Aksharathalukal

കാശിനാഥൻ

ഒരു മാസങ്ങൾക്ക് ശേഷം  ഉള്ള ഒരു രാത്രി കാശിയുടെ മുറിയിൽ..............


കാശിയേട്ടാ..


ആ.

കാശി ഏട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.


എനിക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും നിനക്കെന്താ.


കുറച്ചു ദിവസങ്ങളിലായി കാശിയിൽ കാണുന്ന മാറ്റത്തിനോട് കുറിച്ചായിരുന്നു പാർവതി അങ്ങനെ ചോദിച്ചത്.



ഒന്നുല്ല ചോദിച്ചെന്നേയുള്ളു.


രാത്രിയായില്ലേ ഫുഡ് കഴിച്ചല്ലോ നിനക്ക് ഉറക്കം ഒന്നും ഇല്ലേ.


പാർവതിയെ നോക്കി പറഞ്ഞശേഷം കാശി വീണ്ടും ലാപ്ടോപ്പിലേക്ക് മുഖം തിരിച്ചു.



ഞാനൊരു കാര്യം ചോദിച്ച ദേഷ്യപ്പെടുമോ.


പറ.


ഏയ്യ്.


എനിക്കറിയാം നീ എന്താ പറയാൻ വന്നതെന്ന് ദേവനെ കുറിച്ച് അല്ലേ.


...

എടി നിനക്ക് എത്ര സങ്കടം ഉണ്ടോ അതിന്റെ ഇരട്ടിയുടെ ഇരട്ടി വേദന എനിക്കുണ്ട് അത് നീ ഓർത്തോണം.


ഞാനെന്ത് ചെയ്തിട്ട് എന്നോട് ഇങ്ങനെ എല്ലാവരും.


ഞാൻ അവിടെ വെച്ച് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ കാണാമായിരുന്നു ഒരു പെണ്ണ് പിഴച്ചില്ലെങ്കിൽ പോലും പറഞ്ഞ് ഗർഭം ഉണ്ടാക്കുന്ന നാട്ടുകാരാണ് ഞാൻ തിരിച്ചങ്ങ് പോകും  നിന്റെ കാര്യമോ.


കാശിയേട്ടാ.


അതുകൊണ്ടാ ഞാൻ അങ്ങനെ ചെയ്തത് പിന്നെ നിന്നെ ഒരിക്കലും ഞാൻ ഭാര്യ ആയിട്ട് കാണില്ല നിന്നെയല്ലേ ആരെയും .



കാരണം.


അത് നീ അറിയേണ്ട കാര്യമില്ല പെണ്ണുന്നുള്ള വർഗ്ഗത്തോടെ എനിക്ക് വെറുപ്പാണ് കൂടെ കൂടിയെന്ന് വിഷം ചീറ്റും.


ഞാനിപ്പോ എന്താ ചെയ്യേണ്ടേ അതുകൂടെ പറ.



ദേവനെ കണ്ടു എല്ലാ സംസാരിക്കും ഞാൻ കുറച്ചു തിരക്ക് കാരണമാണ് എനിക്ക് അങ്ങോട്ട് പോകാതിരിക്കാൻ പറ്റാത്തത് ഒരുപാട് തവണ വിളിച്ചു അവനെ സ്വിച്ച് ഓഫ് ആണ് എന്തായാലും നീ നാളെ റെഡിയായിട്ട് ഇരുന്നോ അവനെ കാണാം പോവാ മീനമ്മ  നിന്നെ സ്വീകരിക്കാതിരിക്കില്ല.



😏😏...


ഒരു പുച്ഛം  ചിരി ചിരിച്ചുകൊണ്ട് പാർവതി പായലിലേക്ക് കിടന്നുന്നു.




