♥️നെഞ്ചോരം ♥️10♥️
ഇന്നേയ്ക്ക് മൂന്നു മാസം കഴിഞ്ഞു ആ സമ്പവം നടന്നിട്ട്
ഇതിനിടെ കിരണിന്റേയും ഹരിയുടേയും പ്രണയം പൂവള്ളിയായി പടർന്നു
ഇരുവർക്കും പരസ്പരം പിരിയാൻ കഴിയില്ലെന്ന അവസ്ഥയിൽ ആയി
എന്നാൽ അവർ അറിഞ്ഞിരുന്നില്ല വിധി ........ അല്ല .....കൂടെ നിന്നവർ തന്നെ അവരെ ചതിയ്ക്കും എന്നത്
ആ ചതി മനസ്സിലാക്കാൻ കഴിയാതെ പോയതാണ് അവരുടെപരാചയം എന്നത്
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥
6 മാസങ്ങൾക്ക്ശേഷംഒരുവെള്ളിയാഴ്ച്ച
ഹലോ ........ ഹരീ
ങാ.... പറയെടാ രാഹുലേ
നീയിന്ന് ഫ്രീ ആണോ
അതേ ........ എന്തേ
അത് എനിയ്ക്ക് നിന്നോട് കുറച്ച് സംസാരിയ്ക്കാനുണ്ട്
ഹാ.....നീ പറഞ്ഞോ
എഡീ.... അത് ഫോണിൽ പറയാൻ പറ്റില്ലാ.
എനിയ്ക്ക് നിന്നെ നേരിട്ടൊന്ന് കാണണം
ആണോ ........ എന്നാ നീ വീട്ടിലോട്ട് വാ
ഹേയ് അത് പറ്റില്ല നീ നമ്മടെ അമ്പലത്തിനടുത്ത് വാ
ഹാ......ok ഞാനെ ഒരു മണിയ്ക്കൂറിനുള്ളിൽ എത്താം അത് പോരേ
ഹാ..... മതി
ഫോൺ കട്ട് ചെയ്തിട്ടും ഹരിയ്ക്കെന്തോ അവന്റെ സംസാരം പന്തിയല്ലാത്ത പോലെ തോന്നി എന്തോ പ്രശ്നം ഉള്ളത് പോലെ
ഒരുപാട് നേരം ചിന്തിയ്ക്കാതെ അവൾ പെട്ടന്ന് തന്നെ ഡ്രസ് ചെയ്തിറങ്ങി
അരമണിയ്ക്കൂർ കൊണ്ട് തന്നെ അവൾ അവനരികിലെത്തി
എന്താ ഡാ ........എന്താ നീ പെട്ടന്ന് കാണണം എന്ന് പറഞ്ഞത്
അത് .....പിന്നെ
ഞാൻ പറയുന്ന കാര്യങ്ങൾ നീ ശ്രദ്ധിച്ച് കേൾക്കണം എന്നിട്ട് അത് കിരണിനെക്കൊണ്ട് ചെയ്യിക്കുകയും വേണം
ഒരു മുഖവരയും ഇല്ലാതെ അവൻ പറഞ്ഞു
നീയെന്തൊക്കെയാ .. പറേന്നേ എനിയ്ക്കൊന്നു മനസിലാവുന്നില്ല
നിനക്കറിയാല്ലോ കഴിഞ്ഞ പ്രാവശ്യം വന്ന വിസ കിരൺ സ്വീകരിയ്ക്കാതിരുന്ന കാര്യം
ആ....... അറിയാം
അതിനിപ്പോ എന്താ
അത് കിരണിന് പുതിയൊരു വിസ വന്നിട്ടുണ്ട് ദുബായിൽ ഒരു കമ്പനിയിൽ
കുഴപ്പില്ലാത്ത സാലറി കിട്ടും നീയൊന്ന് പറഞ്ഞ് അവനെ സമ്മതിപ്പിയക്കണം
അവൻ ഈ കാര്യവും പറഞ്ഞ് വഴക്കിട്ട് വീട്ടീന്ന് ഇറങ്ങിപ്പോയി
നിനക്ക് മനസ്സിലാവൂല്ലോ ഒരഛന്റേം അമ്മേടേം വിഷമം അവർ ടെ സന്തോഷത്തിന് വേണ്ടിയെങ്കിലും നീയൊന്ന് അവനെക്കൊണ്ട്
സമ്മതിപ്പിയ്ക്കണം
ഡാ..... അത് പിന്നേ...... ഞാൻ......
