ഗ്രാമത്തിലെ ഒറ്റയടി പാതയിലൂടെ നടക്കുകയാണ് ഹേമന്ത്..നഗരത്തിലെ സ്കൂളിൽ നിന്നും ഇങ്ങോട്ടേക്കു ചോദിച്ചു വാങ്ങിയതാണീ ട്രാൻസ്ഫർ...ഇടയ്ക്കിടെ കടന്നു പോകുന്ന ചെറിയ വാഹനങ്ങൾ ടാർ ചെയ്യാത്ത റോഡിലെ പൊടിപറത്തി കൊണ്ട് കടന്നു പോകുന്നുണ്ടായിരുന്നു.. കുറച്ചു ദൂരം കൂടി ചെന്നാൽ ഒരാൽ മരവും അതിനരുകിലൂടെ വയലിലേയ്ക്കു ഒരു വഴിയുണ്ടെന്നാണ് ബ്രോക്കർ പറഞ്ഞത്.. ആ വഴിയേ നടന്നാൽ ആ വഴി അവസാനിയ്ക്കുന്നത് തനിയ്ക്ക് താമസിയ്‌ക്കാനായി നോക്കാൻ പറഞ്ഞ വീടിനു മുന്നിലാണെന്നു അയാൾ പറഞ്ഞിരുന്നു... അയാൾക്കു വരാൻ സമയമില്ല പോലും...ജോയിൻ ചെയ്യാൻ വന്നപ്പോഴേ പറഞ്ഞതാണ് അയാളോട് വീട് കാണാ