Aksharathalukal

Aksharathalukal

ലഹരി

ലഹരി

3.4
708
Others
Summary

    തുടക്കമോ വെറുമൊരു രസം തുടങ്ങിയാൽ പിന്നതാവേശം തടുക്കുവാനാവില്ല മർത്യാ നീ തുടർച്ചയായ് രുചിച്ചിടും നിത്യം   അത് ലഭിച്ചിടാൻ കുറുവഴി തേടി  നീ നടന്നിടും പലവഴി സത്യം നിലച്ചിടും കരുണയും നിൻ ഹൃത്തിൽ വധിച്ചിടും നീതന്നെ നിന്നെ   മകനേ നീ ഭൂമിതൻ മുത്ത് നിൻ ഉടയോർക്കും നീ തന്നെ സ്വത്ത് കരിച്ചിടല്ലേ നിന്റെ സത്വം മറന്നിടല്ലേ നിന്റെ ദൗത്യം   ഭരിച്ചിടും നിന്നെയാ മദ്യം പാദം തറച്ചിടും സ്വമാതാവിൻ മാറിൽ ഒടുവിൽ പതിച്ചിടും നീ അഗാധ ഗർത്തത്തിൽ..     ✍️ ഈഞ്ചയ്ക്കൽ ജമാൽ