Aksharathalukal

ദേവാമൃതം Part 3

അമൃത കണ്ണു തുറന്നതും അടുത്ത
 കസേരയിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയെ ആണ് കണ്ടത്.. ആവിശ്യത്തിന് പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരു പെൺകുട്ടി ഫോണിൽ നോക്കി ആണ് ഇരിക്കുന്നത്..  സിന്ധുരം താലി ഓക്കെ ഉണ്ട് ഭാഗ്യം അപ്പോൾ കല്യാണം കഴിഞതാണ്.. 

അയ്യേ ഞാൻ ന്തിനാ അതൊക്കെ ചിന്തിക്കുന്നേ മ്ലേച്ഛം മ്ലേച്ഛം.. 😑

അല്ലാ അയാൾ എവിടെ പോയി 🤔 നേരം വെളുത്തോ 🙄 ഇനി എന്നെ അയാൾ കളഞ്ഞിട്ട് പോയോ എന്റെ ദേവി 🥲 

\"ഹാ.. എഴുന്നേറ്റോ.. ഞാൻ വന്നപ്പോ നല്ല ഉറക്കം ആയിരുന്നു നല്ല ക്ഷീണം കാണും എന്ന് കരുതി ഞാനും ഉണർത്തിയില്ല\"
ആ കുട്ടിയുടെ ചോദ്യം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

\"മ്മ്മ്..\"
ഒന്ന് പുഞ്ചിരിച്ചു
തലയിൽ ചെറിയ വേദന തോന്നിയപ്പോ അവൾ വലതു കൈകൊണ്ട് തലയിൽ തൊടാൻ പോയതും കയ്യിലെ ക്യാൻടെല വലിഞ്ഞു രക്തം പൊടിഞ്ഞു..

*സ്സ്... \"

പെട്ടന്നുള്ള വേദനയിൽ അവൾ ഒന്ന് പിടഞ്ഞു..

\"അയ്യോ എന്തു പറ്റി..\"
ആ കുട്ടി വേഗം വന്നു നോക്കി 

\"അത് കയ്യിലെ സൂചി വലിഞ്ഞതാ കുഴപ്പം ഒന്നില്ല..\"

\"ദേവി... 🙄 ചോര വരുന്നു ഞാൻ ഓടി പോയി നേഴ്സ്നെ വിളിച്ചു വരാം..\"

അവൾ ഒരുനിമിഷം കണ്ണെടുക്കാതെ ആ പെൺകുട്ടിയെ നോക്കി ആദ്യമായി തന്റെ വേദനയിൽ ഒരാൾ പങ്കുചേർന്നിരിക്കുന്നു.. ഇതിനേക്കാൾ വലിയ വേദനകളിൽ പോലും ഒന്ന് ആശ്വസിപ്പിക്കാൻ പോയിട്ട് സങ്കടത്തോടെ ഒന്ന് നോക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല.. 

\"നല്ല വേദന ഉണ്ടോ അമ്മു.. ദേ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു..\"

അമ്മു* അവൾ ആ പേരിൽ തന്നെ കുരുങ്ങി കിടന്നു..എന്റെ അമ്മ മാത്രമേ അങ്ങനെ വിളിച്ചിരുന്നോളൂ 8 വയസുള്ളപ്പോൾ അമ്മ മരിച്ചു. പിന്നെ ഈ വിളി ഇത് ആദ്യമാണ്.

\"ഇല്ല ചേച്ചി..കുഴപ്പം ഒന്നുല്ല \"

എന്തോ അവൾക്ക് അങ്ങനെ ആണ് വിളിക്കാൻ തോന്നിയത്.

\"ശെരിക്കും പറഞ്ഞതല്ലേ..\"

\"ആഹ് ചേച്ചി വേദന ഒന്നും ഇല്ല \"

എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ ഇഷ്ട്ടം ആയില്ലങ്കിലോ. ചോദിച്ചു നോക്കാം അല്ലങ്കിൽ വേണ്ട 🥲 
അല്ലാ എന്നെ ഇവിടെ കൊണ്ട് വന്നു വിട്ട ഒരാൾ ഉണ്ടല്ലോ ഇത് വരെ കണ്ടില്ല..
എന്തോ കണ്ണുകൾ ആ മുഖം തിരഞ്ഞു..

