Aksharathalukal

Aksharathalukal

ഇവളടച്ഛനെ വല്യപുള്ളിയാ

ഇവളടച്ഛനെ വല്യപുള്ളിയാ

4.6
1.3 K
Drama Love Others
Summary

""ഇവളടച്ഛനെ വല്യപുള്ളിയാ ..എന്റപ്പൂപ്പനും ഇവൾടച്ഛനും ഒരുമിച്ചു പഠിച്ചതാ ..."" അഭിഷേക് വായ് പൊത്തി അമർത്തി ചിരിച്ചു .. ആ അഞ്ചാം ക്ലാസ് മുറിക്കുള്ളിൽ കൂട്ടച്ചിരി മുഴങ്ങി .. നിറഞ്ഞു വന്ന കണ്ണുകൾ മറ്റാരും കാണാതിരിക്കാൻ ഞാൻ ഡെസ്കിലേക്കു കുനിഞ്ഞു ..എന്നിട്ടും ഒരു തേങ്ങൽ എന്നെ തോൽപ്പിച്ച് കടന്നു പോയി .. ഓർമവച്ച നാൾ തൊട്ടു കേട്ട് തുടങ്ങിയതാ , ..എവിടെയും കളിയാക്കലുകൾ ..അശ്ലീലം നിറഞ്ഞ കമന്റുകൾ .. 'മനുഷ്യനെ നാണം കെടുത്താനുണ്ടായവൾ 'എന്ന് പലതവണ ചേട്ടനും ചേച്ചിയും തന്നെ പറഞ്ഞിരിക്കുന്നു .. അച്ഛന്റെ അറുപത്തിയഞ്ചാം വയസ്സിൽ രണ്ടാം വിവാഹത്തിൽ ജനിച്ചവൾ ...ചേട്ടന്