ഞാൻപറഞ്ഞാൽ ഈ കാര്യത്തിൽ അവൻ അനുസരിക്കും എന്നെനിക്ക് തോന്നുന്നില്ല
ഹരി നിസ്സഹായതയോടെ രാഹുലിനെ നോക്കി
പ്ലീസ്.... ഹരി അവന്റെ അച്ഛന്റേം അമ്മേടേം സങ്കടം കാണാൻ വയ്യാഞ്ഞിട്ടാഅവരെ കുറ്റം പറയാൻ കഴിയില്ലല്ലോ അവരുടെ മകന്റെ ഭാവി സുരക്ഷിതമായി കാണാൻ അവർക്കും ആഗ്രഹം കാണില്ലേ
രാഹുൽ അവളെ യാജനാ ഭാവത്തിൽ നോക്കിക്കൊണ്ട് ചോദിച്ചു
എന്ത് ചെയ്യണം എന്നറിയാതെ അവൾ പതിയെ തിരിഞ്ഞു നടന്നു
അന്ന് മുഴുവൻ ആലോചിച്ചിട്ടുംഅവനേ എങ്ങനെ സമ്മതിപ്പിക്കും എന്നവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല
എന്താണ് ചേച്ചികുട്ടി ഒരാലോചന
പിന്നിലൂടെ വന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് ചിന്നു ചോദിച്ചു
അവളോട് കാര്യങ്ങൾപറയുമ്പോൾ ഹരിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
അല്ല ചേച്ചിഇത് പറയാൻ നീയിപ്പോ എന്തിനാ ഇത്രആലോചിക്കുന്നേ
മോളേ കിച്ചേട്ടന് ഒരിക്കലും വിദേശത്ത് പോവുന്നത് ഇഷ്ട്ടമല്ല അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും ഒപ്പം ജീവിക്കാനാ ഏട്ടൻ ആഗ്രഹിക്കുന്നത്
ഓ..... അത് ശരി അതോണ്ടാണല്ലേ ആദ്യത്തെ രണ്ട് വിസയും വേണ്ടെന്ന് വച്ചത്
ചിന്നു താടിയിൽ ചൂണ്ടുവിരൽ ഊന്നിക്കൊണ്ട് ആലോചനയോടെ ചോദിച്ചു
ഉം..........
ഇതിപ്പോ എന്നെ വിട്ട്പോവാനും പുള്ളിക്ക് താല്പര്യം ഇല്ല എന്താ... എങ്ങനെയാ.... പേറേണ്ടത് എന്ന യാതൊരു ഐഡിയയും എനിക്ക് കിട്ടുന്നില്ല മോളേ
ഉം...... നീ ഒരു കാര്യം ചെയ്യ് ഏട്ടനേം കൂട്ടി ഒന്ന് കറങ്ങാൻ പോ എന്നിട്ട് സ്വസ്ഥമായി ഇരിക്കുമ്പോ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്ക്
അത് വേണോ.....
വേണം നീ ഏട്ടനെ വിളിച് പെട്ടന്ന് നാളെ രാവിലെ ടൗണിന്ന് നിന്നെ പിക് ചെയ്യാൻ പറ
മോളേ അത് പിന്നേ
ഒരു പിന്നെയും ഇല്ല
എന്ന് പറഞ്ഞുകൊണ്ട് ഹരിയുടെ ഫോണിൽ കിരണിന്റെ നമ്പർ ഡയൽ ചെയ്തുകൊണ്ടവൾ ഫോൺഹരിക്ക് നേരെ നീട്ടി
ഹരീ.........
ഫോൺ എടുത്തപാടെ കിരൺ അവളെ നീട്ടി വിളിച്ചു
Ooo.........
എന്താടാ നീ ഇപ്പോ വിളിച്ചേ
തളർന്ന സ്വരത്തിലുള്ള അവന്റെ സംസാരം കേൾക്കെ ഹരിയുടെ നെഞ്ചും വിങ്ങി
നാളെ..... നാളെ നമുക്ക് ബീച്ച് വരെ ഒന്ന് പോയാലോ
വാവക്ക് ബീച്ചിൽ പോണോ....
ഉം.... പോണം
ശരി രാവിലെ നീ അമ്പലത്തിനടുത് വാ 8മണി ആവുമ്പോൾ
ഉം..... ശരി
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയ അവളെ തടഞ്ഞത് അവന്റെ ഹരി....... എന്നുള്ള വിളിയായിരുന്നു
കിച്ചേട്ടാ..... എന്താ.... പറ്റിയെ സൗണ്ട് എന്താ വല്ലാതെ
എനിക്ക് നിന്നെ കാണാൻ തോനുന്നെടാ
ആണോ..... എങ്കിൽ ഞാൻ വരണോ
വേണ്ടെടാ നാളെ എന്തായാലും നമ്മൾ ഒരുമിച്ചല്ലേ അത് മതി
ആർ യൂ ok
ഉം....... ഞാൻ ok ആണ്
Love u ഡാ.......
