Aksharathalukal

കാശിനാഥൻ

നോക്കി അവൾക്ക് മുന്നിലായി കണ്ട് ആമുഖം  അവൾക്ക് മറക്കാൻ സാധിക്കില്ലായിരുന്നു നെഞ്ചിടിപ്പ് കൂടി കണ്ണുകൾ വികസിച്ചു ശബ്ദം ഇടറി ഒരു വാടിയ താമര തണ്ട് പോലെ അവൾ ആ കരങ്ങളിലേക്ക് ബോധമെറ്റ് വീണു.



🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸


ഋതുക്കൾ പലതും മാറി മാറി വന്നു  ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും പലത് കടന്നുപോയിക്കൊണ്ടിരുന്നു ജീവിതമെന്ന മഹാസാഗരത്തിൽ നീന്തി  എത്രത്തോളം തന്റെ സ്വപ്നങ്ങളിൽ നിന്ന് അകലാൻ പറ്റുമോ അത്രത്തോളം അവൾ എല്ലാത്തിൽ നിന്നും അകന്നിരുന്നു ജീവിതത്തിൽ ഇപ്പോ ഒരു കുഞ്ഞു സ്വപ്നം മാത്രമേ അവളിൽ അവശേഷിക്കുന്നുള്ളൂ മൂന്നാറിലെ തേയില തോട്ടങ്ങളിൽ നടുവിലായി ഒരു കുഞ്ഞു വീട് ചെറുതാണെങ്കിൽ പോലും അത് അടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചിരിക്കുന്നു മുറ്റത്തായി ഒരു ചെറിയ പൂന്തോട്ടം മൂന്നാറിലെ മണ്ണിലേക്ക് മഞ്ഞു പെയ്തിറങ്ങുമ്പോൾ ആ കുഞ്ഞു സ്വർഗ്ഗം എന്ന വീട്ടിൽ ഒരു മകന്റെയും അമ്മയുടെയും കളി ചിരികൾ ഉയർന്നുപൊങ്ങി.



കണ്ണാ നിക്ക് ഓടല്ലേ അമ്മയ്ക്ക് ദേഷ്യം വരുന്നു അടി കിട്ടും കുട്ടി നിനക്ക്.



ഇല്ല എനിക്ക് ഞാൻ പോവാ .


അങ്ങനെയങ്ങ് പോകാൻ പറ്റുമോ ക്ലാസില് പോണ്ടേ നിനക്ക്.



അമ്മേ ഞാൻ പോണില്ല.


പോണില്ലെന്നോ മര്യാദയ്ക്ക് വന്നോ അല്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് ചുട്ട അടി നിനക്ക് കിട്ടും.



അവിടെ ആകെ ഓടിയ നടന്ന  കണ്ണൻ അനുസരണയോടെ ആ കുഞ്ഞു കസേരയിൽ വന്നിരുന്നു.


ആ അമ്മ അവനായി പാത്രത്തിലേക്ക് ദോശയും ചൂട് സാമ്പാറും വിളമ്പി അതിൽ നിന്ന് ഒരു കഷണം പിച്ചി സാമ്പാറിൽ മുക്കി ആ കുഞ്ഞു വായിലേക്ക് വെച്ചുകൊടുത്തു.


അമ്മയെ സാമ്പാറിന് കുറച്ച് ഉപ്പ് കൂടിപ്പോയി.


ഇന്നലെ കൂടിപ്പോയെന്നായിരുന്നു ഇന്നിനി ഉപ്പ് നാളെ എന്താണാവോ.



നാളെ കൈപ്പ് പറയാം.


എന്റെ കയ്യിൽ നിന്നും വാങ്ങും കണ്ണാ നിനക്ക് വേഗം കഴിച്ചിട്ട് സ്കൂളിൽ പോകാൻ നോക്ക് നിന്നെ അവിടെ ആക്കിയിട്ട് വേണം എനിക്ക് ഹോസ്പിറ്റലിലേക്ക് പോകാൻ.


മം അമ്മേ.



ആട എന്താ പറ.


