ചേട്ടാ... ഒരു സവാരി പോകണം ഓട്ടോറിക്ഷയുടെ ബാക്ക് സീറ്റിൽ ചാരികിടന്ന് മൊബൈൽ കണ്ട് കൊണ്ടിരുന്ന ദിനേശൻ, ആ പെൺകുട്ടി പറഞ്ഞത് കേട്ട് അവിടെ നിന്നിറങ്ങി മുൻസീറ്റിലേക്ക് വന്നിരുന്നു. എങ്ങോട്ടാ മോളേ പോകേണ്ടത്? കടൽപ്പാലത്തിലേക്ക് ങ്ഹേ, ഈ പാതിരാത്രിയിലോ ? അവിടെയിപ്പോൾ ആരുമുണ്ടാവില്ല മോളേ.. സാധാരണ വൈകുന്നേരം ആറേഴ് മണി വരെയെ, ആളുകൾ അവിടെ നില്ക്കാറുള്ളു ,ആ പാലത്തിൻ്റെ അങ്ങേ അറ്റത്ത് നിന്ന് ,സൺ സെറ്റ് കാണാൻ നല്ല രസമാണ് അതൊന്നും സാരമില്ല, ചേട്ടൻ എന്നെ അവിടെ കൊണ്ട് വിട്ടാൽ മതി അവൾ കടുപ്പിച്ച് പറഞ്ഞത് കേട്ട് ,ദിനേശൻ റിയർവ്യൂ മീറ്റിലൂടെ അവളുടെ മുഖത്തേയ്ക്ക് നോക