അല്പനേരവും കൂടെ വർക്ക് ചെയ്ത ശേഷം കാശി വന്നു കിടന്നുറങ്ങിയിരുന്നു ആ രാത്രിയിൽ ഒന്നും പാർവതിക്ക് നിദ്രാദേവിയെ പുൽകാൻ പറ്റിയിരുന്നില്ല എങ്ങനെയോ നേരം വെളുപ്പിച്ചു രാവിലെ തന്നെ  കാശിയും പാർവതിയും റെഡിയായി  ദേവന്റെ വീട്ടിലേക്ക് തിരിച്ചു ഉമ്മറത്തു തന്നെ എല്ലാവരും ഉണ്ടെങ്കിൽ പോലും അവരെയൊന്നും ശ്രദ്ധിക്കാതെ അവർ രണ്ടുപേരും ബുള്ളറ്റിനാണ് പോയത് മനയുടെ മുന്നിൽ എത്തിയപ്പോഴേ കണ്ടു ഗേറ്റ് പൂട്ടി കിടക്കുന്നത് കാശി ബൈക്കിൽ നിന്ന് ഇറങ്ങി നോക്കിയപ്പോഴാണ് വേലക്കാരൻ നാണു അതിൽ കൂടെ പോകുന്നത് കണ്ടത്.



നാണു.


കൊച്ചു തമ്പ്രാനോ  എന്താ തമ്പുരാനെ.



എടാ ദേവൻ എവിടെ പോയി ഗേറ്റ് പൂട്ടി കിടക്കുകയാണല്ലോ.



അവർ ഇവിടെ ഇല്ല.


എവിടെപ്പോയി.



ഇവിടുത്തെ കൊച്ചമ്മയുടെ  നാട്ടിൽ പോയിരിക്കുകയാണ് സൂരനാട് മലയിൽ തമിഴ്നാട്ടിലുള്ള.



എപ്പോ പോയി ഒന്നും അറിഞ്ഞില്ല.



ഒരാഴ്ചയായി കാണും.



........


സത്യം പറയാല്ലോ കുഞ്ഞേ  അന്ന് അത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാൽ പിന്നെ  വല്ലാത്തൊരു അവസ്ഥയായിരുന്നു ഈ വീട്ടിൽ  കൊച്ചമ്മയോട് ദേവൻ കുഞ്ഞ് മിണ്ടാറില്ലാ ആയിരുന്നു.




😭😭😭😭.



ആരോടും മിണ്ടാതെ ഈ വീട്ടിൽ തന്നെയായി  ഒരു കാര്യങ്ങളും ശ്രദ്ധയില്ലാതായി  ഇവിടുത്തെ കാര്യങ്ങളൊക്കെ കാര്യസ്ഥനെയും ഏൽപ്പിച്ച്  കൊച്ചമ്മയുടെ നാട്ടിലേക്ക് പോയത് വരാൻ കുറച്ചു താമസിക്കും എന്നാണ് പറഞ്ഞത്.




എന്നാ ശരി നീ അവൻ വന്ന എന്നോട് പറയണം.



ഉവ്വ്.




ദേവൻ ബൈക്കും സ്റ്റാർട്ട് മുന്നോട്ടുപോയി  ഒന്നും മിണ്ടാതെ പാർവതി പിറകിലിരുന്നു അവരുടെ ഇടയിൽ മൗനം താങ്ങി നിന്നിരുന്നു.



കാശിയേട്ടാ.



എന്താ....


എനിക്ക്.


ഒരു മിനിറ്റ് ഞാൻ ഈ വണ്ടി ഒന്ന് നോക്കട്ടെ ഒന്ന് കേൾക്കില്ല.



വണ്ടി ഒതുക്കിയ ശേഷം  പാർവതി പറഞ്ഞത് എന്താണെന്ന് അറിയാൻ വേണ്ടി  കാശി അവളെ നോക്കി.



എന്താ പാർവതി നിനക്ക് വേണ്ടേ.

നമുക്ക് മഞ്ചാടി മലയിലേക്കു ഒന്ന് പോയാലോ.



എന്തിനാ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ.




എനിക്ക് അവിടെ വരെ ഒന്ന് പോകണം കുറച്ചു കാര്യം പറയാനുണ്ട്.



