നലെ നേരത്തെ പ്രിയ കൊണ്ടുവന്നതിൽ നിന്നും ഒരു നൈറ്റ്‌ ഡ്രസ്സ്‌ എടുത്തിട്ട് കട്ടിലിലേക്ക്🫂🫂🫂🫂🫂🫂കടന്നു.




ഒരാഴ്ച വേഗം കടന്നു പോയി  പ്രിയ ഹിമയുമായി തിരിച്ചു പോയിരുന്നു  വേർ  വേർതിരിവ്  കാണിക്കുന്ന അത്രയും പേരിൽ നിന്നും പാർവതി ഒറ്റയ്ക്കായി കാശി എവിടെയും പോകാറില്ലായിരുന്നു  ദേവനെ കാണാൻ പോലും പല ആവർത്തി ദേവനെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നെങ്കിൽ പോലും കോൾ കിട്ടിയിരുന്നില്ല സ്വിച്ച് ഓഫ് എന്നാണ് കാണിച്ചുകൊണ്ടിരുന്നത് ദേവന്റെ വിവാഹം കഴിഞ്ഞ് തിരിച്ചു പോകാൻ ഇരുന്നതായിരുന്നു കാശി  പക്ഷേ ഇങ്ങനെയൊക്കെ കുറച്ചുകാലം കൂടി  നാട്ടിൽ നിൽക്കാനാണ് ആൽവിൻ പറഞ്ഞിരിക്കുന്നത് അതുകൊണ്ട് വർക്ക് ഫ്രം ഹോം ആണ് കാശി ഇപ്പോൾ അമ്മുവിനെയും മോളെയും കൊണ്ടുപോയിരുന്നു പ്രിയ ബാംഗ്ലൂരുവിൽ



കാശിനാഥൻ

കാശിനാഥൻ

4.3
398

ഒരു മാസങ്ങൾക്ക് ശേഷം  ഉള്ള ഒരു രാത്രി കാശിയുടെ മുറിയിൽ..............കാശിയേട്ടാ..ആ.കാശി ഏട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.എനിക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും നിനക്കെന്താ.കുറച്ചു ദിവസങ്ങളിലായി കാശിയിൽ കാണുന്ന മാറ്റത്തിനോട് കുറിച്ചായിരുന്നു പാർവതി അങ്ങനെ ചോദിച്ചത്.ഒന്നുല്ല ചോദിച്ചെന്നേയുള്ളു.രാത്രിയായില്ലേ ഫുഡ് കഴിച്ചല്ലോ നിനക്ക് ഉറക്കം ഒന്നും ഇല്ലേ.പാർവതിയെ നോക്കി പറഞ്ഞശേഷം കാശി വീണ്ടും ലാപ്ടോപ്പിലേക്ക് മുഖം തിരിച്ചു.ഞാനൊരു കാര്യം ചോദിച്ച ദേഷ്യപ്പെടുമോ.പറ.ഏയ്യ്.എനിക്കറിയാം നീ എന്താ പറയാൻ വന്നതെന്ന് ദേവനെ കുറിച്ച് അല്ലേ....എടി നിനക്ക് എത്ര സങ്