Aksharathalukal

ദേവാമൃത്തം part 4

\"ഹഹാ.. ആൾ അങ്ങ് ഉഷാർ ആയെല്ലോ..\"

അഭിയുടെ ശബ്ദം കേട്ടാണ് ദേവുവും അമ്മുവും അവരെ കണ്ടത്.

\"മോളെ.. ഞാൻ അഭിജിത്ത്.. അഭിയെന്നു വിളിക്കും ഈ നിൽക്കുന്ന മുതലിന്റെ കൂടെ കുഞ്ഞിലേ കൂടിയതാണ്.. 😂\"

അനന്തനെ ചൂണ്ടി അഭി പറഞ്ഞപ്പോ അമ്മു വെറുതെ ഒന്ന് അനന്തനെ നോക്കി. പക്ഷെ ആൾ നോ മൈൻഡ്..
അല്ലേലും ഇയാൾക്ക് ജാട ആണ്..

\"പിന്ന ഈ നിൽക്കുന്നത്.. എന്റെ ഒരേ ഒരു ഭാര്യ.. ദേ \"

\"നിങ്ങൾ പറഞ്ഞിട്ട് വേണ്ട😒..ഞങ്ങൾ നേരത്തെ പരിചയപെട്ടതാ അല്ലെ അമ്മുവേ..\"

\"ഓഹ് തമ്പ്രാ.. 😏\"

ഒരു ചെറു ചിരിയോടെ അവൾ അവരുടെ സംസാരം നോക്കി ഇരുന്നു. ഇതെല്ലാം അമ്മുവിന് പുതിയ അനുഭവങ്ങൾ ആയിരുന്നു. സ്കൂളിൽ പോലും അതികം ആരുമായും കൂട്ട് ഇല്ലായിരുന്നു. സംസാരിക്കാൻ ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ചെറിയമ്മ വഴക്കു പറയും.

\"ട്രിപ്പ് തീർന്നല്ലോ..ഞാൻ പോയി നേഴ്സ് നെ വിളിച്ചിട്ട് വരാം..\"

അതു പറഞ്ഞു അനന്തൻ പുറത്തേക്ക് പോയി.


നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു ഡോക്ടർ പോവും മുന്നേ ഡിസ്ചാർജ് എഴുതിയിരുന്നത് കൊണ്ട് താമസം ഉണ്ടായിരുന്നില്ല ബില്ലും സെറ്റിൽ ചെയ്ത് മരുന്നും മേടിച് അനന്തന്റെ ബുള്ളറ്റിൽ അനന്തനും അഭിയും, ദേവുവും അമ്മുവും ഓട്ടോയിലും ആണ് വീട്ടിലേക്കു പോയത്.


🤍🤍🤍🤍🤍


\"അമ്മു.. മോൾ ചെന്ന് കിടന്നോ.. ഞാൻ അപ്പോഴേക്കും വീട്ടിൽ പോയി കഴിക്കാൻ ആക്കി കൊണ്ട് വരാം ഇവിടെ ഏതായാലും ഒന്നും കാണില്ല\"

\"മ്മ്മ്..      ചേ.. ച്ചി \"

\"എന്തെടാ..\"

\"എന്റെ.. എന്റെ കൂടെ ഒന്ന് ഇരിക്കുവോ.. എ...നി..ക്ക് ഉറങ്ങാൻ പറ്റുന്നില്ല..\"

ദേവു ഒന്ന് പുഞ്ചിരിച്ചു അവളുടെ അടുത്തു ചെന്നിരുന്നു.. മെല്ലെ തലയിൽ തലോടി കൊണ്ടിരുന്നു..
അമ്മുവിന്റെ കൺ കോണ്ണിൽ ഒരു നീർതുള്ളി പെയ്യാൻ വെമ്പി.. 

*******

അമ്മു ഉറങ്ങി കഴിഞ്ഞ് ദേവു കഴിക്കാൻ എന്തെങ്കിലും ആക്കി വരാം എന്നു പറഞ്ഞു അഭിയുടെ കൂടെ വീട്ടിലേക്ക് പോയി.. 

പോകുമ്പോ അവൾ വരും വരെ അമ്മുവിന്റെ അടുത്തെന്ന് എഴുനേൽക്കരുത് എന്ന് ഏല്പിച്ചാണ് പോയത്.. 

അവർ ഇറങ്ങി കഴിഞ്ഞതും മുഷിഞ്ഞ വേഷം മാറ്റി അനന്തൻ ഒന്ന് കുളിച്ചിറങ്ങി..

അപ്പോഴും അമ്മു നല്ല ഉറക്കം ആയിരുന്നു.. ഒരു കാൾ വന്നതും അവൻ പുറത്തേക്കിറങ്ങി.. 

"ഹലോ.." (അനന്തൻ )

"ഞാൻ.."

"നിന്നോട് ഒരു ആയിരം തവണ ഞാൻ പറഞ്ഞു എന്നെ വിളിക്കരുത് എന്ന് നിനക്കെന്താടി പറഞ്ഞാൽ മനസിലാവില്ലേ 🤬🤬🤬" (അനന്തൻ )

"ഏട്ടാ.. ഞാൻ പറയുന്നത്..."

