Aksharathalukal

Aksharathalukal

പുരുഷധനം 💰...

പുരുഷധനം 💰...

4.3
9.1 K
Comedy Inspirational
Summary

വയലുകൾക്ക്‌ പിന്നില്ലായി ഗ്രാമഭംഗിയിൽ കുളിച്ചു തലയുയർത്തി നിൽക്കുന്ന ഒരു നാലുകെട്ട് തറവാട്. അടുക്കളയിൽ പുരുഷജനങ്ങൾ എല്ലാം തകൃതിയായ പണിയിൽ ആണ്. ഒരു ഷർട്ടും മുണ്ടും ഉടുത്ത തല കഷണ്ടി കയറിയ വ്യക്തി ഒരു കപ്പ്‌ ചായയും ആയി ഉമ്മറത്തേക്കു ചെന്നു. അവിടെ ചാരുകസേരയിൽ ചാരി ഇരുന്നു പത്രം വായിക്കുകയാണ് ഒരു സ്ത്രീ.. ചുവന്ന കരയുള്ള സെറ്റും മുണ്ടും ആണ് അവരുടെ വേഷം. മിതമായ ആഭരണങ്ങളിൽ അവരുടെ സൗന്ദര്യം എടുത്തു നിന്നു. "സൗദാമിനി ചായ " "ഉം... ഒരുക്കങ്ങൾ ഒക്കെ കഴിയാറായോ " " ഉവ്വ്, രാവിലത്തെ കാപ്പിക്കുള്ളത് കാലാരിക്കുണു. ശേഖരനും, അച്ഛനും കൂടി അവർ വരുമ്പോൾ കൊടുക്