"ചത്ത കാക്കയോട്.. " ഷോക്കേറ്റ് വീണതാവാം. ശ്വാസം നിലച്ച് മുഖം മണ്ണോട് ചേർന്ന് കിടക്കുന്ന നിന്നെ.., അൽപ്പം ദൂരേന്നു നോക്കി മുന്നോട്ട് പോകും നേരം അരികിലെ മാവിൽ നിന്നും പുളിയിൽ നിന്നും നിലവിളി ശബ്ദങ്ങൾ ഞാൻ കേട്ടു.. അതിൽ നിന്റെ അമ്മയുണ്ടാകാം അച്ഛനുണ്ടാകാം സഹോദരനും സഹോദരിയുമുണ്ടാകാം.. ശല്ല്യം.. ഇവറ്റകളെ കൊണ്ട്... എന്ന് പ്രാകി നിന്റെ ബന്ധുക്കളുടെ നിലവിളിയെ കവല പ്രസംഗം കേൾക്കുന്ന ലാഘവത്തോടെ ഞാൻ മുന്നോട്ട് നടന്നു.. രണ്ടാം ദിവസം നിന്റെ അരികിലിലൂടെ നടന്നപ്പോൾ ഒരുകൂട്ടം കടിയനുറുമ്പുകൾ നിന്റെ കണ്ണുകൾ ലക്ഷ്യം വെക്കുന്നത് എന്റെ കണ്