"നീ ഒരു #&*@ പറയണ്ട എനിക്ക് ഒന്നും കേൾക്കേം വേണ്ട ഇനി എന്നെ വിളിച്ചാൽ @#₹🤬🤬🤬🤬 തന്തയേം മോളേം ഒരു കുഴിയിൽ ഞാൻ അടക്കും.. വെച്ചിട്ട് പൊടി @₹%%🤬" (അനന്തൻ )

അമ്മു ഉറക്കം എഴുനേറ്റ് ഉമ്മറത്തേക്ക് വന്നപ്പോ അനന്തൻ ആരോടോ ദേഷ്യപ്പെട്ടു സംസാരിക്കുന്നതാണ് കണ്ടത്..

"ഇയാൾ ഇതരോടാ ഇങ്ങനെ ദേഷ്യപെടുന്നേ... 🤔 അല്ലങ്കിലേ അയാൾ എന്നെ കാണുമ്പോഴെ കടിച്ചു തിന്നാൻ വരും വെറുതെ മുന്നിൽ ചെന്ന് കൊടക്കുണ്ടാ.. ദേവു ചേച്ചി വീട്ടിൽ പോയെന്നു തോന്നുന്നു വരും വരേ ഉറങ്ങും പോലെ കിടക്കാം അതാണ് ആരോഗ്യത്തിന് നല്ലത് 😌" (അമ്മു ആത്മ ) 

അവൾ വേഗം മുറിയിലേക്ക് ചെന്ന് കിടന്നു... അനന്തൻ വരുന്നെന്നു തോന്നിയപോ അവൾ കണ്ണടച്ച് കിടന്നു.. 

അനന്തൻ അവളുടെ അടുത്തേക്ക് വന്നു ചെറുതായി തുറന്ന കണ്ണിലൂടെ അമ്മു എല്ലാം കാണുന്നിണ്ടായിരുന്നു.. അവളിലേക്ക് അവന്റെ കൈ അടുത്തപ്പോ അമ്മു വേഗം കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു..

"അയ്യോ.. എന്നെ ഒന്നും ചെയ്യല്ലേ.."

പെട്ടന്നുള്ള അവളുടെ അലറൽ അവനെയും നെട്ടിച്ചു.. 

"നീ എന്ത് കോപ്പിനാണെടി കിടന്നു കാറുന്നെ.. നിന്നെ കേറി പിടിക്കാൻ വന്നതൊന്നും അല്ലാതെ മുഖത്തേക്ക് വെയിൽ അടിക്കുന്നത് കണ്ടോപ്പോ ജനൽ അടക്കാൻ വന്നതാണ് 😤"

ദേഷ്യത്തോടെ അത്രയും പറഞ്ഞു അവളെ അവൻ നോക്കിയതും അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞിരുന്നു.. അതിൽ നിന്ന് തന്നെ അവൾ ഒരുപാട് പേടിച്ചു എന്ന് അവനു മനസിലായി..

പിന്നീടൊന്നും പറയാതെ അവൻ മുറിവിട്ട് ഇറങ്ങി..

അവൻ പോയതും അവൾ ബെഡിലേക്ക് ഇരുന്നു.. 

കരഞ്ഞതു നന്നായി അല്ലായിരുന്നു എങ്കിൽ അയാൾ എന്നെ വലിച്ചു കീറിയേനെ.. 😮‍💨

കണ്ടെടുത്തോളം ഇയാൾ അത്ര പ്രേശ്നക്കാരൻ അല്ലാ ഇയാൾക്കു എന്നെ വല്ലതും ചെയ്യാൻ ആയിരുന്നേൽ അതു നേരെത്തെ ആവാം ആയിരുന്നു.. പക്ഷെ വിശ്വസിക്കാൻ ആയിട്ടില്ല.. അമ്മു നീ ഇങ്ങനെ പാവം ആവല്ലേ ആരെയും വിശ്വസിക്കരുത് എന്ന് അവളോട് പിറുപിറുത് കൊണ്ട് ബാത്‌റൂമിലേക് കയറി.. 

മാറി ഉടുക്കാൻ വേറെ ഡ്രെസ്സൊന്നും ഇല്ലാത്തത് കൊണ്ട് അവൾ മുഖം കഴുകി ഇറങ്ങിയപ്പോഴേക്കും ദേവു വന്നു..

ദേവു വേഗം കൊണ്ടുവന്ന ഭക്ഷണം എല്ലാം പത്രത്തിൽ ആക്കി തീൻ മേശയിൽ നിരത്തി..

അമ്മുവിന് കഞ്ഞിയാണ് കൊടുത്തത്..

അനന്തനെ കഴിക്കാൻ വിളിച്ചു എങ്കിലും അവനു വേണ്ട എന്ന് പറഞ്ഞു.. 

അഭിയും ദേവുവും അമ്മുവും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു..

