ഹൃദ്യപ്രണയം 💜
\"അഭി....\"(അപ്പു)
\" ആ ഇതാരിത് ഇപ്പഴാണോ എഴുന്നെളളാൻ തോന്നിയെ രണ്ടിനും.....\"(അഭി)
" Sorry da കൊറച്ച് തെരക്ക് ഉണ്ടായിരുന്നു ബാങ്കിൽ. അവിടുന്ന് ഇറങ്ങിയപ്പൊഴേ late ആയി "(അപ്പു)
\" ഹാ....ഹാ... ജോലിക്കാർക്ക് ഒക്കെ എന്നാ തിരക്കാ അല്ലേ കണ്ണാ.....\'(അഭി)
\" അതെയതെ...\"(കണ്ണൻ)
\"ഒന്ന് പോയെ ഞങ്ങൾ ഇപ്പോ വന്നില്ലേ ഇനി നാളെ പോകുന്നുള്ളൂ.....\"(അപ്പു)
\" Hmm....അല്ല ചക്കരേ നീ എന്നെ മിണ്ടാണ്ടിരിക്കണേ \"(അഭി)
\" ഒന്നൂല്ല.....\"(ചക്കര)
അങ്ങനെ അവർ നാലാളും കൂടി ഇരുന്ന് സംസാരിച്ചു കൊണ്ടിരുന്നു.... കുറച്ച് നേരം കഴിഞ്ഞപ്പോൾ അപ്പുവിനെയും വിളിച്ച് ബാൽക്കണിയിലേക്ക് പോയി......
\"എന്താ കണ്ണേട്ടാ, എന്തിനാ ഇപ്പോ
ഇങ്ങോട്ട് വന്നേ....\" (അപ്പു)
\" അപ്പു ഒരു കാര്യം തുറന്നു ചോദിച്ചോട്ടെ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ്.....\"(കണ്ണൻ)
\" എന്തിനാ മടിക്കുന്നെ ചോദിക്ക്.....\"(അപ്പു)
\" ചക്കരയ്ക്ക് അഭിയെ ഇഷ്ടമായിരിന്നൊ......
I mean love....💗 \"(കണ്ണൻ)
യാതൊരു അങ്കലാപ്പുമില്ലാതെ പുഞ്ചിരിയോടെ കണ്ണൻ ചോദിക്കുന്നത് കേട്ടതും അപ്പൂൻ്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി......
\" കണ്ണേ....ട്ടാ എന്താ ഇ...പ്പോ ഇങ്ങ...നെ
ചോദിച്ചെ...\"(അപ്പു)
അവൾ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു....
\" ഇങ്ങനെ നിന്ന് വിറക്കല്ലേടൊ ഞാൻ ചുമ്മാ ഒന്ന് ചോദിച്ചതാ..... സാമാന്യം ബോധമുള്ള ആർക്കും അത് മനസ്സിലാകും. പക്ഷേ അഭിക്ക് മാത്രം മനസ്സിസിലായില്ല അല്ലെങ്കിൽ കണ്ടില്ലാ എന്ന മട്ടിൽ നടന്നു..... ഇതിൽ ഏതു വേണമെങ്കിലും
ആവാം സത്യം \"(കണ്ണൻ)
\" അപ്പോ എല്ലാവർക്കും എല്ലാം മനസ്സിലായി എന്നിട്ടും എന്തിനവളെ \"(അപ്പു)
അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാനാവാതെ അവൾ നിന്നു.....
