കണ്ണാ എണീക്കു... മൂട്ടിൽ വെയിലടിച്ചു... എന്താ അമ്മാ.. എണീറ്റിട്ടു ഇപ്പൊ എന്തെടുക്കാനാ.. ഒന്ന് പോയെ... എണീക്കു ചെക്കാ... എണീറ്റു ഈ ഭക്ഷണം ഒന്ന് അപ്പുറത്തെ ശാന്തേടത്തിടെ അവിടെ കൊടുക്ക്... അവിടെ എല്ലാർക്കും കൊറോണയാണ് ... അസുഖം വന്നുച്ച് മനുഷ്യന് ആഹാരം കഴിക്കണ്ടേ... അവരുടെ ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കുന്നില്ലത്രേ. ഞാൻ രാവിലേ വിളിച്ചപ്പോഴാ പറഞ്ഞെ... വിശപ്പോളo വില ഉള്ള ഒന്നും ഭൂമിയിൽ ഇല്ല മോനെ. അവിടെ രണ്ടു കുട്യോളും ഉണ്ട്. അതുങ്ങൾ ചെറുതല്ലെ വിശപ്പു താങ്ങില്ലാവും... നീ ഒന്ന് എണീക്കു... ആം.... ശാന്തേടത്തി കുറച്ചു അപ്പുറത്തായി ആ