Aksharathalukal

✨അവളറിയാതെ🥀✨ 11

\"ഇവളെന്താ നിങ്ങളുടെ കൂടെ.. \"

   ദേഷ്യത്തോടെയുള്ള വീണയുടെ വാക്കുകൾ കേട്ടതും    അവളുടെ അടുത്ത് അമ്പാടിയെ ചേർത്തുപിടിച്ചു നിൽക്കുകയായിരുന്ന     ദേവിക  വീണയെ    ഒന്ന് തിരിഞ്ഞുനോക്കിയ ശേഷം വീണ്ടും മുന്നിലേക്ക് തന്നെ   നോട്ടമുറപ്പിച്ചു നിന്നു.


ഹരിയാണേൽ      വീണ എന്നൊരാൾ പറഞ്ഞതോ നിൽക്കുന്നതോ താൻ കേട്ടിട്ടേ എന്ന് മട്ടിൽ   
അകത്തേക്ക്  കയറുകയാണ്.

സൗമ്യയും     ഒന്നും മിണ്ടാതെ      ഹരിയുടെ കൂടെ അകത്തേക്ക് കയറി  ദേവികയുടെ അടുത്ത് നിൽക്കുകയായിരുന്ന അമ്പാടിയെ     കയ്യിലേക്ക് എടുത്തു.


\"ഇവൻ ഉറങ്ങില്ലായിരുന്നോ   ചേച്ചി.....\"

വീണയെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ      
അമ്പാടിയെ  നോക്കി കൊണ്ട്    സൗമ്യ ദേവികയോട് ചോദിച്ചു

\"ഇല്ലടാ ഞാൻ ഉറക്കാൻ  വിളിച്ചിട്ട് വന്നില്ല...
അച്ഛൻ വന്നിട്ട് ഉറങ്ങാം എന്ന   വാശിയായിരുന്നു...\"

പറയുന്നതിനോടൊപ്പം തന്നെ സൗമ്യയുടെ തോളിൽ കിടക്കുന്ന അമ്പാടിയുടെ   തോളിൽ    ദേവിക തലോടി.



\"ഏട്ടൻ   വരാൻ അരമണിക്കൂർ കൂടി വേണ്ടിവരും.ഏട്ടത്തി...\"

ഹരി പറയുന്നതിനോടൊപ്പം തന്നെ   സിറ്റൗട്ടിലെ സോപാനത്തിൽ   ഇരുന്നു.

ചെറിയച്ഛനെ കണ്ടതോടുകൂടി    സൗമ്യയുടെ തോളിൽ നിന്നിറങ്ങി അമ്പാടി ഓടിച്ചെന്ന് ഹരിയുടെ മടിയിലായി സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു.


\"അമ്മയ്ക്കിപ്പോ എങ്ങനെയുണ്ട് ഹരി...
ദേവിക വേവലാതിയോടെ   ചോദിച്ചു.\"

\"ഇപ്പോൾ കുഴപ്പമൊന്നുമില്ല...
ട്രിപ്പിട്ടേക്കുവാ ഏട്ടത്തി...
കുറച്ചു കഴിയുമ്പോഴേക്കും....
അവർ എത്തും.
തനുവിനെ വിളിച്ചിട്ട് ഞങ്ങളോടൊപ്പം വന്നില്ല.

ഏട്ടത്തിയും   മോനും ഒറ്റയ്ക്കായതുകൊണ്ടാ    ഞങ്ങൾ ഇങ്ങു പോന്നത്....\"

ദേവികയോട് പറഞ്ഞുകൊണ്ട് തന്റെ തോളിൽ ക്ഷീണത്തോടെ ചാഞ്ഞിരിക്കുന്ന അമ്പാടിയുടെ തോളിൽ ഹരി  വാത്സല്യത്തോടെ തട്ടി കൊടുത്തു.

\"നിങ്ങളെന്താ  ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ....
ഇവൾ എന്തിനാ നിങ്ങളുടെ കൂടെ വന്നത്...

ഇവൾക്ക്  ബാക്കിയുള്ളവർ വരുമ്പോൾ അവരുടെ കൂടെ വന്നാൽ പോരായിരുന്നോ....

ഹരിയേട്ടാ   ഞാൻ നിങ്ങളോടാ ചോദിക്കുന്നത്....\"

താൻ പറയുന്നത് ആരും  ചെവി കൊള്ളുന്നു പോലുമില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് ദേഷ്യത്തോടെ വീണ  ഹരിയുടെ  മുന്നിലായി വന്നു നിന്നു.

സ്സ്ഹ്ഹ്ഹ്...