നന്ദച്ഛൻ ഇന്ന് വന്നില്ലല്ലോ.



അവിടെ ആകെ തിരക്കാടാ ചെറുക്കാ.



ഇന്നലെയും വന്നില്ലല്ലോ.



എന്റെ പൊന്നോ ഞാൻ പറയാം നന്ദേട്ടനോട്  എന്തായാലും വരാൻ.



അമ്മ അങ്ങനെ പറയേണ് കാര്യമൊന്നുമില്ല അല്ലെങ്കിൽ നന്ദച്ഛൻ എന്നെ കാണാൻ വരും.



അറിയാല്ലോ പിന്നെന്തിനാടാ  ദൈവമേ സമയം എട്ടു മണിയായോ വേഗം റെഡിയാകും ഞാൻ ബാഗ് എടുത്തു കൊണ്ടുവരാം.

ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് വേഗം ഇറങ്ങാൻ വേണ്ടി അവൾ ധൃതികൂട്ടി.

പാർവതി റെഡിയായി ബാഗുമെടുത്ത് വീട് കൂട്ടി പുറത്തേക്ക് ഇറങ്ങിയിരുന്നു ഈ എട്ടു വർഷത്തിനിടയ്ക്ക് അവൾ ഒരുപാട് മാറിയിരുന്നു എന്തുപറഞ്ഞാലും കേട്ട് കരയുന്ന പാർവതി അല്ലേ ഇപ്പോൾ ജീവിതം എന്തെന്ന് പഠിച്ച കരുത്തായ ഒരു അമ്മയാണ് പ്രവർത്തിയിൽ മാത്രമല്ല രൂപത്തിലും അവൾ പഴയ പാർവതിയിൽ നിന്നും ഒരുപാട് മാറി മറിഞ്ഞിരുന്നു.




ഡാ കണ്ണാ  ടിഫിൻ ബോക്സ് എല്ലാം എടുത്തല്ലോ.



എല്ലാം എടുത്ത് അമ്മേ ആദ്യം ഒന്ന് വാ.


യൂണിഫോം അണിഞ്ഞ്  കയ്യിൽ ടിഫിൻ ബോക്സിന്റെ ബാഗും തൂക്കി മുറ്റത്ത് നിന്നുകൊണ്ട് അവൻ പറഞ്ഞു......

ഇതാണ് കണ്ണൻ യഥാർത്ഥ പേരല്ല  യഥാർത്ഥ പേര് ധ്രുവ് നാഥ്‌ ഒരു മൂന്നാം ക്ലാസുകാരൻ മൂന്നാറിലെ തന്നെ പ്രശസ്തമായ khg സ്കൂളിലാണ് കണ്ണൻ പഠിക്കുന്നത് പാർവതിയെ പോലെയല്ല അവൻ  എന്തും ആരുടെയും മുഖത്തുനോക്കി തുറന്നു പറയുന്ന പ്രകൃതം വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക് 




തന്റെ മകന്റെ കൈയും പിടിച്ച് പാർവതി വേഗം തേയില തോട്ടത്തിന്റെ ഇടയിലൂടെ വഴിയിൽ കൂടെ വേഗത്തിൽ നടക്കാൻ തുടങ്ങി.



ഒന്നു വേഗം വാ സമയം വൈകി അമ്മേ.



ആർക്കാണ് നിനക്കാണ് സമയം വൈകിയത് ഇനിയും ക്ലാസ് തുടങ്ങാൻ സമയമുണ്ട് നീ എന്റെ കാര്യം ഒന്ന് ഓർത്തു നോക്കൂ.



അതിന് ദേവമ്മ ഒന്നും പറയില്ലല്ലോ അമ്മയെ.



ഡോക്ടറമ്മ പറയില്ലായിരിക്കും പക്ഷേബാക്കിയുള്ളവർ പറയുമല്ലോ.



അമ്മ ഇത് ആരുടെ കാര്യമാ പറയുന്നത്.



ഒന്നുമില്ലടാ.



