രതീഷ് തൻ്റെ എഫ് ബി യിലൂടെ സ്ക്റോൾ ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്നൊരു മെസ്സഞ്ചർ വൃത്തം സ്ക്രീനിലേക്ക് വന്ന് വീണത് ഉടനെ തന്നെ അയാളതിനെ കുത്തിപ്പൊട്ടിച്ച്, അതയച്ചത് ആരാണെന്ന് നോക്കി. പ്രണയിനി എന്നായിരുന്നു പ്രൊഫൈൽ നെയിം, പക്ഷേ പിക്ചറിൻ്റെ സ്ഥാനത്ത് ഒരു റോസപ്പൂവിൻ്റെ ചിത്രമാണുള്ളത് അതൊരു പെണ്ണാണെന്നറിഞ്ഞപ്പോൾ അയാളുടെ മനസ്സിൽ ലഡ്ഡു പൊട്ടി ഹായ് ,പറയു... അയാൾ ആവേശത്തോടെ അവളോട് പറഞ്ഞു ചേട്ടൻ്റെ പോസ്റ്റുകളൊന്നും ഇപ്പോൾ എഫ് ബിയിൽ കാണുന്നില്ലല്ലോ? ആ ചോദ്യം അയാളെ കുളിരണിയിച്ചു , തന്നെയവൾ ഫോളോ ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ് ,അയാളിൽ ആവേശമ