\"അനന്തനെ ആണോ നോക്കുന്നെ 🤭\"

അയ്യേ.. ചമ്മി ശ്ശേ 🙆🏻‍♀️ 

\"മ്മച്ചും..\" 

\"മം മം.. 😂 ഇത് വരെ ഇവിടെ ഉണ്ടായിരുന്നു ഞാൻ വന്നതിനു ശേഷം ഒന്ന് വീട്ടിലേക്ക് പോയതാണ് കുറച്ചു കഴിഞ്ഞു വരും \"

\"മം...\"

\"ഞാൻ ദേവിക അനന്ദന്റെ കൂട്ടുകാരന്റെ വൈഫ്‌ ആണ്.. ഇന്നലെ രാത്രി അനന്തൻ വീട്ടിൽ വന്നിരുന്നു എന്നിട്ട കഥകൾ ഒക്കെ പറഞ്ഞെ ആദ്യം അവൻ ചുമ്മാ കളി പറയുവാണ് എന്നാ കരുതിയെ പക്ഷെ...\"

പെട്ടന് കേട്ടപ്പോ എന്തു കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു.. അല്ലങ്കിലും ചെറിയമ്മ പറയും പോലെ എല്ലാം എന്റെ ജന്മദോഷം ആവും.. അല്ലങ്കിൽ എങ്ങനെ എന്നെ രക്ഷിക്കാൻ വരുന്ന ഒരാൾക്ക് എന്നെ കേട്ടണ്ടേ അവസ്ഥ വരുന്നേ.. പാവം 

\"അയ്യേ.. കുട്ടി എന്തിനാ കരയുന്നെ.. ഓരോന്ന് ആലോചിച്ചു മനസ്സ് വിഷമിപ്പിക്കണ്ട ഇങ്ങനെ ഒക്കെ നടക്കാൻ ആവും വിധി..\"

ഒരു കൈ കൊണ്ട് അമ്മുവിന്റെ (അമൃത ) കവിളിൽ പിടിച്ചും മറു കൈ കൊണ്ട് തലയിൽ തലോടിയും അവർ പറഞ്ഞു.. ഉള്ളിൽ അടക്കി പിടിച്ച കണ്ണുനീർ മുഴുവൻ അവൾ അവരെ ചേർന്നു നിന്നു കൊണ്ട് തീർത്തു.. ആദ്യമായി അവൾക് തന്റെ സങ്കടം ഇറക്കി വെക്കാൻ പറ്റിയ ഒരു ഇടം.. അവൾ ഏറ്റവും ആഗ്രഹിച്ച ഒരു തോൾ..

ഒരുപാട് കരഞ്ഞപ്പോൾ അവൾക് നല്ല ആശ്വാസം തോന്നി.. അവൾ കരച്ചിൽ നിർത്തും വരെ അവളുടെ പുറത്ത് ദേവിക ഒരു കൈക്കൊണ്ട് കടവി സമാധാനിപ്പിച്ചു കൊണ്ടിരുന്നു.. 

ദേവികയുടെ ചിന്തകൾ തലേ ദിവസം രാത്രി അനന്തൻ വന്നത്തിൽ എത്തി.

അനന്തന്റെ ബുള്ളറ്റ് ഇന്റെ ശബ്ദം കേട്ടാണ് ദേവിക വാതിൽ തുറന്നത് കൂടെ അഭിജിത്ത് (ദേവികയുടെ ഹുസ്ബൻഡ് അനന്ദന്റെ സുഹൃത്ത് ) പുറത്തേക്ക് ഇറങ്ങി..
വണ്ടി നിർത്തി അനന്തൻ വീട്ടിലേക്ക് കയറി.. അവന്റെ മുഖം കണ്ടപ്പോൾ തന്നെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് രണ്ടു പേർക്കും മനസിലായി.

\"അനന്ത നീ കഴിച്ചിരുന്നോ..? നീ വാ ഞാൻ ഊണ് വിളമ്പാം\"

അതു പറഞ്ഞു ദേവു തീൻ മേശക്ക് അടുത്തേക്ക് നടന്നു..
പക്ഷെ അഭി (അഭിജിത്ത് ) അനന്തന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുവായിരുന്നു... 

\"ദേവു.. നീ ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് വന്നേ \"
തിരിഞ്ഞു നടക്കുന്നതിനു ഇടയിൽ അഭി അവളോട് പറഞ്ഞു..
സംശയിച്ചു ഒന്ന് നോക്കിയ ശേഷം അവൾ വെള്ളം കൊണ്ട് വന്നു..
ഒറ്റയടിക്ക് അനന്തൻ ആ ഗ്ലാസ്സിലെ വെള്ളം കുടിച്ചു..

