\"നീ എന്താ പറയുന്നത് മീനാക്ഷി നിനക്ക് വല്ല ബോധവും ഉണ്ടോ നീ പറയുന്നത് നമ്മുടെ മകളെ കുറിച്ച് ആണെന്ന് ഓർമ്മ വേണം..\" കേശവൻ പരിഭവത്തോടെ പറഞ്ഞു \"എനിക്കറിയാം ചേട്ടാ പക്ഷെ വെളിച്ചം ഉണ്ടായാൽ ഇരുളും ഉണ്ടാകും...\" \"നീ എന്താ പറയുന്നത് ഒന്നും മനസിലാകുന്നില്ല ഒന്ന് തെളിച്ചു പറ...\" മീനാക്ഷിയും കേശവനും ഇത് സംസാരിക്കുന്നതിനിടയിൽ ദിയയും നാണിയും പരസ്പരം മുഖത്തേക്ക് നോക്കി നിന്നു... \"എനിക്കു ഇപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്....നമ്മുടെ മകൾ അവൾ അവൾ നമ്മളെ ചതിക്കുകയായിരുന്നു...\" \"നീ എന്താ പറയുന്നത്...\" \"എനിക്കും ഇപ്പോഴാണ് ഓരോന്നും ഓർമ്മ വരു