(ലോക്ഡൗണില്‍ ജീവിതം വഴിമുട്ടി വൃക്കയും കരളും വില്പനക്കു വച്ച തെരുവുഗായകന്‍ റൊണാള്‍ഡിന്) തെരുവിലെ നിസ്വനാം പാട്ടുകാരാ ജീവനില്‍സംഗീതം നിറച്ചവനേ ശംഖുമുഖങ്ങളില്‍ പാടി ആടി നഗരത്തെ സംഗീതത്തില്‍ ആറാടിച്ചു ഗാനഗന്ധര്‍വ്വന്‍െറ മാധുര്യമില്ലെങ്കിലും നിത്യവും സംഗീതോപാസന നടത്തിവന്നു കോവിഡിന്‍ കറുത്തദിനത്തിലേറി ജീവസര്‍വ്വസ്വവും നഷ്ടമായി കരളലയിക്കുന്ന ഗീതത്താലെ നഗരത്തില്‍ ആനന്ദം പൊഴിച്ചവന്‍ നീ ശാരീരമേറെ തളര്‍ന്നീടിലും ശരീരത്തിലവശത പേറീടിലും നിലക്കാത്ത സംഗീത ധാരയാലെ നാടും നഗരവും ഉണര്‍ത്തിയവന്‍ നീ ഇന്ന