Aksharathalukal

വിഷ്ണുവേദ

💜💜 വിഷ്ണു വേദ 💜💜

ഭാഗം12

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പെട്ടെന്ന് ലക്ഷ്മി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു കുടിക്കാൻ വെള്ളം നോക്കിയപ്പോൾ ജഗ്ഗിൽ ഇല്ലായിരുന്നു വെള്ളമെടുക്കാനായി അവൾ അടുക്കളയിലേക്ക് നടന്നു സ്റ്റെപ്പ് ഇറങ്ങി കൊണ്ട് വരുമ്പോൾ ആണ് അവൾ കണ്ടത് മുൻഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത്.

\"എന്റെ ദൈവമേ ഇത് ആരാ വാതിലടയ്ക്കാൻ മറന്നുപോയത് \"

വാതിലടയ്ക്കാൻ ആയി ലക്ഷ്മി തുടങ്ങിയപ്പോഴാണ് അവൾ കണ്ടത് മുറ്റത്താരോ നിൽക്കുന്നത് പിന്തിരിഞ്ഞ് ആണ് നിൽക്കുന്നത് ലക്ഷ്മി അടുത്തേക്ക് നടന്നു.

ആരാ?

മറുപടിയൊന്നും കിട്ടുന്ന ഉണ്ടായിരുന്നില്ല ആ പെൺകുട്ടി മുൻപോട്ടു നടന്നു പിറകേ ലക്ഷ്മിയും ആ പെൺകുട്ടി നേരെ വഴിയിലേക്ക് ഇറങ്ങി ആ പെൺകുട്ടിയുടെ തൊട്ടുപിന്നിൽ ലക്ഷ്മി എത്തി അവളുടെ മുഖം ലക്ഷ്മി കണ്ടു വളരെ വികൃതം ആയിരുന്നു സ്വർണ്ണനിറമുള്ള മുടികൾ പറക്കുന്നുണ്ടായിരുന്നു ശരീരമാകെ അളിഞ്ഞു തുടങ്ങിയ അവസ്ഥ അവൾ കഴുത്തുകൾ ഇളക്കി അപ്പോൾ എല്ലുകൾ നുറുങ്ങുന്ന ശബ്ദം ലക്ഷ്മിക്ക് കേൾക്കാമായിരുന്നു കഴുത്തിലെ ഒരു ഭാഗത്തായി വെട്ടേറ്റ പാട് കാണാം  അതിൽനിന്നും രക്തം ലക്ഷ്മിയുടെ മുഖത്തേക്ക് തെറിച്ചു തിരിഞ്ഞോടാൻ നിന്ന് ലക്ഷ്മിയുടെ മുടിയിലേക്ക് പെട്ടെന്നാണ് അവർ പിടിച്ചത് നിമിഷനേരം കൊണ്ട് അവൾ ലക്ഷ്മിയെ വലിച്ചിഴച്ചു കൊണ്ട് അടഞ്ഞുകിടക്കുന്ന അവരുടെ വീട്ടിലേക്ക് കൊണ്ടിട്ടു പെട്ടെന്നാണ് പെട്ടെന്നാണ് ആരോ വിളിച്ചുണർത്തിയ പോലെ വിഷ്ണു എണീറ്റത് നോക്കിയപ്പോൾ അടുത്ത ലക്ഷ്മി ഇല്ലായിരുന്നു അവൻ അവിടെയെല്ലാം നോക്കി അരുണിനെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് അത് വേണ്ട എന്ന് വിചാരിച്ച് അവൻ ഹാളിലേക്ക് വന്നത് ആരുടെയോ പ്രേരണയിൽ അവൻ മുറ്റത്തേക്കിറങ്ങി അടഞ്ഞുകിടക്കുന്ന അവരുടെ വീടിനു മുന്നിലേക്ക് എത്തി വാതിൽ തുറന്നു കിടക്കുകയായിരുന്നു  അവൻ അകത്തു കണ്ടു ഹാളിലെ ഒരുവശത്തായി ബോധം മറഞ്ഞു കിടക്കുന്ന ലക്ഷ്മിയും അവളുടെ തലയിലെ മുറിവിൽ നിന്ന് ഒഴുകുന്ന രക്തം നക്കി തുടക്കുന്ന ഒരു പെൺകുട്ടിയെയും വളരെ വികൃതം ആയിരുന്നു ആ രൂപം ആരുടെ സാന്നിധ്യം അറിഞ്ഞത് കൊണ്ട് ആ പെൺകുട്ടി തിരിഞ്ഞു നോക്കി വിഷ്ണുവിനെ കണ്ടമാത്രയിൽ അവളുടെ പാപങ്ങൾ മാറാൻ തുടങ്ങി രൂപവും ജീർണിച്ച അവസ്ഥയിലുള്ള ശരീരം മാറി അവൾ സുന്ദരിയായ ഒരു പെൺകുട്ടിയെ ആയി മാറി.സ്വർണ്ണനിറമുള്ള മുടി അപ്പോഴും കാറ്റിൽ പറക്കുന്ന ഉണ്ടായിരുന്നു പൂച്ചക്കണ്ണുകൾ ആ ഇരുട്ടിൽ തിളങ്ങി.