എന്തായാലും നീ ഇവിടെ വച്ച് പറഞ്ഞാൽ മതി എന്താ കാര്യം.



ഞാൻ പറയുന്നത് ഇപ്പോൾ എങ്കിലും ഒന്ന് കേൾക്ക് അവിടെ വെച്ച് പറയാം.




ശല്യം കയറ്.



കാശി ബൈക്ക് സ്റ്റാർടാക്കി സ്പീഡിൽ തന്നെയായിരുന്നു പോയത് അവരുടെ യാത്രചെന്ന അവസാനിച്ചത് മഞ്ചാടി മലയിലാണ് ബൈക്ക്  താഴെ ഒതുക്കി വെച്ച് അവർ ഒരുമിച്ച് മഞ്ചാടി മലയിലേക്ക് നടന്നു അതിനു ഒരു കുഞ്ഞ്  കൃഷ്ണന്റെ അമ്പലം അതിനോട് ചേർന്ന് തന്നെ ഒരു വലിയ ചെമ്പക മരവും ഉണ്ട്  ക്ഷേത്രം അടച്ച് എല്ലാവരും തിരിച്ചു പോയിരുന്നു ആ കുന്നിൽ അവർ രണ്ടുപേരും മാത്രമായി പാർവതിക്ക് പറയാനുള്ളത് എന്താണെന്ന് മനസ്സിലാക്കാനായി അവർ രണ്ടുപേരും ചെമ്പക ചുവട്ടിലേക്ക് ഇരുന്നു സമയം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന എങ്കിൽ പോലും പരസ്പരം ഒന്നും സംസാരിച്ചില്ല.


പാർവതി.



മ്മ്.



നീയെന്താ ഇവിടെ എന്നെ കാറ്റുകൊള്ളിക്കാൻ കൊണ്ടുവന്നതാണോകാര്യം എന്താണെന്ന് പറ എനിക്ക് വേഗം പോണം.



കാശി ഏട്ടൻ ഈ വിവാഹത്തിൽ ഹാപ്പി ആണോ.



അല്ല.



ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെയുള്ള മറുപടി.



എനിക്ക് ചിന്തിക്കേണ്ട കാര്യമില്ല നിനക്കറിയാമല്ലോ എന്റെ ഉറ്റ ചങ്ങാതിയുടെ പെണ്ണാണെന്ന്.



പെണ്ണാണ് എന്നല്ല കാശി പെണ്ണ് ആയിരുന്നു പക്ഷേ ഇപ്പോൾ ദേവന്റെ പെണ്ണല്ല പാർവതി കാശിയുടെ പെണ്ണ്.



ഡീ...


പാർവതിയുടെ കഴുത്തിലേക്ക് കാശി കുത്തിപ്പിടിച്ചിരുന്നു.



നിന്റെ മനസ്സിൽ ഇരുപ്പ് കയ്യിൽ വച്ചാൽ മതി  ഒരിക്കലും നീ എന്റെതാകില്ല ഇത്രകാലം കൂടെ കൊണ്ടുനടന്നത് ഒരു നോട്ടം കൊണ്ട് പോലും ഞാൻ നിന്നെ കളങ്കമാക്കിയിട്ടുണ്ടോ പറ.


കൂട്ടുകാരനുവേണ്ടി താലികെട്ടിയ സ്വന്തം ഭാര്യയെ സംരക്ഷിക്കുന്ന ആൾ ആണോ.



......



നിങ്ങൾ അവിടെവച്ച് എന്നെ താലികെട്ടിയില്ലായിരുന്നെങ്കിൽ പോലും ആളുകളുടെ കുത്തുവാക്ക് സഹിച്ചു ഞാൻ അവിടെ ജീവിച്ചേനെ പക്ഷേ എന്ന് നിങ്ങളുടെ താലി എന്റെ കഴുത്തിൽ വീണോ  അന്നുമുതൽ ഞാൻ നിങ്ങളുടെ ഭാര്യയാണ് അഗ്നിസാക്ഷിയായി നിങ്ങൾക്ക്  കൈ പിടിച്ചവൾ ഒറ്റയടിക്ക് അങ്ങ് ഈ ബന്ധം അവസാനിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ.