Love u too ഏട്ടായി
(വളരെ സങ്കടം വരുമ്പോൾ മാത്രമേ അവൾ കിരണിനെ ഏട്ടായി എന്ന് വിളിയ്ക്കാറുള്ളൂ )
നിറഞ്ഞ മിഴിയോടെ ഇരുവരും ഫോൺ കട്ട് ചെയ്ത് ♥️നെഞ്ചോരം ♥️ചേർത്ത് തേങ്ങി
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
കണ്ണിനു കുറുകേ വലം കൈ പിണച്ച് വച്ച് ഇടം കൈ കൊണ്ട് ഹരിയുടെ കൈയ്യിൽ പിടിച്ച് അവളുടെ മടിയിൽ കിടക്കുകയാണ് കിരൺ ആർത്തലയ്ക്കുന്ന കടലിനെ നോക്കി അവന്റെ മുടിയിൽ വിരൽ ഓടിച്ച് കൊണ്ടിരിയ്ക്കുകയാണ് ഹരി
ഹരി..........
ഉം.......
നിനക്കെന്താ ഡാ എന്നോട് പറയാനുള്ളത്
കണ്ണുകൾ തുറക്കാതെ തന്നെ അവൻ ചോദിച്ചു
അഛ്ചനും അമ്മേം പറേന്നത് കേട്ടൂടേ ഏട്ടായി
കഴിയില്ലെടാ നിങ്ങളെ ഒക്കെ വിട്ട് മറ്റൊരിടത്ത് തനിച്ച്
എന്ന് പറഞ്ഞു കൊണ്ട് അവൻ ഹരിയുടെ മടിയിൽ നിന്നും എഴുന്നേറ്റു
കഴിയണം ......
ഞങ്ങളൊക്കെ ഇവിടെ തന്നെ ഇല്ലേ പിന്നെന്താ
അത് പറയുമ്പോൾ നിറഞ്ഞ മിഴികൾ അവൻ കാണാതിരിയ്ക്കാൻ അവൾ പരമാവതി ശ്രമിയ്ക്കുന്നുണ്ടായിരുന്നു
നിന്നെയാരാ വിളിച്ചു പറഞ്ഞത്
രാഹുൽ .....
എനിയ്ക്ക് തോന്നി
നിന്നോട് മറ്റ് ചില കാര്യങ്ങൾ കൂടെ പറയാനുണ്ട് അതിന് കൂടെ വേണ്ടിയിട്ടാ ഞാൻ ഇപ്പോ വന്നത്
എന്തേ ......
നെറ്റിചുളിച്ച് കൊണ്ട് ഹരി കിരണിനേ നോക്കി
പറയാം എന്ന് പറഞ്ഞ് അവൻ അവളേയും കൂടി അടുത്ത് കണ്ട മറ്റൊരു സിമന്റ് ബെഞ്ചിലേയ്ക്ക് കയറി ഇരുന്നു
അവൻ പറയുന്ന കാര്യങ്ങൾ കേട്ട അവൾ തളർന്ന് ബെഞ്ചിന്റെ കൈവരിയിൽ ഒരു ബലത്തിനെന്നപോലെ അമർത്തി പിടിച്ചു
ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു
ഉം...... നിനക്ക് അറിയില്ലെന്ന് കുറച്ച് മാസങ്ങൾക്കു മുൻപേഎനിക്കൊരു സംശയം തോന്നിയതാകൺഫോം ചെയ്തത് ഇന്നലെയാ നീ പറ്റിക്കപെടുകയാണെന്ന്മനസിലാക്കിയപ്പോ വല്ലാത്ത സങ്കടം വന്നു എന്തായാലും നീ ഇപ്പോ ഒന്നും അറിഞ്ഞതായി ഭാവിക്കേണ്ട ഞാൻ പോവുന്നതിനു മുന്നേ ഇതിനൊരു തീരുമാനം ഞാൻ തന്നെ ഉണ്ടാക്കിക്കൊള്ളാം കേട്ടല്ലോ ന്റെ അരിപ്പൊടി
അരിപ്പൊടിയെന്ന് വിളിച്ചപ്പോൾ ആതുവരെയുണ്ടായിരുന്ന അവളുടെ മുഖത്തെ സങ്കടഭാവം മാറി അവിടെ പിണക്കം കയ്യടക്കി
അത് കണ്ട് കിരൺ ചിരിയോടെ അവളെ നെഞ്ചോരം ചേർത്തുപിടിച്ചു
എന്നാൽ അവനേ തള്ളിമണലിൽ വീഴ്ത്തിക്കൊണ്ട് ഹരിചിരിയോടെ അവനരികിൽ നിന്നും ഓടി പിന്നാലെ അവളെ പിടിക്കാനായി കിരണും