ആനി.

വിഷ്ണുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു അവൾ വിഷ്ണുവിന്റെ അടുത്തേക്ക് വന്നു അവളുടെ കൈകൾ വിഷ്ണുവിന്റെ താടിയിൽ തടവി ശവശരീരത്തിൽ എന്നപോലെ ആ കൈകൾ മരവിച്ചിരുന്നു തന്റെ മുന്നിൽ എന്താണ് നടക്കുന്നതെന്ന് അവൻ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അഞ്ച് മാസങ്ങൾക്ക് മുമ്പ് മരിച്ചുപോയ ആനി തന്നെയാണോ തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അവൻ വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഏട്ടാ..........

അവളുടെ ഏട്ടാ എന്നുള്ള വിളിയിൽ തന്റെ അനിയത്തിയുടെ കുറുമ്പുകൾ എല്ലാം ഒളിഞ്ഞിരിക്കുന്ന ഉണ്ടെന്ന് അവനു മനസ്സിലായി സുഹൃത്തിന്റെ അനിയത്തി ആയിരുന്നിട്ടു പോലും ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല സ്വന്തം അനിയത്തിയെ പോലെ തന്നെയാണ് കണ്ടത്.

\"\"\"ഏട്ടാ നമുക്കു പോവാം  അവിടെ അച്ചായൻ( ബെഞ്ചമിൻ ) തന്നെയല്ലേ ഉള്ളൂ നമ്മൾക്ക് മൂന്നുപേർക്കും നമ്മൾ മാത്രം മതി അതിനിടയിൽ ആരും വേണ്ട ഇവൾ പോലും\"\"\"

പെട്ടെന്നാണ് ബോധം മറഞ്ഞു കിടന്നിരുന്ന ലക്ഷ്മി എണീറ്റത് അവൾ കണ്ടോ തന്നെ മുന്നിൽ നിന്നിരുന്ന ആ രൂപം ജിഷ്ണുവിന് മുന്നിൽ നിൽക്കുന്നത് ലക്ഷ്മി അലറിവിളിച്ചു അവർ അവളുടെ ഒരു അലർച്ചയിൽ ആനി ഒറ്റക്കുതിപ്പിന് ലക്ഷ്മിയുടെ അടുത്തെത്തി കഴുത്തിൽ പിടിച്ചുയർത്തി ശ്വാസം പോലും എടുക്കാൻ പറ്റിയിരുന്നില്ല ലക്ഷ്മിക്ക് പെട്ടെന്നാണ് അവരെല്ലാം ഞെട്ടിച്ചുകൊണ്ട് ആ ശബ്ദം അവിടെ ഉയർന്നു.

ആനി.......

പെട്ടെന്ന് ആനി ലക്ഷ്മിയെ തറയിലിട്ടു തിരിഞ്ഞുനോക്കി അത് വിവേൿ ആയിരുന്നു പെട്ടെന്ന് അവൾ അപ്രത്യക്ഷമായി ലക്ഷ്മി ഓടിവന്ന വിഷ്ണുവിനെ കെട്ടിപിടിച്ചു കരഞ്ഞു.



വിഷ്ണു വേദ

വിഷ്ണു വേദ

3.8
256

💜💜 വിഷ്ണുവേദ 💜💜ഭാഗം 13ലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് വിഷ്ണുവിനെ കെട്ടിപ്പിടിച്ചു.നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? ( വിവേക് ).കുഴപ്പമൊന്നുമില്ല ലക്ഷ്മിയുടെ തല ചെറുതായി ഒന്നു മുറിഞ്ഞു? ( വിഷ്ണു ).വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം ( വിവേക് ).അയ്യോ വേണ്ട( ലക്ഷ്മി ).അങ്ങനെ പറഞ്ഞാൽ പറ്റില്ല വാ പോവ ( വിവേക് ).അവർ മൂന്നു പേരും ആശുപത്രിയിലേക്ക് തിരിച്ചു ലക്ഷ്മിയുടെ മുറിവ് ഡ്രസ്സ് ചെയ്തത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ലക്ഷ്മിയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു വിഷ്ണു അപ്പോഴാണ് വിവേക് എങ്ങോട്ട് വന്നത്.വിഷ്ണു..എന്താടാ.എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് ഒന