പഠിച്ചു മടുത്തു പുസ്തകങ്ങളിലേക്ക് തല ചായിച്ചിരിക്കുമ്പോഴാണ് മുന്നിലൊരു നിഴലനക്കം ഗൗരി കാണുന്നത്. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് നോക്കുമ്പോൾ കണ്ട കാഴ്ച്ച ഒരു വേള അവളിൽ ആശ്‌ചര്യം നിറച്ചു. ദീപുവേട്ടൻ!!! ചുണ്ടുകൾ മന്ത്രിക്കുമ്പോൾ മനസ് സന്തോഷത്താൽ നിറയുന്നതവളറിയുന്നുണ്ടായിരുന്നു. എന്നാൽ ആ കണ്ണുകളിലെ ഭാവം അവൾക്കന്യമായിരുന്നു. കോപമാണോ ദൈന്യതയാണോ മുന്നിട്ടു നിൽക്കുന്നതെന്നറിയില്ല. അറിയാതെ തുളുമ്പിയ മിഴികൾ അവനിൽ നിന്നും മറക്കാനായി തല കുമ്പിട്ടു നിൽകുമ്പോൾ അടുത്തേക് വരുന്ന കാൽപെരുമാറ്റത്തിൽ ഹൃദയം അതിവേഗം മിടിക്കുന്നത് അടക്കി നിർത്താൻ ഗൗരി വല്ലാ