നീ എന്താ പറയുന്നേ  നിനക്ക് ദേവനോടുള്ള സ്നേഹം അത് മറക്കുവാണോ നീ.



സ്നേഹം ഇഷ്ടമല്ല ഭയമായിരുന്നു ദേവേട്ടനോട്  ഈ വിവാഹം പോലും മുത്തശ്ശിയുടെ തീരുമാനത്തിലാണ് നടന്നത് ഞാനും വിചാരിച്ചു എന്റെ തലവിധി ഇങ്ങനെ ആണെങ്കിൽ നടക്കട്ടെ എന്ന് സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ വിവാഹം ഉറപ്പിച്ചാൽ പിന്നെ സ്നേഹമല്ലേ എനിക്ക് ഉണ്ടായത് അദ്ദേഹത്തിനോടുള്ള പേടിയാണ് കുറഞ്ഞത്  വിവാഹം കഴിഞ്ഞ്  ആയിരുന്നെങ്കിൽ ഞങ്ങൾ തമ്മിലുള്ള അകൽച്ച പതിയെ പതിയെ മാറി  ഒരു ജീവിതം തുടങ്ങാം ആയിരിക്കാം പക്ഷേ വിധി ആണല്ലോ അതങ്ങ്   ഒറ്റയടിക്ക് മാറിമറിഞ്ഞു .




എന്തൊക്കെയാ നീ പറയുന്നത് .



സത്യമാണ് കാശി ചേട്ടാ  ആദ്യമൊക്കെ വെറുപ്പായിരുന്നു നിങ്ങളോട് പക്ഷേ നിങ്ങളുടെ താലി എന്റെ കഴുത്തിൽ വീണപ്പോൾ തൊട്ട്  വ്യാമോഹമാണെന്ന്  അറിയാം  എന്നാലും ആഗ്രഹിച്ചു പോവുക ഈ കാശിയുടെ ടെ മാത്രം പാതിയായി പാർവതിക് കഴിയാൻ.




നിനക്ക് എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാ നീ കിടന്നു പറയണേ.



എനിക്കറിയാം ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതാണ്  നിങ്ങളെന്ന്.


നീ എന്താ മനസ്സിലാക്കാത്തത്  എനിക്കിനി വേറൊരു ജീവിതം ഇല്ല ഒരു കുട്ടിയുടെ അച്ഛൻ കൂടിയാണ് ഞാൻ ഇനി അവളുടെ കാര്യങ്ങൾ നോക്കിയെ ഞാൻ ജീവിക്കും.



ശരിയാണ് നിങ്ങൾ ഒരു അച്ഛനാണ്  ജന്മം നൽകിയാൽ മാത്രമല്ലല്ലോ അച്ഛനാവുക നിങ്ങൾ ഒരു അച്ഛനാണ് അമ്മു മോളുടെ ജന്മം കൊണ്ടല്ല കർമ്മം കൊണ്ട്.






പാർവതി  നീ.



ശബ്ദം ഉണ്ടാക്കണ്ട  എനിക്കറിയാം അമ്മു മോള് നിങ്ങളുടെ കുട്ടി അല്ലെന്ന്  ഹിമയുടെ അല്ലേ .


ആരാ നിന്നോട് ഇതൊക്കെ പറഞ്ഞു വെറുതെയാ.



എന്നോട് വെറുതെ ഒളിപ്പിക്കേണ്ട നേരത്തെ എനിക്കറിയാം ഒരിക്കൽ അമ്മു മോളുടെ കാര്യങ്ങളെക്കുറിച്ച് ദേവേട്ടനോട് ചോദിച്ചപ്പോൾ അറിയാതെ വായിൽ നിന്ന് വീണുപോയ ഒരു വാക്ക് അതിൽ സംശയം ഉണ്ടായതാണ് എനിക്ക് പിന്നെ പതിയെ കണ്ടുപിടിച്ചു പ്രിയ അമ്മയോട് തന്നെ ചോദിച്ചു എല്ലാം എന്നോട് പറഞ്ഞു എല്ലാ സത്യങ്ങളും.



