ഒരു മഴപെയ്തൊഴിയുന്ന വേളയിൽ ഒരു ചെറുസ്വപ്നം പൊന്തിവന്നു. ഒരു ചെറു പക്ഷിയായ് എൻബാല്യ തീരങ്ങൾ തേടി ഞാൻ പറന്നു. കാലത്തിനപ്പുറം കാലമുണ്ടെന്നവൾ ചൊന്നതീകാര്യം ഓർമ്മ വന്നു. അവൾ എനിക്കായ് എഴുതിയ പ്രണയകുറിപ്പുകൾ വെറുതെയെൻ സഞ്ചിയിൽ തിരഞ്ഞു നോക്കി. ഒടുവിലായ് എഴുതിയ പ്രണയകുറിപ്പിലും ആയിരം ചുംബനം തന്നിരുന്നു. നിൻെറയാ മിഴികളിൽ നോക്കി ഞാൻ കടലിൻ അനന്തത അറിഞ്ഞിരുന്നു. നിൻെറയാ സിന്തൂര തിരുനെറ്റിയിൽ നോക്കി സദ്ധ്യതൻ സൗന്തര്യം കണ്ടിരുന്നു. നിൻെറയാ പുഞ്ചിരി പാലിൽ കുളിച്ചു ഞാൻ പൂനിലാ ചന്ദ്രനെ മറന്നിരുന്നു. നിന്നുടെ അരുണിമ ചുണ്ടിൽ ഞാൻ മുത്തി അനുരാ