അവിടെ കൂടി നിന്ന പലരും അവരെനോക്കി എന്തൊക്കെയോ അടക്കം പറഞ്ഞു എന്നാൽ അവർ അതൊന്നും ശ്രെദ്ദിക്കുന്നുണ്ടായിരുന്നില്ല കുറച്ചുസമയം കൊണ്ടുതന്നെ രണ്ടാളും തളർന്ന് അടുത്തുകണ്ട കരിങ്കല്ലിൽ കയറി ഇരുന്നു കിതപ്പടക്കി
അവളുടെ കിതപ്പ്കണ്ട കിരൺ അടുത്തുള്ള കടയിൽനിന്നും വെള്ളം വാങ്ങിക്കാനായി എഴുനേറ്റു അപ്പോൾ പോക്കറ്റിൽ നിന്നും വീണകാറിന്റെ കീ ഹരിയുടെ മടിയിലേക്ക് ഇട്ടുകൊടുത്തുകൊണ്ട് നടന്നുനീങ്ങി
കിരൺ തിരിച്ചുവരുമ്പോൾ നഖം കടിച്ചുകൊണ്ട് എന്തൊത്തിരയുന്ന ഹരിയെ കണ്ട് ഒന്ന് നിന്നു ശേഷം കയ്യിലിരുന്ന വെള്ളം അവൾക്കായി നീട്ടി
അത് വാങ്ങാതെ വീണ്ടും തിരയുന്ന ഹരിയെ കണ്ട് അവന് കാര്യം പന്തിയല്ലെന്ന് തോന്നി അവളെ പിടിച്ചുനിർത്തി
എന്താ.... കാണാതായേ
അത്....... അതുണ്ടല്ലോ.... കീ..... കീ കയ്യിലിട്ട് കറക്കിയപ്പോ കല്ലിനിടയിലേക്ക് വീണു
അവൾ പേടിയോടെ പറഞ്ഞു
ഇപ്പോ കരയും എന്നപോലെ നിൽക്കുന്ന ഹരിയെ കണ്ട് അവൻഒന്നും പറയാതെ കല്ലിനിടയിൽ തിരയാൻ തുടങ്ങി അൽപ്പ സമയം കൊണ്ടുതന്നെ അവൻ ആ കീ കണ്ടെത്തി ഹരിക്ക് നേരെ നീട്ടി
കീ കണ്ട അവളുടെ മുഖം സന്തോഷത്താൽ വിടർന്നു
അത് കണ്ട് കിരൺ അവളെ ചേർത്തുപിടിച്ചുകൊണ്ട് ബീച്ചിലൂടെ നടന്നു
കിച്ചേട്ടാ....... എന്ത് തീരുമാനിച്ചു
പോണോ.... വാവേ
ഉം.... പോണം അച്ഛന്റേം അമ്മേടേം ആഗ്രഹം അല്ലേ
അപ്പോ..... നിന്റെ ആഗ്രഹം എന്താ......
അത്...... അത് പിന്നേ
നിന്ന് തപ്പണ്ട ഞാൻ പോണ്ടാന്നല്ലേ നിന്റെ ആഗ്രഹം
ഉം......ആണ്
പക്ഷേ
നമ്മുടെ കല്യാണം കഴിഞ്ഞുകഴിഞ്ഞാൽ ഞാൻ പോവരുത് അതല്ലേ പറയാൻ വന്നത്
ഉം..... എങ്ങനെ മനസിലായി
എനിയ്ക്കറഞ്ഞുടെ നിന്നെ
😁😁😁😁
ഇളിക്കണ്ട
എന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ തലയിൽ ഒന്ന് കൊട്ടി
ഹാ...... കൊട്ടാതെ കിച്ചേട്ടാ
അച്ചോടാ..... വാവയ്ക്ക് നൊന്തോ
എന്ന് ചോദിച്ചുകൊണ്ട് അവൻ അവളുടെ തലയിൽ പതിയെ തലോടി
വാവേ നമുക്ക് രജിസ്റ്റർ മാരേജ് ചെയ്താലോ ഞാൻ പോകുന്നെന്ന് മുന്നേ
അതെന്തിനാ
അപ്പോപ്പിന്നെ ഞാൻ വരുംവരെ നീ എനിക്കായി കാത്തിരിക്കില്ലേ
എനിക്ക് സമ്മതവാ 😌😌😌😌
ഞാൻ ഒന്ന് നോക്കട്ടെ എന്താണ് അതിന്റെ പ്രോസീജിയർ എന്ന്
ഈ.... സമയത്താണ് അവർക്കടുത്തേക്ക് രാഹുൽ ഓടി എത്തിയത്
എന്തായി അളിയാ....... തീരുമാനം
അവൻ കിരണിന്റെ തോളിൽ കയ്യിട്ട് കൊണ്ട് ചോദിച്ചു
എനിക്ക് സമ്മതം ആണ് പക്ഷേ പോകുന്നതിന് മുന്നേ ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യണം
രജിസ്റ്ററോ.......
