ഹോസ്പിറ്റലിൽ പോയി വന്നതിനു ശേഷം തളർച്ച തോന്നിയതിനാലാണ് ദേവു വന്നു കിടന്നത്. എഴുന്നേൽക്കുമ്പോൾ നേരം വൈകിയിരുന്നു. ധൃതിയിൽ മുഖംഒന്ന് കഴുകി പുറത്തേക്ക് പായുമ്പോഴാണ് ഗൗതം റൂം തുറന്നു അകത്തേക്കു വന്നത്. എങ്ങോട്ടാടി നീ കിടന്നോടുന്നത്? അത്... അത് പിന്നെ.... കിച്ചൻ.... അവിടെ ഇനി നിന്റെ സഹായം വേണ്ട. മര്യാദക്ക് അവിടെ ഇരുന്നോളണം. പിന്നെയിങ്ങനെ ഓടി നടക്കാനൊന്നും പാടില്ല. എന്റെ മോനത് കേടാ കേട്ടല്ലോ??? മ്മ്. എന്നാലിവിടെ വന്നിരിക്ക്. കട്ടിലിലേക് ചൂണ്ടിയവൻ പറഞ്ഞു. മടിച്ചു മടിച്ചവൾ അവനരികിൽ ഇരുന്നു. ഒട്ടും പ്രേതീക്ഷിക്കാതെ ഗൗതം അവളുടെ മടിയിലേക് കിടന്നു. അവളുടെ ക