❤️എന്നെന്നും കൂടെ ❤️ രാവിലെ എണീറ്റു അപ്രത്ത് പോയി അവിയെ വിളിച്ചുപണർത്തി ...... എഴുന്നേറ്റു ഇരിക്കുന്ന കണ്ടിട്ടാണ് ഇങ്ങോട്ടേക്കു പോന്നത്. ചെക്കനിനിയും കിടന്നു ഉറങ്ങുവോ ആവോ...? അവി...അവിനാഷ്... എന്റെ അയൽവാസി...... അതിലുപരി ദരിദ്രവാസി...... സർവോപരി മരമണ്ടൻ.... സോറി സോറി.... നമ്മൾ ചങ്കുകളെക്കുറിച്ചു പറയുമ്പോൾ ഇങ്ങനെ പൊക്കിയല്ലേ പറയൂ.... അതാട്ടോ..... വേറൊന്നും വിചാരിക്കല്ലേ..... ഇനി ഞാൻ ശരിക്കും പറയാം..... അവി,, എന്നേക്കാൾ ഒരു വയസ്സിനു മൂപ്പുണ്ട് ചെക്കന്. പക്ഷേ ഞങ്ങൾ' എടാ പോടാ.'........ സോറി.. 'പോടീ' ബന്ധമാ.... എന്റെ അച്ഛന്റെ ഫ്രണ്ട് ആയിരുന്ന