ഗൗതം..... ഞാൻ കോഫി എടുക്കാം. മോനെയൊന്നു നോക്കിക്കോണേ. ഗൗതമിന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്ത് ഋതു കിച്ചണിലേക്കു പോയി. തിരികെ വരുമ്പോഴും അവൻ അതെ ഇരിപ്പിരിക്കുന്നു. ദേവൂട്ടൻ എന്തൊക്കെയോ വാ തോരാതെ പറയുന്നുണ്ട്. അതിലൊന്നുമല്ല ഗൗതമിന്റെ ശ്രെദ്ധഎന്നവൾക് മനസിലായി. ഗൗതം.. കോഫി.. അവനത് വാങ്ങി കുടിച്ചു. ഞാനൊന്ന് കിടക്കട്ടെ.. നല്ല ക്ഷീണം. നൈറ്റ് ഡ്രൈവ് ചെയ്തതോണ്ടാവും. അത്രയും പറഞ്ഞു പോകുന്നവനെ ഋതു നോവോടെ നോക്കി നിന്നു. അതല്ല കാരണമെന്ന് അവൾക്കറിയാമായിരുന്നു. കണ്ണടച്ചപ്പോൾ അന്നത്തെ ഓർമ്മകൾ ഗൗതമിന്റെ മനസിലേക്കിരച്ചെത്തി. -------------------------------- ദേവൂട്ടി..... മ്മ്.. വാ. ന