അവൻ ഞെട്ടലോടെ അവരെ മാറിമാറി നോക്കി
എന്തേ നീ ഇത് വരെ അങ്ങനൊരു വാക്ക് കേട്ടിട്ടില്ലേ
ഉം.... കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോ രജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് പറ്റില്ല
അതെന്താ......
ഒന്നാമത്തേത് ഇവൾ ചെറിയ കുട്ടിയാണ് എന്നത് തന്നെ
അപ്പോ എന്ത് ചെയ്യും
ഞാനൊന്ന് ആലോചിക്കട്ടെ
എന്ന് പറഞ്ഞുകൊണ്ട് അവൻ അവരെയും കൂട്ടി അടുത്തുള്ള മരച്ചുവട്ടിലേക്ക് മാറിനിന്നു
ഡാ..... ഞാൻ എന്തായാലും നിന്റെ അച്ഛനെ വിളിച്ചുപറയട്ടെ
ഉം......
അവർക്കടുത്തുനിന്നും പതിയെ നടന്നു നീങ്ങിയ രാഹുലിനെ കാണേ ഇരുവരുടെയും ഹൃദയം ക്രമതീതമായി മിടിച്ചു ഇരുവരുടെയും കൈകൾപരസ്പരം മുറുകി ഒരിക്കലും വിട്ട് പോകില്ല എന്നത്പോലെ
രാത്രിയിലത്തെ ഫോൺ കോളുകളിൽ
നിശ്വാസങ്ങൾക്കൊണ്ട് ഇരുവരും സംസാരിച്ചു
പോകപോകെ ഇരുവരും വല്ലാതെ ക്ഷീണിച്ചു
രാത്രിയിൽ കണ്ണുനീർ ഇരുവരുടെയും തലയണ നനച്ചുകൊണ്ടിരുന്നു
നാളെയാണ് കിരണിന് പോവേണ്ടത് അതാലോചിച്ചു കിടക്കുകയായടിരുന്ന ഹരിഅമ്മയുടെ വിളികേട്ടയാണ് എഴുനേറ്റത്
ലൈറ്റ് ഇട്ടപാടെ അവളുടെ കണ്ണുകൾ അടുത്തുള്ള ചുമരിൽ തൂക്കിയ ക്ലോക്കിലേക്ക് നീണ്ടു
സമയം രാത്രി 1മണി
അസമയത്തെ വിളികേട്ട് അവൾ പെട്ടന്ന് തന്നെ അമ്മയുടെ ശബ്‍ദം കെട്ടിടത്തേക്ക് ചെന്നു
അവിടെ ചെയറിൽ തലതാങ്ങിയിരിക്കുന്ന ചിന്നുനെക്കണ്ട അവൾ ഞെട്ടി
എന്താ..... എന്താ.... പറ്റിയെ
ഒന്നുല്ലമോളെ ഇവൾക്ക് ചെറിയൊരുശര്ധി നമുക്കൊന്ഹോസ്പിറ്റൽ വരെപോകാം നീ അച്ഛന്റേം അമ്മേടേം പേഴ്‌സ് എടുത്തു വന്നേ അച്ഛനിപ്പോ ഓട്ടോ വിളിച് എത്തും
എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ ഗെയ്റ്റിൽ വണ്ടി വന്നു നിൽക്കുന്ന ശബ്‍ദം കേട്ട് ഹരി റൂമിലേക്ക് ഓടി
പേഴ്സും എടുത്തു ഡോറും പൂട്ടി ഓട്ടോയിൽ കയറി
അവരെയുംകൊണ്ട് ഓട്ടോ അടുത്തുള്ള താലൂക് ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടി
കാണാം