അവളുടെ ശബ്ദം പോലും അരോചകമായി തോന്നിയ  ഹരി ഇരിപ്പിടത്തിൽ നിന്ന് ദേഷ്യത്തോടെ എഴുന്നേറ്റ് അവന്റെ ചുണ്ടിന് കുറുകെ കൈവച്ചു.

അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടതും വീണയുടെ മുഖത്ത് ഭയം നിറഞ്ഞു.

\"നിന്റെ ശബ്ദം ഇവിടെ ഉയർന്നു പോകരുതെന്ന് ഞാൻ പല ആവർത്തി പറഞ്ഞിട്ടുണ്ട്...
നിനക്ക് ഇവിടെ   ആരെയും ചോദ്യം ചെയ്യാനുള്ള അവകാശവും   ഇല്ല...

അതുമാത്രമല്ല പല ആവർത്തി ഞാൻ നിന്നോട്  പറഞ്ഞിട്ടുള്ളതാണ് എന്നെ പേരല്ലാതെ വേറെ ഒന്നും ചേർത്തു വിളിക്കരുതെന്ന്.

ഇനി ഇതുപോലെ എന്തെങ്കിലും പറഞ്ഞ് എന്റെ മുൻപിൽ വന്നാൽ      എന്റെ കയ്യിൽ നിന്ന് നന്നായി തന്നെ കിട്ടും.

എന്റെ കയ്യിൽ നിന്ന് എത്ര കിട്ടിയാലും പഠിക്കില്ലെന്ന് വച്ചാൽ....

ഇനി നിന്റെ ശബ്ദം ഇവിടെ ഉയർന്നു ഞാൻ കേട്ടാൽ....
ഇവിടെനിന്ന് നിന്റെ വീട്ടിലേക്ക് അങ്ങ് പറഞ്ഞു വിടും എന്നന്നേക്കുമായി..

നീ  കരഞ്ഞു ഇവിടെ ബഹളം ഉണ്ടാക്കിയാലും അമ്മ  നിന്റെ പക്ഷം ചേർന്ന് സംസാരിച്ചാലും ശരി...
നീ ഇവിടെനിന്ന്   പോയിരിക്കും.
അതിന്റെ പേരിൽ    ഇവിടെ എന്തൊക്കെ സംഭവിച്ചാലും ശരി.

ഇത് ഹരിയുടെ വാക്കാ....

എന്നാ ശരിയേട്ടത്തി...
ഞാൻ      ഫ്രഷ് ആവട്ടെ...\"

ദേഷ്യത്തോടെ വീണയോട് അത്രയും പറഞ്ഞ ശേഷം,
ആരെയും നോക്കാതെ     ഹരി  അവന്റെ റൂമിലേക്ക് കയറി പോയി....

ഇതേസമയം     സൗമ്യയെ ഒന്ന് കലിപ്പിച്ചു നോക്കി കൊണ്ട് വീണ   മറ്റൊരു റൂമിലേക്കും കയറിപ്പോയി.


രണ്ടുപേരും വേറെ വേറെ മുറിയിലാ കഴിയുന്നത്..
വെറുതെ ഒരു താലികെട്ടിയ ബന്ധം മാത്രം...
അവനത്രയ്ക്ക് വെറുപ്പാ  അവളെ...

ഹരിയുടെ റൂമിലേക്ക്   അവൾക്ക് കർശനമായ  വിലക്കാണ്.

എന്നാലും അവന്റെ വാക്കിനെ  ധിക്കരിച്ച്    ഓരോന്ന് ചെയ്ത് കൂട്ടുന്നതിനാ      അവൾ അവന്റെ കയ്യിൽ നിന്ന്  വാങ്ങി കൂട്ടുന്നത്.

എന്നാൽ ശരി... മോള് പോയി കിടന്നോ... അപ്പോഴേക്കും ഞാൻ      ഹരിക്ക് കുടിക്കാൻ ചായ എന്തെങ്കിലും എടുക്കട്ടെ...
അവൻ ഇനി അമ്മയും അച്ഛനും വന്നിട്ടേ   കിടക്കൂ....\"

അതും പറഞ്ഞ്    ദേവിക  കിച്ചണിലേക്ക് നടന്നതും...

\"എനിക്ക് ഉറക്കം ഒന്നും വരുന്നില്ല ചേച്ചി...
അവരൊക്കെ വന്നിട്ട് ഞാൻ ഉറങ്ങിക്കോളാം...\"

അതും പറഞ്ഞ് അമ്പാടിയെയും കൂട്ടി     സൗമ്യയും    ദേവികയുടെ പിന്നാലെ പോയി.

