Aksharathalukal

ദേവയാമി

❤️❤️ദേവായാമി 🖤🖤

ഭാഗം  15

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
നാഗ മനയിൽ എത്തിയ അനന്തനെ സ്വീകരിക്കാനായി അവിടെ ചാരൂ മീനാക്ഷിയും കേശവനും ഉണ്ടായിരുന്നു.

വന്നോ എന്റെ കുട്ടി എത്ര നാളായി എന്റെ മോനെ കണ്ടിട്ട്. (മീനാക്ഷി).

മീനാക്ഷി നേര്യ തിന്റെ തുമ്പു കൊണ്ട് കണ്ണുകൾ തുടച്ചു.

എന്തിനാ അമ്മേ കരയുന്നേ ഞാൻ ഇങ്ങ് വന്നില്ലേ ഡോക്ടർ ആനന്ദൻ.

മോനെ അകത്ത് വാ എന്താ നിന്റെ ദേഹം ഒക്കെ നടന്നിരിക്കുന്നത് മോൻ തന്നെയാണ് വന്നേ. ( കേശവൻ ).

അച്ഛാ അത് വെള്ളം വീണത് പിന്നെ ഞാൻ തന്നെ വന്നേ റെയിൽവേ സ്റ്റേഷനിൽ ആരെയും കണ്ടില്ല അതാ ഞാൻ തന്നെ വന്നേ .

നാണു നീയല്ലേ അനന്തനെ കൂട്ടിക്കൊണ്ടുവരാൻ ഏറ്റത്( കേശവൻ ).

തമ്പ്രാ അത് കൈമൾ കൂട്ടിക്കൊണ്ടുവരാൻ പോയതാ പിന്നെ എന്താ പറ്റിയെന്ന് അറിയില്ല (നാണു).

ഒക്കെ പോട്ടെ മോനേ അകത്ത് വാ നിക്ക് നിക്ക് മീനാക്ഷി നീ അകത്തു പോയി താംബൂല തട്ട് ഇങ്ങോട്ടു കൊണ്ടു വാ  ( കേശവൻ ).

മീനാക്ഷി അകത്തുനിന്ന് താംബൂല തട്ട് കൊണ്ടുവന്നു അതിൽ കർപ്പൂരം കൊളുത്തി ആനന്ദിന് ഒഴിഞ്ഞു .

എന്റെ ദേവി എന്റെ കുഞ്ഞിനെ മേലുള്ള എല്ലാ ദോഷങ്ങളും പോണേ ( മീനാക്ഷി )

ആനന്ദൻ തറവാട്ടിലേക്ക് കയറി അത്താഴം കഴിഞ്ഞ് സ്വന്തം മുറിയിലേക്ക് ചെന്നുഅപ്പോഴാണ് ചാരു ഇങ്ങോട്ട് വന്നത്.

ചേട്ടൻ ആണത്രേ ചേട്ടൻ ഒരു സ്നേഹവും ഇല്ല.

ചാരു പിറുപിറുത്തു.

എന്താടി നിനക്ക് കുഴപ്പം?

ഏട്ടൻ ഒട്ടും സ്നേഹം ഇല്ലല്ലോ ഒരാഴ്ചമുമ്പ് വരാൻ അല്ലേ പറഞ്ഞെ എന്നിട്ട് വന്നത് ഇപ്പോ.

എന്റെ വാവാച്ചി നിനക്കറിയാലോ അവിടുത്തെ കാര്യങ്ങൾ എല്ലാ ഫോർമാലിറ്റീസ് തീർത്ത ഇങ്ങോട്ട് വന്നേ  ഇനി നിന്റെ അനന്തേട്ടൻഎങ്ങോട്ടും പോയില്ല എന്റെ അനിയത്തികുട്ടിയുടെ കൂടെ എപ്പോഴും കാണും.

അതുമതി എന്റെ പുന്നാര ചേട്ടൻ  .

ആട്ടെ നിന്റെ അപ്പുവേട്ടൻ എന്തുപറയുന്നു.

അപ്പൂട്ടൻ ചേട്ടനെ കാണാമെന്നു പറഞ്ഞു.

കാണാല്ലോ നാളെ തന്നെ കാണാം.

എന്നാൽ നാളെ രാവിലെ അമ്പലത്തിൽ പോവാം അവിടെ കാണും.

പോവാ എന്റെ മോള് പോയി കിടന്നുറങ്ങ് എനിക്ക് നല്ല ക്ഷീണം ഉണ്ട്.

ശരി ഏട്ടാ.