\"ഇനി പറ എന്താ പറ്റിയത്..? നിന്നെ ഇതിനു മുൻപ് ഒരിക്കലും ഇങ്ങനെ ഇത്രേം ടെൻസ്ഡ് ആയി കണ്ടിട്ട് ഇല്ല.. എന്തു പറ്റീടാ..\"
അവൻ ഒന്ന് ഓക്കേ ആയി എന്ന് അരിഞ്ഞതും അഭി ചോദിച്ചു 

\"എന്റെ... എന്റെ കല്യാണം കഴിഞ്ഞു..\"
തല കുമ്പിട്ടു അവൻ ഉത്തരം നൽകി.

\"ആ അതായിരുന്നോ.. അതിനിപ്പോ.. ഈഹ് നീ.. നീ എന്താ പറഞ്ഞേ...😳\"

\"മ്മ്മ്........\" അനന്തൻ അമർത്തി ഒന്ന് മൂളി..
ദേവു പോയ കിളികളുടെ എണ്ണം എടുക്കുവായിരുന്നു..
അഭിയാണേൽ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് പറഞ്ഞു പോയ കിളികൾക്ക് യാത്ര അയപ്പ് നടത്തുന്നു.. 😵‍💫

അടുത്തിരിക്കുന്ന ജെഗിലെ വെള്ളം അവൻ ഇരുന്ന ഇരുപ്പിൽ കുടിച്ചു തീർത്തു..
നീണ്ട മൗനത്തിനു ശേഷം എല്ലാം അനന്തൻ അവർക്ക് വിശദീകരിച്ചു..
വീട് പറഞ്ഞു കേട്ടതും അഭി നെട്ടി.. അവരുടെ അടുത്തായിരുന്നു അഭിയുടെ സഹപ്രവർത്തകയുടെ വീട് ഒരു വട്ടം അതിലെ പോയപ്പോ ഒരു പതിനേഴു.. പത്തൊമ്പതു തോന്നിപ്പിക്കുന്ന ഒരു കുട്ടിയെ ഒരാൾ രണ്ടു കവിളിലും മാറി മാറി അടിക്കുന്നത് കണ്ടു ആ കുട്ടി കുഴഞ്ഞു വീഴാൻ ആഞ്ഞതും അവളുടെ അടുത്തേക്ക് അഭി ഓടി പക്ഷെ സ്മിത (അഭിയുടെ സഹപ്രവർത്തക ) അത് തടഞ്ഞു.. 

\"അഭി വേണ്ടാ... നീ വന്നേ..\"

\"നീ എന്തു പണിയാ സ്മിത കാണിച്ചത് \"

\"പിന്ന ഞാൻ എന്തു വേണം.. \"

\"അവർ ആ കുട്ടിയെ കൊല്ലും \"

\"എനിക്കറിയാം.. പക്ഷെ അപ്പോ തടഞ്ഞിരുന്നു എങ്കിൽ ഇതിനേക്കാൾ കൂടുതൽ അതിനെ തല്ലിയേനെ നീ ഇവിടെ ആദ്യം ആയതു കൊണ്ടാ.. ഞങ്ങൾക്ക് ഇത് സ്ഥിരം കാഴ്ചയാണ്..\"

\"ഏഹ് 🙄?? അപ്പോ അവരൊക്കെ ആരാ ആഹ് കുട്ടീടെ?\"

\"രണ്ടാൻ അമ്മ ആണ്.. അച്ഛൻ ഉള്ളത് ഒന്ന് ഉള്ളതും ഇല്ലാത്തതും കണക്കാ.. പിന്നെ ഒരു ചേട്ടൻ ഉണ്ട് ജീവൻ. അത് ആ സ്ത്രീയുടെ മോൻ ആണ്. അവൻ ഉള്ളപ്പോൾ അവർ അമൃതയെ ഒന്നും ചെയ്യില്ല.. പക്ഷെ ആൾ ഇപ്പോ എവിടെയോ ജോലിക്ക് പോയേക്കുവാ.. അതിന്റെ കാര്യം ആകെ കഷ്ട്ടം ആണ്.. പക്ഷെ ഇത് വരേ കരഞ്ഞിട്ട് ഇല്ലാ എത്ര തല്ല് ആണേലും നിന്നു കൊള്ളും.. ഒരുപാട് ഉപദ്രവിക്കുനിണ്ട് അതിനെ.. ആ കുട്ടിയെ കാണുമ്പോ ദൈവം ഇത്ര ക്രൂരൻ ആണോ എന്ന് ഓർത്തു പോവും.. വേറെ അതിനു ഒരു ആശ്രയം ഇല്ലാത്തത് കൊണ്ട് എല്ലാം സഹിച് അവിടെ കഴിയുന്നത് ആണ്. ഒരു വട്ടം പോലീസ് ഇൽ അറിയിച്ചു അവർ വന്നു അന്വേഷിച്ചപ്പോൾ ആ കുട്ടിക്ക് പരാതി ഇല്ലാ പറഞ്ഞു അതിന്റെ ഗെതി കേടു കൊണ്ടാണ്.. എന്നേലും അത് രക്ഷപെടും ആയിരിക്കും\"