                          🤍🤍🤍

തിരികെ വീട്ടിലെത്തിയ      വംശി   തുമ്പി മോളെ       ബെഡിൽ കിടത്താൻ തുടങ്ങിയപ്പോഴാണ്   അവളുടെ ഡ്രസ്സിൽ നിന്നും      പരിചിതമായ ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചുകയറുന്നത്.

ആ ഗന്ധം വംശിയുടെ കണ്ണുകളിൽ       നീർത്തിളക്കത്തിനും    അവളോടുള്ള പ്രണയത്തിനും കാരണമായി.

ബെഡിൽ കിടന്നുറങ്ങുന്ന വംശി മോളുടെ ഡ്രസ്സിൽ   ഒന്നുകൂടി മൂക്കമർത്തി  ആ ഗന്ധം ഉള്ളിലേക്ക്       വലിച്ചെടുക്കുന്നതിനോടൊപ്പം ആ   ഗന്ധത്തിനുടമയെ തിരിച്ചറിഞ്ഞത് പോലെ അവൻ ആ പേര് ഉച്ചരിച്ചു.
    

\"ത്രയാ...\"

\"എന്താ മോളുടെ ഡ്രസ്സിൽ     ത്രയയുടെ    ഗന്ധം എനിക്ക് ഫീൽ ചെയ്യുന്നത്.

അതോ തനിക്ക് തോന്നുന്നതാണോ....\"

വംശി സംശയത്തോടെ    ഓർത്തുകൊണ്ട് ബെഡിൽ കിടക്കുന്ന  തുമ്പി മോളെ ഒന്ന് നോക്കി.

\"എവിടെയാ   ത്രയാ നീ...

നമുക്ക് ഇങ്ങനെ ഒരു മോള്    ഉള്ള കാര്യം പോലും     നിനക്കറിയില്ലല്ലോ...
നീ തിരിച്ചു വരുന്ന    നിമിഷം     തുമ്പി മോളെ നിനക്ക് അംഗീകരിക്കാൻ ആകുമോ...

എങ്ങനെയാ അല്ലേ...

ഒരു പുരുഷനെ അറിയാതെ     എങ്ങനെ സ്വന്തം  ചോരയിൽ ഒരു കുഞ്ഞുണ്ടായി എന്ന   ചോദ്യം ഉയർന്നു കഴിഞ്ഞാൽ      നിന്റെ പക്കൽ    ഉത്തരമില്ലല്ലോ....

അന്നത്തെ എടുത്തുചാട്ടത്തിൽ    നിന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ വേണം എന്നല്ലാതെ    ഞാൻ ആ നിമിഷം    മറ്റൊന്നും ചിന്തിച്ചിരുന്നില്ല...

നീ തിരിച്ചു വരുമ്പോൾ.. ഈ സത്യത്തെ എങ്ങനെ ഉൾക്കൊള്ളുമെന്ന്...
നിനക്ക് മുന്നിൽ ഞാൻ ഒരു കുറ്റക്കാരനായി നിൽക്കേണ്ടി വരുമല്ലോ എന്ന്  ഒക്കെ ഓർക്കുമ്പോൾ...
എന്റെ നെഞ്ച് പിടയുകയാണ്....

എന്നാലും നീ എന്നെ മനസ്സിലാക്കും.
നിന്റെ കണ്ണേട്ടനെ നിനക്ക് മനസ്സിലാകും....
തിരിച്ചു വരവിനായി     ഞാനും    നമ്മുടെ മോളും    കാത്തിരിക്കുവാ   ത്രയാ...\"

അതും പറഞ്ഞ്    വംശി തന്റെ കണ്ണുകൾ ഒന്നമർത്തി തുടച്ചുകൊണ്ട്    മോളുടെ ഇരു സൈഡിലും ആയി ഒരോ പില്ലോ വച്ച് കവർ ചെയ്ത്       ഫ്രാശാവാനായി ബാത്റൂമിലേക്ക് കയറിപ്പോയി.

                        ❤️❤️❤️

കുറച്ചുനേരം കൂടി കഴിയവേ...    ഹോസ്പിറ്റലിൽ പോയവർ എല്ലാം തിരികെ വന്നിരുന്നു.

ഹോസ്പിറ്റലിൽ നിന്ന് പോയവരെല്ലാം തിരിച്ചു വരുന്നതിനു മുന്നേ  വീണ അവളുടെ റൂമിൽ കയറി ഉറക്കം പിടിച്ചിരുന്നു.

സുധയ്ക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് നേരിട്ട് കണ്ടപ്പോഴാണ്   ദേവികക്ക് ആശ്വാസമായത് തന്നെ.