ശക്തമായ ഒരു അടി പാർവതിയുടെ കവിളിൽ പതിച്ചിരുന്നു......



ഒന്നും മിണ്ടാതെ കാശി മലയിറങ്ങാൻ തുടങ്ങി ചുറ്റി അടിച്ച് തെക്കൻ കാറ്റിൽ ചെമ്പകപ്പൂക്കൾ പാർവതിയുടെ മുകളിൽ കൂടെ വീണുകൊണ്ടിരുന്നു  കാറ്റിന് മുന്നോടിയായി മഴയും കൂടെ മഞ്ചാടി മലയിലേക്ക് പെയ്തിറങ്ങി.



പോകോ നിങ്ങൾ പൊക്കോ പക്ഷേ നിങ്ങൾ വരാതെ ഞാൻ എവിടെ നിന്ന് ഒരു അടി വയ്ക്കില്ല സത്യങ്ങളൊക്കെ ഞാൻ അറിഞ്ഞപ്പോൾ ഒളിച്ചോടാൻ ഉള്ള ശ്രമം അല്ലേ ഓടിക്കോ എങ്ങോട്ട് വേണമെങ്കിലും ഓടിക്കോ.



ആ പെരുമഴയിൽ കൂടി പാർവതിയുടെ ശബ്ദം കാശിയുടെ കാതിൽ ഏറ്റുകൊണ്ടിരുന്നു അവളെ ഒന്ന് ശ്രദ്ധിക്കാതെ അവൻ  മഞ്ചാടി മലയിറങ്ങി ആ കോരിച്ചൊരിയുന്ന മഴയിലും ആ ചെമ്പകമരച്ചോട്ടിൽ പാർവതി കാത്തിരുന്നു  സമയം നീങ്ങിക്കൊണ്ടിരുന്നു  ഉച്ചയോടെ അടുപ്പിച്ചായിരുന്നു അവരാവിടെ വന്നത്  ഇപ്പോൾ സമയം സന്ധിയായിരുന്നു ഇപ്പോഴും ചെറുതായി മഴയും പെയ്യുന്നുണ്ട് ആ ചാറ്റ് മഴ ഏറ്റ് അവൾ ഇങ്ങനെ ഇരുന്നു ആഴ്ചയിൽ മൂന്നുവട്ടം മാത്രം തുറക്കുന്ന ക്ഷേത്രം ആയിരുന്നു അത് ഇന്നത്തെ പൂജ കഴിഞ്ഞിരുന്നു. അവൾ മാത്രമാണ് ഇപ്പോൾ അവിടെ ഉള്ളത് മുട്ടിൽ മുഖം പുഴുതി അവൾ അവിടെ ഇരുന്നു പെട്ടെന്നാണ് അവളുടെ തോളിൽ ഒരു കൈ സ്പർശമേറ്റത് ഭയത്തോടെ പാർവതി പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു.

നന്ദേട്ടൻ.



അഹ് എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലേ.



നിങ്ങളോ.


എന്താ എന്തുപറ്റി.



ഒന്നും പറ്റിയില്ല നിങ്ങൾ ഒന്നു പോയി തരാമോ.



പോയി തരാം ഇപ്പൊ വന്ന് ചോദിച്ചതാ കുറ്റമായി പോയത്.



