Part 6 അങ്ങനെ കുറച്ച് കഴിഞ്ഞതും ദേവ് ഏട്ടൻ എന്റെ പേര് വിളിച്ചു. അത് കേട്ടതും എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി....പേടിക്കണ്ട ഒന്നുമില്ല എന്നൊക്കെ ഞാൻ സ്വയം പറഞ്ഞ് ആശ്വസിച്ചു....അങ്ങനെ ഞാൻ എന്റെ ഫ്രണ്ട്സിനെ എല്ലാവരെയും ഒന്ന് നോക്കി. എന്നിട്ട് സ്റ്റേജിലേക്ക് നടന്നു. അങ്ങനെ സ്റ്റേജിൽ എത്തിയതും ഞാൻ കലിപ്പൻ ഇരിക്കുന്ന സീറ്റിന്റെ ഭാഗത്തേക്ക് നോക്കിയതും അവനെ അവിടെ കാണാൻ ഉണ്ടായിരുന്നില്ല. അപ്പോ അവിടെ ആകെ ഒന്ന് കണ്ണോടിച്ചതും എറ്റവും ബാക്കിൽ ഒരു തൂണിനെ ചാരി നിൽക്കുന്നത് കണ്ടു. അപ്പോഴും അവന്റെ മുഖത്ത് നേരത്തെ കണ്ട ആ ചിരി ഉണ്ടായിരുന്നു. " Are you ready....?" എന്ന് നിച