\" എടൊ താനിങ്ങനെ Apset ആവല്ലെ..... ചക്കരയ്ക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നേൽ തുറന്നു പറയാമായിരുന്നു.....\"( കണ്ണൻ)
\" Hmm അതും ശരിയാ പക്ഷേ ഒന്ന് ആലോചിച്ചു നോക്ക് 20 കൊല്ലം ജീവനെ പോലെ സ്നേഹിച്ചതാ അവൾ. എത്രയോ പ്രണയാഭ്യർത്ഥനകൾ വന്നിട്ടും ഒന്നിനോടും അവൾക്ക് ഒരു താൽപര്യവും തോന്നിയിരുന്നില്ല. ആ സമയത്തൊക്കെ അവളുടെ മനസ് നിറയെ അഭി മാത്രാമായിരുന്നു.....അവളോട് ഞാൻ കുറെ തവണ പറഞ്ഞതാ അവളോട് അഭിയോട് ഇഷ്ടം തുറന്നു പറയെന്ന്..... പക്ഷേ അവളത് കേട്ടില്ല അവസാനം എല്ലാം ഇങ്ങനെ ആയി.\"(അപ്പു)
\" ഇനി പറഞ്ഞിട്ട് എന്താ..... താൻ വാ എല്ലാം വിധി പോലെ നടക്കും \"(കണ്ണൻ)
Hmm.....
എന്തുകൊണ്ടൊ അപ്പു പയങ്കര Apset ആണ് എന്ന് തോന്നിയതു കൊണ്ട്.....കൂടുതലൊന്നും സംസാരിച്ച് അവളുടെ മനസ്സ് വേദനിപ്പിക്കണ്ട എന്ന് വിചാരിച്ച്
കണ്ണൻ അവളെയും കുട്ടി താഴേക്ക് പോയി......🙂
__അഭിയുടെ റൂം__
\" ചക്കരേ നീയെന്താ gloomy
ആയിട്ടിരിക്കുന്നെ \"
\"ഒന്നുമില്ല.... അല്ല ഏട്ടൻ എന്താ താഴേക്ക് ഒന്നും ഇറങ്ങാതെ ഇവിടെ ഇങ്ങനെ ഇരിക്കുന്നെ \"
\"ഒന്നൂല്ലടി നീയൊക്കെ വന്നതിന്റെ 5 മിനിറ്റ് മുന്നേ വരെ ഞാൻ താഴെ തന്നെയായിരുന്നു\"
\" Hmm മണ്ഡപത്തിന്റെ ഒക്കെ ഫോട്ടോ കണ്ടിരുന്നൊ\"
\" Ha കണ്ട്.....\"
\" നല്ല രസമുണ്ട് എനിക്ക് അമ്മ ഫോട്ടോ അയച്ചുതന്നായിരുന്നു...... നല്ല ഭംഗിയുണ്ട് ഡെക്കറേറ്റ് ചെയ്ത ഒക്കെ കാണാൻ....\"
\" Hm അർച്ചനയ്ക്ക് ഇഷ്ടമുള്ള കളറും പിന്നെ എൻ്റെ fav ഉം കൂടി മിക്സ് ആക്കി ഡെക്കറേറ്റ് ചെയ്യാൻ പറഞ്ഞിരുന്നു ഇപ്പൊ സംഭവം കളർ ആയി....😁\"
\" അർച്ചനേച്ചിക്ക് പിങ്ക് ആണലെ ഇഷ്ടം....\"
\"Hmm അതെ \"
\" ഏട്ടനു White....\"
\" ya.... \"
\" Pinkum whitum നല്ല കോമ്പിനേഷൻ ആയോണ്ട് ആകെ മൊത്തം ഒരു freshness feel ചെയ്യുന്ന് ഉണ്ട്...\"
\" Hmm.... എന്നാ നീ ഇവിടെ ഇരുന്ന് ഇതെല്ലാം ഒന്ന് Set ആക്ക്..... ഞാൻ താഴെ വരെ ഒന്ന് പോയിട്ട് വരാം...\"
\" ഏതൊക്കെ....\"
അവൾ സംശയ ഭാവത്തിൽ ചോദിച്ചു....🤔
