ഭാഗം 4 °°°°°°°° മഴക്കാർ വച്ചു പുലരി നീങ്ങി.. മനസ്സ് ഏറെക്കുറെ ശാന്തമായിരുന്നു.. മനസ്സിൽ എവിടെയോ ഒരു കുളിര്.. ഇന്ന് ജോലിക്ക് പോകുമ്പോൾ ബസിൽ പതിവില്ലാത്ത ഒരു അതിഥിയെ കണ്ടു..ദേവേട്ടന്റെയും എന്റെയും പഴയ പൊതുസുഹൃത്ത്.. എന്റെ ഏട്ടത്തി.. എന്നെ കണ്ടതും വേഗം വന്നു സംസാരിച്ചു.. അറിയാതെ പോലും അദ്ദേഹത്തിന്റെ കാര്യങ്ങൾ അറിയാൻ ഉള്ള എന്റെ ജിജ്ഞാസ ഞാൻ പുറത്തു കാട്ടിയില്ല.. എനിക്ക് ദേഷ്യമാണെന്ന് കരുതിയാകാം അവരും പറഞ്ഞില്ല.. ഏട്ടത്തി സ്റ്റോപ്പിൽ ഇറങ്ങിയതും ഞാൻ പിന്നെയും ജനലിലൂടെ പുറത്തേക്ക് കണ്ണ് നട്ടു..ഏട്ടത്തി പറഞ്ഞ കാര്യങ്ങളിൽ ഞാൻ ഊന്നൽ നൽക