(Better Half ❤️...) ഭാഗം_രണ്ട് ✍️രചന : DILANA @@@@@@@@@@@@@@@@@@@@@@@@@@@@@@@@ അങ്ങനെ ഇന്നാണ് മീരയുടെ പെണ്ണുകാണൽ ചടങ്ങ്..... ശ്രീമംഗലം തറവാട്ടിൽ ആഘോഷങ്ങൾ ആരംഭിച്ചു... ഇപ്രാവശ്യം അച്ഛച്ഛൻ്റെ ആഗ്രഹമായിരുന്നു.... തറവാട്ടിൽ വെച്ച് പെണ്ണുകാണൽ ചടങ്ങ് നടത്തണമെന്ന്.... ഇതുപോലെ ഒരു ദിനം മനസ്സിൽ മിഴിവോടെ തെളിഞ്ഞു... അന്ന് തൻ്റെ വീട്ടിലായിരുന്നു ആഘോഷങ്ങൾ... ഓരോന്നും ചെയ്യ്തു കൊണ്ടിരിക്കുന്ന ഏട്ടൻ്റെയും അച്ഛൻ്റെയും ഓടി നടന്നും അമ്മയുടെ ദേഷ്യം പിടിപ്പിച്ചും വിച്ചുവിൻ്റേയും വൈഷുവിൻ്റെയും നന്ദുവിൻ്റേയും കളിച്ചു നടന്നും തൻ്റെ ശബ്ദം അവിടെയെല്ലാം ഉയർന്നു കേട്