\" അത് ഈ റൂം ഒക്കെ കുറച്ചു കൂടി ഒന്ന് Set ആക്കാൻ ഉണ്ട്..... നീ ചെയ്താൽ എല്ലാം നല്ല വൃത്തിക്ക് ഇരിക്കും..... പിന്നെ ദേ ആ table ൻ്റെ പുറത്ത് കുറച്ചു dressum ഉണ്ട് അതും കൂടി ഒന്നെടുത്ത് ആ അലമാരയിൽ വച്ചേക്ക്......\"
അവൻ ടേബിളിന്റെ ഭാഗത്തേക്ക് നോക്കി പറഞ്ഞതും അവൾ ചെയ്യാമെന്ന് ഏറ്റൂ. പിന്നീട് അവൻ താഴേക്കും പോയി. അഭി
പറഞ്ഞതുപോലെ അവൾ ആ Room മൊത്തം ഒന്നും കൂടെ ഒന്ന് വൃത്തിയാക്കി. ശേഷം ആ ഡ്രസ്സൊക്കെ എടുത്ത് അലമാരയിൽ വെച്ച് അത് അടക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ കണ്ണിൽ ഒരു ഡയറി പെട്ടത്. അത് അഭിയുടെ ഡയറിയാണെന്ന് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി. ഏതോ ഒരു ഉൾപ്രേരണയാൽ അവളത് തുറന്നു നോക്കി. അതിലെ ഓരോ താളിലും അവളെ കൊത്തിവെച്ചിരിക്കുമ്പോലെ തോന്നിപ്പോയി ഒരു നിമിഷം ആ പെണ്ണിന്. അതിൽ മുഴുവനും അഭിഷേകിന്റെ ആദ്യ പ്രണയമായിരുന്നു. ചിലങ്കയോടുള്ള അവൻ്റെ നിസ്വാർത്ഥ പ്രണയം...!!💗
ആ ഡയറി മടക്കി വച്ചപ്പോൾ അവൾ സ്വയം മറന്നുപോയി. തന്നെക്കാൾ ആഴത്തിൽ തന്നെ അറിഞ്ഞ പ്രണയം. തനിക്ക് സ്വന്തമാകണമെന്ന് ഉണ്ടായിരുന്ന തൻ്റെ *ഹൃദ്യപ്രണയം*. അവളത് നോക്കുന്നത് കണ്ടുകൊണ്ട് ആണ് അഭി വീണ്ടും റൂമിലേക്ക് കയറി വന്നത്. അവനു സ്വയം ഇല്ലാണ്ടാവുന്നത് പോലെ തോന്നി. തൻ്റെ ഉള്ളിലെ ഇഷ്ടം അവൾ മനസ്സിലാക്കിയിരിക്കുന്നു. പക്ഷേ അതറിഞ്ഞപ്പോൾ സമയം വൈകിയോ?ഒന്നുമറിയില്ല......എന്നിരുന്നാലും തന്റെ മനസ്സിൽ ആദ്യമായി വിരിഞ്ഞ ചിത്രം അവളുടേതാണ്.തൻ്റേത് ആക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഇപ്പോൾ ഇനി ആ പഴയ പ്രണയത്തെ ഓർത്താൽ തനിക്കായി നാളെ വധു ആകുവാൻ പോകുന്നവളെ ചതിക്കുന്നതിന് തുല്യമല്ലെ. താൻ ചക്കരയെ മറന്നത് അർച്ചനയുടെ വരവോടെ അല്ലേ.അവൾ തൻ്റെ പ്രണയമല്ലേ. എന്നെല്ലാം ഓർത്തു മുഖത്ത് ദേഷ്യം എന്ന മുഖംമൂടി എടുത്തണിഞ്ഞു അവൻ അവളുടെ അരികിലേക്ക് വന്നു.
\"ചക്കരേ, നീ എന്തിനാ അത് എടുത്തെ \"(അഭി)
അവൻ അല്പം കടുപ്പത്തിൽ തന്നെ ചോദിച്ചു.....
