ആർത്തിരമ്പുന്ന കടൽ തിരമാലകളെ താണ്ടി ഒരു പടകപ്പൽ അന്റാർട്ടിക്കൻ തീരങ്ങളേ ലക്ഷ്യമിട്ട് കുതിച്ചു പായുന്നു.പിന്നിൽ ആർട്ടിക്കൻ തീരം തീജ്വാലകളാൽ കത്തിയമരുന്നു. പൊള്ളലേറ്റ് കാവൽ ഭടന്മാർ എങ്ങോട്ടോ ഓടിമറയുന്നു.പാറിപ്പറക്കുന്ന അന്റാർട്ടിക്കൻ കൊടിക്കു പിന്നിലായ് ഹിമക്കരടിയുടെ രോമം കൊണ്ട് നിർമിച്ച വെള്ള വസ്ത്രത്തെ ചേർത്ത് പിടിച്ഛ് തണുപ്പകറ്റാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുകയാണ് രാജകുമാരി.പിന്നിലൂടെ അവൻ നടന്നു വരുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്. കൺപീലികളിൽ മഞ്ഞു പിടിച്ചു നിൽക്കുന്നു. അന്റാർട്ടികയോട് അടുക്കും തോറും തണുപ്പ് അസ്സ