Aksharathalukal

Aksharathalukal

സെക്യൂർ

സെക്യൂർ

3.7
921
Crime Suspense Thriller
Summary

S E C U R E കഥ: ഹിബോൺ ചാക്കോ ©Copyright protected      1 “ഏട്ടാ..... എന്നോട്..... എന്നോട് ക്ഷമിക്ക് ഏട്ടാ.....”      അനുപമയുടെ സ്വരം നിസ്സഹായതയിലലിഞ്ഞു കരച്ചിലിൽ കലർന്ന് അലക്സിന്റെ ചെവിയിലേക്കെത്തി. “.....മോളേ, അനൂ..... എന്താ, എവിടെയാ നീ.....”      എന്തു ഭാവമാണ് താൻ ധരിച്ചിരിക്കുന്നതെന്നറിയാതെ അലക്സ് ഫോണിലൂടെ തിരികെ ചോദിച്ചു. “.....ഏട്ടനെന്നോട് ക്ഷമിക്ക് ഏട്ടാ..... എന്നെ...., എന്നെ ശപിക്കരുത്.. ഞാൻ....” അവളുടെ മറുപടിക്ക് മുൻപേ അവൻ ഇടയ്ക്കുകയറി; “എന്താ മോളേ ഇത്‌... ഒന്നുമില്ലേലും നീയെന്റെ രക്തമല്ലേടീ.... പിന്നെ, നമുക്ക് ചെറുപ്പത്തിലേ ഡാഡിയും മമ്മിയും നഷ്ടമായി,