\" ഏട്ടാ അത് dress എടുത്തു
വെച്ചപ്പോൾ കണ്ടതാ\"(ചക്കര)
\" ഒരാളുടെ ഡയറി തുറക്കുന്നത് മോശം ആണെന്ന് നിനക്കറിയില്ലേ ഇത്ര manners ഇല്ലാതെ ആയിപോയല്ലോ കഷ്ടം..\"(അഭി)
\"Sorry.....\'(ചക്കര)
അത്രമാത്രം പറഞ്ഞു അവൾ ആ റൂമിൽ നിന്ന് ഇറങ്ങി...അവൾക്ക് താൻ പറഞ്ഞത് ശരിക്കും കൊണ്ടിട്ടുണ്ട് എന്ന് അഭിക്ക് അറിയാമായിരുന്നു.
അത് തന്നെയാണ് അവൻ്റെ ആവശ്യവും. കാരണം രണ്ട് പെൺകുട്ടികളുടെ ജീവിതം തകരുവാൻ അവനാഗ്രഹിക്കുന്നില്ല. ഉള്ളിൽ ഒരായിരം മുള്ള് കുത്തിയിറങ്ങുന്ന വേദനയുണ്ടായിട്ടും അവൻ എല്ലാം സഹിച്ചു എന്തിനോ വേണ്ടി.....!! പിന്നീട് അഭിയും ചക്കരയും പരസ്പരം കണ്ടിരുന്നുവെങ്കിലും ഒരു നോട്ടം കൊണ്ട് പോലും തമ്മിൽ പരിഗണിച്ചില്ല. അവളെ നോക്കാൻ അവനും താൻ ചെയ്ത കാര്യം ഓർത്ത് അവനെ face ചെയ്യാൻ അവൾക്കും നല്ല മടിയുണ്ടായിരുന്നു. പരസ്പ്പരം ഇനി സംസാരിച്ചാൽ തങ്ങൾക്ക് തങ്ങളെ തന്നെ നഷ്ടമാകുമോ എന്ന ഭയവും ഉണ്ടായിരക്കണം അവർക്കുള്ളിൽ......
Inikk ee twists paynkara ishtolla oru sambavaa....😁 Pinne ini kalayanam anetto..... Nighl aarum onnum parayathathil cheriya sangadondd but sarayila nighlk okke ishtamavumbo vallom okke paranja matheenee
To be continued
Written by
Vyga Byju 🦋
ഹൃദ്യ പ്രണയം 💜
__കല്യാണ ദിവസം വലിയ മഠം തറവാട്__ഒട്ടുമിക്ക ബന്ധുക്കളും തന്നെ വലിയ മഠത്തിൽ എത്തിയിട്ടുണ്ടായിരുന്നു. രാവിലെ തന്നെ എല്ലാവരും ഓരോരോ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ്. കണ്ണനാണേൽ എങ്ങോട്ടെന്നില്ലാതെ ഓട്ടമാണ്....അപ്പു ബ്യൂട്ടീഷൻസിനെ ഒക്കെ സഹായിച്ചും മറ്റും നിൽക്കുവാണ്. അമ്മയുടെയും അച്ഛന്റെയും കാര്യമൊന്നും പറയണ്ടല്ലോ രണ്ടുദിവസമായി മര്യാദക്ക് ഉറങ്ങിയിട്ട് കൂടിയില്ല. ബാക്കി ബന്ധുക്കളെല്ലാം ഓരോന്നിന്റെയും ഒക്കെ കുറ്റം കണ്ടുപിടിക്കുന്ന തിരക്കിലാണ്....😁 പക്ഷേ ചക്കര മാത്രം ഒരു മുറിയിൽ ചടഞ്ഞു കൂടി ഇരിപ്പാണ് ചിറകറ്റുപോയ കിളിയെ പോലെ... എല്ലാ സ്വപ്നങ്ങളും നഷ്ടപ