ചാരു മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴും അനന്തന് മനസ്സിൽ  ആ പെൺകുട്ടിയുടെ മുഖം തെളിഞ്ഞുവന്നു കാവിൽ കണ്ട പെൺകുട്ടിയുടെ രാവിലെ അനന്തനും ചാരുവും അമ്പലത്തിലേക്ക് പുറപ്പെട്ടു. അവിടെ അമ്പലക്കുളത്തിൽ അവിടെ ചാരു വിനെ കാത്തു അപ്പു ഉണ്ടായിരുന്നു.

നമസ്കാരം മാഷേ ഞാൻ ആനന്ദൻ ചാരു വിന്റെ സഹോദര നാ.

അറിയാം അനന്ദ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ടായിരുന്നു.

അറിയാം എന്റെ കാന്താരി പെങ്ങളെ തരുമോ എന്നല്ലേ കൊണ്ട് പൊക്കോ.

ഒരേ ജാതി അല്ല എന്നറിയാം പക്ഷേ പൊന്നുപോലെ നോക്കിക്കോളാം.

മാഷേ ജാതി നോക്കി ആണോ പ്രണയിക്കുന്നത്   പിന്നെ നിങ്ങളുടെ കാര്യത്തിന് ഞാൻ കാണും മുന്നിൽ എവിടെ മാഷിന്റെ വീട്.

എന്റെ വീട് കണ്ണൂരാണ് ഇപ്പോ ഇവിടെ ഒരു സ്കൂളിൽ കണക്ക് സാറാണ് പോയി വരെയുള്ള ദൂരം പ്രശ്നം കാരണം  അമ്പലത്തിലെ തെക്കേ ഭാഗത്ത് ഒരു വാടക എടുക്കുവാ.

മാഷേ എന്നാ ഞാൻ പോട്ടെ അവൾ ഇങ്ങോട്ട് പറഞ്ഞു വിടാം.

ശരി 😁.

അനന്തൻ അമ്പലക്കുള പടവുകൾ കയറി അവിടെ അവനെയും കാത്ത് ചാരു ഉണ്ടായിരുന്നു.

എന്താ ഏട്ടാ?.

എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ട് നീ ഇപ്പം താഴെ ചൊല്ലാൻ നിന്റെ മാഷെ കാത്തിരിപ്പുണ്ട്    ഞാനും തൊഴുതു വരാം.

ആനന്ദൻ അമ്പലത്തിനുള്ളിൽ കയറി അവിടെ ആ ദേവി ക്ഷേത്രത്തിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത മനശാന്തി അനന്തുവിന് തോന്നി അപ്പോഴാണ് ക്ഷേത്രത്തിന് അകത്തെ തളത്തിൽ ഒരു പെൺകുട്ടി ദേവിക്ക് വേണ്ടി താമര മാലകൾ കെട്ടുന്നു പെൺകുട്ടിയുടെ മുഖം കാണാൻ പറ്റുന്നില്ല തിരിഞ്ഞിരിക്കുകയാണ് അഴിഞ്ഞു കിടക്കുന്ന കാർകൂന്തൽ ഇടയ്ക്കിടെ മാടി കൊടുക്കുന്നുണ്ട് അനന്തൻ ആ നാദത്തിന്ശ്രദ്ധിച്ചു.

തിരുമേനി ഞാൻ പോവാട്ടോ മാല കേട്ടിട്ടുണ്ട്.

എന്താ ഭദ്ര നേരത്തെ ( പൂജാരി ).

തിരുമേനി അത് കാവിൽ നിന്ന് കുറച്ചു പച്ചമരുന്നുകൾ പറിക്കണം.

കുട്ടി നീ മിടുക്കി ആണല്ലോ എന്തെല്ലാ വൈവിധ്യം തെളിയിച്ചിരിക്കുന്നത് പാട്ട്, നൃത്തം, വൈദ്യം എല്ലാത്തിലും  ( പൂജാരി ).

എല്ലാ ഇവിടുത്തെ അമ്മയുടെ അനുഗ്രഹം അല്ലേ ഞാൻ പോവാണ്.

ഭദ്ര ക്ഷേത്ര വാതിലിനടുത്തേക്ക് നടന്നു പക്ഷേ മറഞ്ഞു നിന്ന അനന്തനെ കണ്ടില്ല.

ഭദ്ര.

അനന്ദന്റെ ചുണ്ടുകൾ മന്ത്രിച്ചു വേഗം തൊഴുതു ഇറങ്ങിയ     ശേഷം അനന്തൻ ഭദ്രേ പിന്തുടർന്നു ഭദ്ര നേരെ പോയത് അമ്പലക്കുളത്തിൽ അടുത്ത് ആണ് അവിടെ സംസാരിച്ചു നിൽക്കുന്ന അപ്പുവിനെയും ചാരു വിനെയും നോക്കി   ഒന്നു പുഞ്ചിരിച്ച ശേഷം ഭദ്ര ഇടവഴിയിലേക്ക് നടന്നുഅപ്പോഴാണ് അനന്തന് ശ്രദ്ധിച്ചത്  ഭദ്രയുടെ കൂടെ തന്നെ ഒരു കുഞ്ഞു നാഗവും ഇഴഞ്ഞു പോകുന്നുണ്ടായിരുന്നു അതിനോട് ഭദ്ര എന്തൊക്കെയോ പറയുന്നുണ്ട് അനന്തൻ അതിന് കാതോർത്തു.

