Aksharathalukal

Aksharathalukal

ഒരു റൂം വേണം

ഒരു റൂം വേണം

4.3
2.1 K
Drama Love
Summary

ഒരു റൂം വേണം ടൗണിൻ്റെ തിരക്കിൽ നിന്നും കുറച്ച് മാറിയുള്ള വലിയ പഴക്കമില്ലാത്ത ഐഷാ ലോഡ്ജിൻ്റെ റിസപ്ഷനിസ്റ്റിനോട് റൂം ചോദിച്ച യുവതിയെ അയാൾ സാകൂതം നോക്കി . മേഡം തനിച്ചേയുള്ളോ? കൂടെയാരുമില്ലേ? ഇരുള് വീണ സമയത്ത് ഒരു യുവതി തനിച്ച് ചെന്നത് കൊണ്ടാവാം, റിസപ്ഷനിസ്റ്റിൻ്റെ മുഖത്ത് സങ്കോചം നിറഞ്ഞു ഇല്ല തനിച്ചേയുള്ളു ,എന്താ ഒരാൾക്ക് മാത്രമായി റൂം കൊടുക്കില്ലേ? യുവതിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു . അതല്ല മാഡം, നിങ്ങൾക്കിപ്പോൾ റൂം തന്നാൽ കുറച്ച് കഴിയുമ്പോൾ , നിങ്ങളുടെ ഗസ്റ്റ് ആരെങ്കിലും കാണാൻ വരും ,പുറകെ റെയ്ഡെന്ന് പറഞ്ഞ് പോലീസും, ഇത് ഞങ്ങൾ മാന്യമായി നടത്തിക