മനസ്സിലായി ആ പുതന ഉണ്ടല്ലോ റോസി അവൾ ആയിരിക്കും എന്റെ അമ്മയെ എപ്പോഴും വഴക്ക് പറയുന്നത്.




കണ്ണാ മിണ്ടാതിരിക് ഇങ്ങനെ ആണോ മുതിർന്നവരെ കുറിച്ച് പറയുന്നത്.



പിന്നെ അമ്മയെ എപ്പോഴും കുറ്റം പറഞ്ഞു നടക്കുന്നവരല്ലേ അവർ.



നിന്റെ ചോദ്യങ്ങൾക്ക് മറുപടി തന്ന എന്നെ വേണം പറയാൻ വേഗം വാ.



കണ്ണന്റെ കയ്യിൽ പിടിച്ചു കൊണ്ട് തേയില തോട്ടങ്ങൾക്കിടയിലൂടെ ഉള്ള വഴി കടന്നു റോഡിലേക്ക് ഇറങ്ങി  കുറച്ചുകൂടി നടന്ന കണ്ണനെ സ്കൂളിൽ ആക്കിയ ശേഷം പാർവതി നേരെ ഹോസ്പിറ്റലിലേക്ക് നടന്നു വീട്ടിൽ നിന്ന് ഏകദേശം 10 15 മിനിറ്റ് ദൂരമുണ്ട്  മഡോണ മെന്റൽ ഹെൽത്ത്  ഹോസ്പിറ്റലിലേക്ക് തലയുയർത്തി നിൽക്കുന്ന ഗേറ്റും കടന്ന് അവൾ വേഗം അകത്തേക്ക് നടന്നു  വേഗം സ്റ്റാഫുകളുടെ മുറിയിൽ ചെന്ന് വസ്ത്രം മാറി  അകത്തേക്ക് ചെന്നപ്പോഴേ കണ്ടു കോർഡിഡോറിൽ കൂടെ നടന്നുവരുന്ന ഡോക്ടർ റോസിയെ.



ഒരു സ്ലീവ് ലെസ്സ് ബ്രൗൺ ബ്ലൗസും വൈറ്റ് സിൽക്ക് സാരിയുമാണ് വേഷം മുടി അലസമായി അരിച്ചിട്ടിട്ടുണ്ട് അധികം ഒരുക്കം ഒന്നുമില്ല നല്ല സുന്ദരിക്കുട്ടി പക്ഷേ വാ തുറന്നാൽ എന്തുകൊണ്ടോ റോസിക്ക് പാർവതിയെ ഇഷ്ടമല്ല തക്കം കിട്ടിയാൽ എന്തെങ്കിലും പറഞ്ഞ് അവളെ കുത്തി നോവിച്ചു കൊണ്ടിരിക്കും ഈ ഹോസ്പിറ്റലിലെ ഡോക്ടർ ആണ് റോസി കൈയിലായി ഒരു വൈറ്റ് കോട്ടും സ്റ്റെതസ്കോപ് പിടിച്ചിട്ടുണ്ട്  പാർവതിയുടെ മുന്നിലെത്തിയതും റോസി ഒന്നും നിന്നു.


സമയം എത്രയായി.


അത് സോറി ഡോക്ടർ കുറച്ച് താമസിച്ചു.



ഇതാണോ കുറച്ച് താമസിക്കുന്നത്.



മോനെ സ്കൂളിൽ വിടാൻ ഉണ്ടായിരുന്നു അവനെ ആക്കാൻ.



അങ്ങനെ കുട്ടിയും കുടുംബവും ഒക്കെ ഉള്ളവർക്ക് ജോലി റിസൈൻ ചെയ്ത് വീട്ടിൽ ഇരിക്കണം അല്ലാതെ ജോലിയും ചെയ്യാതെ കാശ് വാങ്ങി ആൾക്കാരെ പറ്റിക്കരുത്.



സോറി മാം ഇനി ആവർത്തിക്കില്ല.


അല്ല ഞാൻ ഇത് ആരോടാ പറയുന്നത് കുട്ടിയും കുടുംബം ഓ കുട്ടിയുണ്ട് കുടുംബം നിനക്കില്ലല്ലോ.