എന്റെ കുഞ്ഞുട്ടാ ഇന്ന് പിടിപ്പതു ജോലിയാ കാവിൽ നിന്നും പച്ച മരുന്ന് പറിക്കണം പിന്നെ നീ അറിഞ്ഞോ നമ്മുടെ തറവാട്ടിലെ അനന്തേട്ടൻ വന്നു വൈകുന്നേരം വന്നപ്പോൾ അച്ഛൻ പറഞ്ഞത് തമ്പുരാട്ടി പറഞ്ഞായിരുന്നു ഇന്ന് തൊട്ട് ഞാനും അടുക്കളയിൽ സഹായിക്കാൻ വേണോന്ന് അവിടെ പോണം \".


ഭദ്രയുടെ കുട്ടികളെ പോലുള്ള സംസാരം അനന്തൻ ചുണ്ടിൽ  ഒരു പുഞ്ചിരി ഉയർത്തി പത്ര നേരെ ഇറങ്ങിയത് കാവിലെ കാണ് അനന്തൻ പിന്നെ നേരെ തറവാട്ടിലേക്ക് ചെന്നു അവിടെ മുറ്റത്ത് തന്നെ കേശവൻ ഉണ്ടായിരുന്നു.

അനന്ദ നീ പോയി നാണുവിനെ വിളിച്ചോണ്ട് വാ.

ശരി അച്ഛാ.

അനന്ദൻ നാണു വിന്റെ വീട്ടിലേക്ക് നടന്നു.

എന്താ കുഞ്ഞേ.

നാണുഏട്ടാ അച്ഛൻ വിളിക്കുന്നു അങ്ങോട്ട് വരാൻ.

ശരി കുഞ്ഞേ.

നാണു വേഗം തന്നെ തറവാട്ടിലേക്ക് നടന്നു പക്ഷെ അനന്തൻ കൂടെ പോയില്ല  ഒരു കുഞ്ഞുവീട് ആണെങ്കിൽ പോലും ആ വീടിനെ കാണാൻ തന്നെ ഒരു ഭംഗിയുണ്ടായിരുന്നു മുറ്റത്ത് നിറയെ ചെടികൾ ആണ്. മുല്ല പിച്ചി  ചെമ്പരത്തിമന്ദാരം സർപ്പഗന്ധി അങ്ങനെ ഒരുപാട് ചെടികൾ ഉണ്ടായിരുന്നു അനന്തൻ വീടിനകത്തേക്ക് കയറി . വീട് മുഴുവൻ വൃത്തിയായി സൂക്ഷിച്ചിരുന്നു അപ്പോഴാണ് അടഞ്ഞുകിടക്കുന്ന മുറി അനന്തൻ ശ്രദ്ധിച്ചത് അനന്തൻ അതിന്റെ വാതിലുകൾ തുറന്നു ഒരു കുഞ്ഞു മുറിയാണ് ഭിത്തിയിൽ സൈഡിലായി  നാഗയക്ഷിയുടെ എന്ന് തോന്നിപ്പിക്കുന്ന ഒരു ചുമർചിത്രം അടുത്തുതന്നെ ചിലങ്കകൾ തൂക്കിയിട്ടിരിക്കുന്നു മേശയുടെ മുകളിലെ മയിൽപീലികൾ കാറ്റിൽ ഉലഞ്ഞാടി ഉണ്ടായിരുന്നു അപ്പോഴാണ് അനന്തൻ മേശപ്പുറത്ത് ഒരു ഡയറി ശ്രദ്ധിച്ചത്. അതു മറച്ചു നോക്കി നിറയെ കവിതകളായിരുന്നു അനന്തൻ ആ വരികൾ വായിച്ചു.