                          ~~~~~~~

അഭി അതു അനന്തുവിനോടും ദേവുവിനോടും പറഞ്ഞു.. അമ്മു വീട്ടിൽ ഒറ്റക്ക് ആയത് കൊണ്ട് അവൾക് മാറാൻ ഒരു ഡ്രെസ്സും ദേവു വിന്റെ കയ്യിൽ നിന്ന് മേടിച് അവൻ വീട്ടിലേക്ക് മടങ്ങി.. അതൊക്കെ കേട്ടപ്പോ അനന്തു വിന്റെ മനസിൽ അവളോട് അത്ര നേരം ഉണ്ടായിരുന്ന ദേഷ്യം തനിയെ ഇല്ലത്തെ ആയി.. 

~~~~~~~

\"മതി മതി കരഞ്ഞത്.. ഇനിയും തലവേദന എടുക്കുട്ടോ..\" 

ദേവു അമ്മുവിന്റെ മുഖം പിടിച്ചുയർത്തി നിറഞ്ഞ കണ്ണുകളും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരും തുടച്ചു കൊടുത്തു.. 

\"ഇനി ആരും ഇല്ലാ എന്ന് ഒന്നും കരുതരുത്ട്ടോ എന്റെ അമ്മു.. എന്ത് ഉണ്ടേലും എന്നോട് പറയാം.. മതി ഇനി ഒന്നും ഉള്ളിൽ ഒതുക്കി വെക്കരുത്.. കരയുകയും ചെയ്യരുത്.. കേട്ടോ 🥰
ഇങ്ങനെ കരഞ്ഞു ഇരുന്നാൽ ആ ഒറ്റആനിനെ എന്നെ മെരുക്കി എടുക്കും🤭 അവനു പറ്റിയത് ഒരു ഝാൻസിറാണി ആണ്‌ട്ടോ😌\"

അതിനു മറുപടി ആയി അവൾ നന്നായി ഒന്ന് ചിരിച്ചു അത് കണ്ടപ്പോ ദേവുവിനും സന്തോഷം ആയി 

അതും കണ്ടു കൊണ്ടാണ് അനന്തനും അഭിയും റൂമിലേക്ക് കയറിയത്.. 

(തുടരും )

താര കൃഷ്ണ 


ദേവാമൃത്തം part 4

ദേവാമൃത്തം part 4

4.5
222

\"ഹഹാ.. ആൾ അങ്ങ് ഉഷാർ ആയെല്ലോ..\" അഭിയുടെ ശബ്ദം കേട്ടാണ് ദേവുവും അമ്മുവും അവരെ കണ്ടത്. \"മോളെ.. ഞാൻ അഭിജിത്ത്.. അഭിയെന്നു വിളിക്കും ഈ നിൽക്കുന്ന മുതലിന്റെ കൂടെ കുഞ്ഞിലേ കൂടിയതാണ്.. 😂\" അനന്തനെ ചൂണ്ടി അഭി പറഞ്ഞപ്പോ അമ്മു വെറുതെ ഒന്ന് അനന്തനെ നോക്കി. പക്ഷെ ആൾ നോ മൈൻഡ്.. അല്ലേലും ഇയാൾക്ക് ജാട ആണ്.. \"പിന്ന ഈ നിൽക്കുന്നത്.. എന്റെ ഒരേ ഒരു ഭാര്യ.. ദേ \" \"നിങ്ങൾ പറഞ്ഞിട്ട് വേണ്ട😒..ഞങ്ങൾ നേരത്തെ പരിചയപെട്ടതാ അല്ലെ അമ്മുവേ..\" \"ഓഹ് തമ്പ്രാ.. 😏\" ഒരു ചെറു ചിരിയോടെ അവൾ അവരുടെ സംസാരം നോക്കി ഇരുന്നു. ഇതെല്ലാം അമ്മുവിന് പുതിയ അനുഭവങ്ങൾ ആയിരുന്നു. സ്കൂളിൽ പോലും അതികം ആരുമായും കൂട്ട് ഇല്ലാ