മാം.


സത്യമല്ല ഞാൻ പറഞ്ഞത് നന്ദനെ കറക്കി എടുത്ത് അല്ലേ നീ ഇവിടെ കയറി പറ്റിയത്  വരുമ്പോൾ ഉണ്ടായിരുന്ന വയറ്റിൽ കിടകുന്ന കൊച്ച് ആരുടെ ആണെന്ന് അറിയാം.



മാം മര്യാദയ്ക്ക് സംസാരിക്കണം.



ആർക്കാടി മര്യാദ ഉള്ളത് .




ഞാൻ പറഞ്ഞു തന്നാൽ മതി റോസി....




പെട്ടെന്നാണ് അവിടേക്ക് ഒരു കയ്യിൽ  സ്റ്റെതും പിടിച്ച് നന്ദൻ അവിടേക്ക് വന്നത്.



നന്ദ ഞാനത്.



നിന്റെ ന്യായങ്ങൾ എനിക്ക് കേൾക്കണ്ട റോസി നീ പറഞ്ഞതൊക്കെ ഞാൻ കേട്ടു ഇവൾക്ക് കുടുംബം ഇല്ലെങ്കിൽ നീ ഉണ്ടാക്കി കൊടുക്കുമോ  ഇത് എന്റെ ഹോസ്പിറ്റലിലാണ് ആരൊക്കെ താമസിച്ചു വന്നാലും പോയാലും ഞാൻ വേണം ഇതൊക്കെ ചോദിക്കാൻ അല്ലാതെ നീ അല്ല നീ ഇവിടുത്തെ വെറും ഡോക്ടർ മാത്രമാണ് കേട്ടല്ലോ പൊക്കോ. 


അവർ രണ്ടുപേരെയും നോക്കി റോസി vegam തന്റെ റൂമിലേക്ക് നടന്നു പാർവതിയെ നോക്കി ഒന്ന് ചിരിച്ച ശേഷം നന്ദൻ അവിടെനിന്നും നടന്ന് അകന്നു രക്ഷപ്പെട്ടല്ലോ എന്ന് ഓർത്ത് പാർവതി സ്റ്റോറും ചെന്ന്  തുടയ്ക്കുന്ന മോപ്പും ഒരു ബക്കറ്റിൽ വെള്ളവും എടുത്ത് വാർഡിലേക്ക് നടന്നു സ്ത്രീകളുടെ വാർഡിലെ തറ തുടക്കാൻ തുടങ്ങി പെട്ടെന്നാണ് അവിടേക്ക് ഒരാൾ എത്തിയത്.



പാർവതി.



അഹ് നിയോ.



ഞാൻ തന്നെയാണ് എന്താടി താമസിച്ചത്.


കണ്ണനെ സ്കൂളിലാക്കാൻ ഉണ്ടായിരുന്നു.




അതാണ് നീ താമസിച്ചത് പൂതനയുടെ മുന്നിൽ പെട്ടോ.



പിന്നെ പെടാതെ നന്ദേട്ടൻ ആ വന്ന രക്ഷിച്ചത്.




നന്ദേട്ടൻ വന്നോ  ഞാനൊന്ന് നന്ദേട്ടന്റെ ക്യാബിൻ വരെ പോയിട്ട് വരാം.



ഡി നീ വെറുതെ ചൊറിയാൻ ചെല്ലല്ലേ.



എന്താ മോളെ പ്രശ്നം ഈ രാധു  നന്ദനെ കൊണ്ടേ പോകും.



അത് എന്താ.



അതെന്താ ഒരു നേഴ്സിന് ഡോക്ടറെ പ്രേമിച്ചു കൂടെ.



പ്രേമികാം പ്രേമിക്കാം നീ ചെല്ല്.



ഇതാണു      രാധു ഹോസ്പിറ്റലിൽ നേഴ്സ് ആണ്  കൂടുതലൊന്നും പറയണ്ട നമ്മുടെ ഡോക്ടർ ചുള്ളനെ വളച്ചെടുക്കാൻ നടക്കുകയാണ് പക്ഷേ ആളങ്ങോട്ട് വളയുന്നില്ല വളയുമോ എന്ന് മുന്നോട്ടു പോകുമ്പോൾ നോക്കാം.