\" മിന്നായം മിന്നും കാറ്റേ മിഴി നാളം
നീട്ടും ദീപം കാവിനുള്ളിൽ കൈത്തരിപ്പു
പൂത്തപോലെ തിളങ്ങുന്നുവോ
അഴകോലും ഗന്ധർവന്മാർ
ശ്രുതി മീട്ടും പാലകൊമ്പിൽ
മഞ്ഞു കാറ്റിൽ മർമ്മരങ്ങൾ
മന്ത്രമായ് തുളുമ്പുന്നുവോ
കോലോത്തെ മുറ്റത്തെതൃത്താപ്പൂ മൊട്ടിന്മേൽ
ചില്ലോലം തുമ്പി കുറുമ്പോ
മനസ്സു നിറയും മഴയോ
നിനാവ് പൊഴിയും അഴകോ


മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടം ദീപം കാവിനുള്ളിൽ
കൈ തിരിപ്പൂ പൂത്തപോലെ തിളങ്ങുന്നുവോ
മിനുങ്ങു വോ മിന്നൽ മിനുങ്ങുവോ
തുടിക്കുന്നു വോ നെഞ്ചം തുടിക്കുന്നു വോ 

തേവാരം നോട്ട്ഒരുങ്ങും തൈമാസ
തെന്നൽ എന്തേ
കൈതപ്പൂ മൊട്ടിന്മേൽ തൊട്ടുനോക്കി (2)
മെല്ലെയൻ മനസ്സിലെ ഓട്ട് ചിലമ്പിലെ
ചിൽ ചിൽ ചിൽ താളത്തിൽ
സീൽക്കാരം മുഴങ്ങുന്നു വോ
(മിന്നായം മിന്നും കാറ്റേ)

ആ... ആ... ആ.. ആമാട പണ്ടം ഇട്ടു
അണിയാരം തൊങ്ങല് ഇട്ടും
മുറ്റത്തെ മുല്ല തൈ പൂത്തൊരുങ്ങി
രാത്രി നിലാവത്ത് ഞാനുമെൻ കനവായി
കന്നിപ്പൂ മൊട്ടിന്മേൽ മുത്താരം പുതച്ചു ഉറങ്ങി.
( മിന്നായം ).


അനന്തൻ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു ആരുടെയോ സാന്നിദ്ധ്യം അറിഞ്ഞ് അനന്തൻ തിരിഞ്ഞുനോക്കിയപ്പോൾ പിറകിൽ ഭദ്ര ഉണ്ടായിരുന്നു.

നിങ്ങളാരാ നിങ്ങൾ ആരോട് ചോദിച്ചിട്ട് എന്റെ മുറിയിൽ കയറി യേ.

എന്താടോ ഇത്ര ചൂടാവുന്ന   cool down.

തന്റെ ഒരു ഇംഗ്ലീഷ്.

ഭദ്രയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറിയിരുന്നു പെട്ടെന്നാണ് അവിടേക്ക് ചാരു വന്നത്.

ഭദ്രേ..... ചേട്ടനോ ചേട്ടൻ ഉണ്ടായിരുന്നോ ഇവിടെ.

ഉണ്ടായിരുന്നോ ഞാൻ ഭദ്രയുടെ കവിതകളൊക്കെ വാച്ച് നോക്കിയതാ .

ഭദ്ര ഇന്ന് എന്റെ ഏട്ടൻ.

അനന്തേട്ടൻ( ഭദ്ര ).

Mm നീ വേഗം വാ അമ്മ നിന്നെ തിരക്കുന്നു.

ഭദ്ര അനന്തനും ചാരൂ നൊപ്പം തറവാട്ടിലേക്ക് നടന്നു അപ്പോഴും അനന്തൻ ഭദ്രേ നോക്കി പുഞ്ചിരിക്കുന്ന ഉണ്ടായിരുന്നു.


തുടരും...................


🥰🥰🥰❤️❤️❤️❤️❤️❤️❤️
കഥ എപിടി 



ദേവയാമി

ദേവയാമി

3.8
153

🖤🖤ദേവായാമി 🖤🖤ഭാഗം-16🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤തറവാട്ടിലെ ജോലിക്കിടയിലും തന്നെ തേടിയെത്തുന്ന അനന്തന്റെ മിഴികൾ ഭദ്ര കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു ഒരാഴ്ച വേഗമാണ് കടന്നു പോയത് അനന്തന്റെ മനസ്സിൽ ഭദ്ര യോട് പ്രണയം എന്ന വികാരം പൂവിട്ടു അനന്തൻ സംസാരിക്കാൻ ചെല്ലുമ്പോൾ ഒക്കെ  ഭദ്ര ഒഴിഞ്ഞുമാറുകയാണ് ചെയ്തത് ഭദ്ര ശിവ കാവിൽ വിളക്ക് വെക്കാൻ വന്നു കണ്ണുകളടച്ച് നാഗത്താൻ മാരോട് പ്രാർത്ഥിച്ചു കുഞ്ഞൂട്ടൻ ഉണ്ടായിരുന്നു അപ്പോൾ തനിക്ക് എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും ആദ്യ ഓടിയെത്തുന്നത് കുഞ്ഞൂട്ടൻ അടുത്തേക്കാണ് തന്റെ സംരക്ഷകൻ എന്നതിലുപരി ത