വീണ്ടും കുറച്ചധികം സമയം    സുധയോടൊപ്പം എല്ലാവരും ചെലവഴിച്ച ശേഷമാണ് ഉറങ്ങാനായി റൂമിലേക്ക് പോയത്.




                              🤍🤍🤍

പിറ്റേദിവസം          സുമയും സുധാകരനും കൂടി     അമ്പലത്തിൽ തനുവിന് വേണ്ടിയുള്ള അർച്ചനകൾ ചെയ്യിക്കാനായി പോയിരിക്കുകയാണ്...


        തനു തിരികെ വന്നതോടനുബന്ധിച്ച് രണ്ടുമൂന്നു ദിവസം    ഓഫീസിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചെങ്കിലും
ഓഫീസിൽ അർജന്റ് മീറ്റിംഗ് ആയതുകൊണ്ട്
ഹരിക്കും   ശ്രീക്കും രാവിലെതന്നെ ഓഫീസിലേക്ക് പോകേണ്ടിവന്നു.

രാവിലെ തന്നെ വീണ കെട്ടി ഒരുങ്ങി എവിടെയോ പോയിട്ടുണ്ട്.

വീട്ടിൽ ദേവികയും അമ്പാടിയും  തനുവും    സൗമ്യയും മാത്രമേയുള്ളൂ...

ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞ്   ബാൽക്കണിയിലെ  സ്വിങ് ചെയറിൽ ഇരിക്കുമ്പോഴാണ്..
ഫോണിൽ    വെറുതെ ഗ്യാലറിയിൽ ഓരോ പഴയ ഫോട്ടോകൾ കണ്ടു കൊണ്ടിരിക്കുകയായിരുന്ന     തനുവിന്റെ കൈ തട്ടി  തുമ്പി മോളുടെ ഫോട്ടോ    ഓപ്പൺ ആകുന്നത്...

തുമ്പി മോളുടെ ഉറങ്ങുന്ന ആ നിഷ്കളങ്കമായ മുഖം കണ്ടതും         തുമ്പി മോളെ വീണ്ടും കാണാനായി കൊതിക്കുന്ന തന്റെ ഹൃദയത്തിന്റെ   തുടിപ്പ്   അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

\"
നമ്മുടെ കല്യാണം കഴിഞ്ഞിരുന്നെങ്കിൽ...
നമുക്കും...
ഇതുപോലെ ഒരു മോള് ഉണ്ടാകുമായിരുന്നിരിക്കും അല്ലേ കണ്ണേട്ടാ....\"

തനു ആ ഫോട്ടോയിലേക്ക് നോക്കി      പുഞ്ചിരിയോടെ     പറഞ്ഞു.

ഒപ്പം അവളുടെ ചിന്തകൾ      വംശിയെ ആദ്യമായി    കണ്ട ഓർമ്മകളിലേക്ക് ചേക്കേറി....
അവരുടെ ഉള്ളിൽ അവർ പോലും അറിയാതെ പ്രണയം സ്ഥാനം പിടിച്ച നിമിഷങ്ങൾ......


To be continued 🚶‍♀️🚶‍♀️🚶‍♀️

അപ്പൊ എല്ലാരും വായിച്ചു റിവ്യൂ ഇട്ടോ 🥰🥰😘😘😘

ഉടനെ വരാട്ടോ 😘😘😘

വായിക്കുന്നവർ ഫോളോ കൂടി ചെയ്തേക്കണേ😘😘😘


✨അവളറിയാതെ🥀✨ 12

✨അവളറിയാതെ🥀✨ 12

5
134

നാല്    വർഷങ്ങൾക്ക് മുൻപ്, തനുവപ്പോൾ ഡിഗ്രി  സെക്കന്റ്‌  year  പഠിക്കുന്ന സമയം. ശ്രീഹരിക്ക് 27ഉം ശ്രീനാഥിന് 30  ഉം പ്രായം. ശ്രീനാഥ് വിവാഹം കഴിഞ്ഞ്   അമ്പാടി കൂടിയുണ്ട് അവരുടെ ജീവിതത്തിൽ.   അവരുടെ തന്നെ    അത്യാവശ്യം കേരളത്തിൽ പോപ്പുലർ ആയ    ഫാമിലി ബിസിനസ് നോക്കി നടത്തുകയാണ് ശ്രീനാഥും    ശ്രീഹരിയും. അങ്ങനെ എല്ലാംകൊണ്ടും     ശിവതീർത്ഥം എന്ന ആ കൊച്ചു വലിയ കുടുംബത്തിൽ      സന്തോഷം അല  തല്ലുന്ന നിമിഷം.                               🩷🩷 അങ്ങനെ    ഒരിക്കൽ, തനു   അവരുടെ തന്നെ  കോളേജിൽ ക്ല