രാധു വേഗം തന്നെ ക്യാബിൻ തുറന്നു അകത്തോട്ട് കയറിയപ്പോൾ കണ്ടത് നന്ദനു പകരം വേറൊരാളെ ആയിരുന്നു  പെട്ടെന്ന് തന്നെ അവിടുന്ന് സ്കൂട്ട് ആവാൻ  നോക്കിയെങ്കിലും ആ ആൾ അവളെ കൈകാട്ടി വിളിച്ചിരുന്നു.



എന്താ മാഡം.



എന്തിനാ രാധിക ഇങ്ങോട്ട് വന്നത് .



അത് ഞാൻ വെറുതെ നന്ദൻ സാറിനെ ഒന്ന് കാണാൻ വന്നതാ.


ഡ്യൂട്ടി ടൈമിൽ ആണോ വെറുതെ കാണാൻ വരുന്നത്.


അല്ല.



എനിക്കൊരു ഡൗട്ട് ചോദിക്കാൻ ആയിരുന്നു.





എന്താ ഡൗട്ട് എന്നോട് ചോദിച്ചു ഞാനും പറഞ്ഞു തരാം.

അത് ഞാൻ സാറിനോട് ചോദിക്കാം.



എന്നോട് പറഞ്ഞു എന്തായാലും  45 വർഷം എക്സ്പീരിയൻസ് ഉള്ള ഡോക്ടർ അല്ലേ ഞാൻ.

അത് മാഡത്തിനോട് ഈ ഡൗട്ട് ചോദിക്കാൻ പറ്റില്ല.



അതെനിക്കറിയാം ഈ ഡൗട്ട് അവനോട് മാത്രമേ ചോദിക്കാൻ പറ്റുമോ എന്ന് എന്തായാലും രാധിക ഇപ്പോ ചെല്ല് ഡ്യൂട്ടി ഉണ്ടല്ലോ അത് കഴിഞ്ഞ് നോക്.



ഓക്കേ മാഡം ഗുഡ് മോർണിംഗ്.




ഗുഡ്മോണിങ് ഇപ്പോഴാണ് പറയുന്നത് ആ ചെല്ല് വേഗം.



പതിയെ പതിയെ രാധു പുറത്തേക്കിറങ്ങി.


കാശിനാഥൻ

കാശിനാഥൻ

4.5
492

ഹായ് ഗയ്സ്  ഇന്ന് ഒരു part കൂടി ഇടുകയാണ് കേട്ടോ ഇന്നലെ ഇട്ട പാർട്ട്‌ അങ്ങോട്ട് മനസ്സിലായില്ലല്ലോ പറഞ്ഞുതരാം എട്ടു വർഷങ്ങൾക്ക് ശേഷമുള്ള പാർട്ട് ആണ് ഇന്നലെ ഇട്ടത് അതായത് കാശിയുടെ അടുത്ത് നിന്ന് പാർവതി നാടുവിട്ടു വന്നിട്ട് 8 വർഷം കഴിഞ്ഞു കണ്ണൻ എന്നത് പാർവതിയുടെ മകനാണ് നന്ദനെ ആർക്കും മനസ്സിലായില്ലേ കഴിഞ്ഞ പാർട്ടുകളിൽ  ഒക്കെയുള്ള  കാശിയുടെയും പാർവതിയുടെയും  വിവാഹം കഴിയുന്ന അന്ന് പാർവതി അമ്പലത്തിൽ വച്ച് കണ്ടുമുട്ടിയ നന്ദനാണ് ഈ നന്ദനും കഥയിലെ പുതിയ കഥാപാത്രങ്ങളാണ് ഡോക്ടർ റോസി പിന്നെ നമ്മുടെ നന്ദനെ വളച്ചെടുക്കാൻ നടക്കുന്ന നേഴ്സ് ആയ രാധു  പിന്നെ