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അനന്തനും അഭിയും കൂടെ പുറത്തേക്ക് പോയി.. ദേവു ആകെ അലങ്കോലമായി ആയി കിടക്കുന്ന വീട് നേരെയാക്കാൻ തുടങ്ങി അവളുടെ കൂടെ അമ്മുവും നിന്നും..  ദേവു ഒരുപാട് പറഞ്ഞു എങ്കിലും അമ്മുവും ഓരോന്ന് ഒതുക്കി തുടങ്ങി.. 

ഒതുക്കലിനേക്കാൾ തകൃതി ആയി നടന്നത് ദേവുവിന്റെ കത്തിയടി ആയതു കൊണ്ട് കാര്യമായ പണിയൊന്നും നടന്നില്ല എങ്കിലും അമ്മുവിന് ദേവുവിന്റെ കൂട്ട് തെല്ലൊരു ആശ്വാസം നൽകി...

കുറച്ചു കഴിഞ്ഞതും അഭിയും അനന്തനും എത്തി..

പിന്നെ അവരെ കൂടെ അഭിയും കൂടി.. ഇതിലൊന്നും പെടാതെ അപ്പുറം മാറി അനന്തൻ മാറി ലാപ്പിൽ നോക്കി ഇരുക്കുന്നത് അമ്മു ശ്രദ്ധിച്ചു..

ഇടയ്ക്ക് അഭി "അല്ലെ അനന്താ.."എന്ന് ചോദിക്കുമ്പോ അതേ അതേ എന്ന് പറഞ്ഞു കൊണ്ട് ഒന്ന് ചിരിക്കുന്നതും അമ്മു ചെറു കൗതുകത്തോടെ നോക്കി..

സന്ധ്യ ആയതും അഭിയും ദേവുവും വീട്ടിലെക്ക് തിരിച്ചു പോവാൻ ഇറങ്ങി..

പിന്നെയും ഇവിടെ ഒറ്റയ്ക്ക് ആകുന്നു എന്ന് തോന്നിയത്തും അവൾക് ഒരു സങ്കടം അനുഭവപ്പെട്ടു പക്ഷെ പുറത്തു പറഞ്ഞില്ല.. അത് വെക്തമായി ദേവു കണ്ടു.. 

"നാളെ അഭിയേട്ടന്റെ അമ്മാവന്റെ കുഞ്ഞിന്റെ ചോറൂണ് ഇവിടുന്ന് കുറച്ചുണ്ട് ,  അതുകൊണ്ട് വെളുപ്പിന് തിരിക്കണം അതുകൊണ്ടാ അല്ലങ്ങി എങ്കിൽ കാന്താരിടെ കൂടെ ഇന്ന് ഇവിടെ കൂടിയേനെ.."

അമ്മുവിന്റെ കവിളിൽ പിച്ചി കൊണ്ട് ദേവു പറഞ്ഞു.. 

അതു പറഞ്ഞു തിരിഞ്ഞു നടക്കാൻ നിന്ന ദേവുവിനെ അമ്മു വിളിച്ചു.

"ചേച്ചി.."

"എന്താടാ.."

"ഇല്ല ഒന്നുല്ല.." 

അവൾക് ചോദിക്കാൻ എന്തോ മടിപോലെ തോന്നി 

"എന്നോട് എന്തിനാ ചോദിക്കാൻ മടി.."

"അത്.. എനിക്ക് കുളിച്ചു മാറാൻ ഒരു ഡ്രസ്സ്‌ തരുവോ.. "

"അയ്യോ.. ഞാൻ അത് എടുത്ത് വെച്ചതാ എടുക്കാൻ വിട്ടു പോയി.. അതിപ്പോ ഞാൻ അഭിയേട്ടന്റെ കയ്യിൽ കൊടുത്തു വിടാം.. ഇതായിരുന്നോ ഇത്ര വല്യേ ആന കാര്യം 😒"

അമ്മു വെറുതെ ചിരിച് കാണിച്ചു..

"എന്തെങ്കിലും വേണം എങ്കിൽ എന്നോട് ചോദിക്കാൻ മടി കാണിക്കരുത്.. കേട്ടാലോ.. ഇനി ഇങ്ങനെ കാണിച്ചാൽ കുട്ടികളെ തല്ലുന്ന നല്ല ചൂരൽ ഇരിപ്പോണ്ട് വീട്ടിൽ അതുകൊണ്ട് നല്ല പെട കിട്ടും 😏" 

(ദേവിക അധ്യാപികയാണ്)

"അയ്യോ വേണ്ട 😂"

യാത്ര പറഞ്ഞു ദേവുവും അഭിയും വീട്ടിലേക്ക് പോയി..

പോവും മുന്നേ എന്തോ അവരോട് അനന്തൻ പറയുന്നുണ്ടായിരുന്നു..

**********

"ഡീ... നീ എന്ത് പൂരം കാണാൻ നിക്കുവാ.. അകത്തു കേറി വാതിൽ അടച്ചോ.. ഞൻ പുറത്തു പോയി വരാം.."

"മ്മ്മ്.."

അവളൊന്നു മൂളിക്കൊണ്ട് അകത്തു കയറി വാതിൽ അടച്ചു 


തുടരും..

Like um review um thannillaa engil ee pokkinu anandhane njan ang thattum😏

 jaagrathai😑

താര കൃഷ്ണ