പാർവതിയെ നോക്കിയശേഷം നന്ദൻ പതിയെ മഞ്ചാടി മല ഇറങ്ങാൻ തുടങ്ങി ഈ സമയം സമയം തറവാട്ടിൽ മദ്യപിച്ച് കൊണ്ടിരിക്കുകയായിരുന്നു കാശി പുറത്തു നന്നായി മഴയും പെയ്യുന്നുണ്ട് കുറച്ചുകഴിഞ്ഞ് പാർവതി വരുമെന്നാണ് വിചാരിച്ചത് പക്ഷേ ഇതുവരെ എത്തിയില്ലെന്നുള്ള ഭയം അവനെ പൊതിഞ്ഞു കുടിച്ചു കൊണ്ടിരുന്ന കുപ്പി മാറ്റിവെച്ച്  ബൈക്കും സ്റ്റാർട്ട് ചെയ്തു അവൻ നേരെ തിരിച്ചത് മഞ്ചാടി മലയിലേക്കാണ് അതിവേഗമാണ് അവൻ മഞ്ചാടിമല ഓടിയത് നല്ല മഴയുണ്ടായിരുന്നതുകൊണ്ട് കാർമേഘം മൂടി അവിടെയെല്ലാം ഇരുട്ടാണ് ചെമ്പകമാരെ ചോടിൽ ചെന്നപ്പോൾ   കണ്ടു ചെമ്പക മരത്തിനോട് ചാരിയിരുന്നു മയങ്ങുന്ന പാർവതി അവളെ തട്ടിവിളിചങ്കിൽ  പോലും അവൾ ഉണർന്നിരുന്നില്ല അവളുടെ തോളിൽ പിടിച്ചതും അവൾ പതിയെ ബലമില്ലാതെ തറയിലേക്ക് വേണം  കാശി പെട്ടെന്ന് അവളെ വാരിയെടുത്തിരുന്നു ബോധമില്ലാത്ത  പാർവതിയും കൊണ്ട് കാശിയ മലയിറങ്ങി  വാരിയെടുത്തിരുന്നു ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട്  മഞ്ചാടി കുന്നിലെ കൃഷ്ണന്റെ കോവിലിനു മുന്നിൽ ഒരാൾ നിന്നിരുന്നു വീശി അടിച്ച തെക്കൻ കാറ്റിൽ അവന്റെ നെറ്റിയിലേക്ക് ചിതറി വീണ മുടിയിഴകൾ മാടി ഒതുക്കിക്കൊണ്ട് നുണക്കുഴി കാട്ടി ചിരിച്ചുകൊണ്ടിരുന്നു.




നന്ദൻ ആയിരുന്നു.



മിക്ക ദിവസങ്ങളിലും  ലെങ്ത് ആയിട്ട് കഥ ഇടുന്നുണ്ടല്ലോ  എന്തിനാണ് ഇങ്ങനെ മനപ്പൂർവ്വം  റേറ്റിംഗ് കുറച്ചിടുന്നത്  കഥ ബോർ ആവുന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി നിർത്തിയേക്കാം

....



കാശിനാഥൻ

കാശിനാഥൻ

4.4
449

നെറ്റിയിലേക്ക് ചിതറി വീണ മുടിയിഴകൾ മാടി ഒതുക്കിക്കൊണ്ട് നുണക്കുഴി കാട്ടി ചിരിച്ചുകൊണ്ടിരുന്നു.നന്ദൻ ആയിരുന്നു.മനയിലേക്ക് എത്തി      കാശി അകത്തേക്ക് കയറിയിരുന്നില്ല നേരെ പോയത് ചാവടിയിലേക്ക് ആയിരുന്നു അവിടെ ഉണ്ടായിരുന്ന കട്ടിലിൽ അവളെ കിടത്തിയ ശേഷം ഒരു മദ്യക്കുപ്പിയുമായി  അവിടെയുണ്ടായിരുന്ന സോഫയിലേക്ക് ഇരുന്നു ഇപ്പോഴും ബോധം വീണിട്ടില്ലായിരുന്നു പാർവതിക്ക്  ധരിച്ചിരിക്കുന്ന ചുവന്ന സാരി നനഞ്ഞു കുതിർന്നിട്ടുണ്ട്  കുറച്ചു കഴിഞ്ഞ് പോയ കാശി തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങിയാണ് വന്നിരുന്നത് രാവിലെ മുതൽ പാർവതി ഒന്നും കഴിച്ചിട്ടില്ല ത