Aksharathalukal

തെരുവുഗായകന്‍

 
(ലോക്ഡൗണില്‍ ജീവിതം വഴിമുട്ടി വൃക്കയും കരളും വില്പനക്കു വച്ച തെരുവുഗായകന്‍ റൊണാള്‍ഡിന്)
 
തെരുവിലെ നിസ്വനാം പാട്ടുകാരാ
ജീവനില്‍സംഗീതം നിറച്ചവനേ
ശംഖുമുഖങ്ങളില്‍ പാടി ആടി
നഗരത്തെ സംഗീതത്തില്‍ ആറാടിച്ചു
ഗാനഗന്ധര്‍വ്വന്‍െറ മാധുര്യമില്ലെങ്കിലും നിത്യവും സംഗീതോപാസന നടത്തിവന്നു
കോവിഡിന്‍ കറുത്തദിനത്തിലേറി 
ജീവസര്‍വ്വസ്വവും നഷ്ടമായി
കരളലയിക്കുന്ന ഗീതത്താലെ
നഗരത്തില്‍ ആനന്ദം പൊഴിച്ചവന്‍ നീ
ശാരീരമേറെ തളര്‍ന്നീടിലും
ശരീരത്തിലവശത പേറീടിലും
നിലക്കാത്ത സംഗീത ധാരയാലെ
നാടും നഗരവും  ഉണര്‍ത്തിയവന്‍ 
നീ
ഇന്നു നിന്‍ ജീവനില്‍ മധുരമില്ല
മധുവില്ല സ്വരമില്ല സംഗീതവും
കുടുംബത്തിന്നത്താണി നീ എങ്കിലും 
കടക്കെണിയില്‍ പെട്ടു ഉഴലുന്നു നീ
ജീവന്‍െറ താളപ്പിഴയിലേറിയേറി
കരളും വൃക്കയും വില്പനക്കു വക്കുന്നു നീ
കോവിഡിന്‍ കിരാത നൃത്തമേറി
കറുത്തദിനങ്ങള്‍ പേറുന്നു നീ
തെരുവിലെ നിസ്വനാം പാട്ടുകാരാ
ദൈവം നിന്‍ മുന്നില്‍ കണ്‍ തുറക്കാന്‍
എന്നും നിനക്കായ്  ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിടാം
അരുത് തളരരുത്‌ പ്രിയ ഗായകനെ
സഹൃദയലോകം നിനക്കു തുണയേകിടും
മലയാള
ബാവുല്‍ ഗായകനേ നീ ഇനിയും നീ  സംഗീതം പൊഴിക്കവേണം
സകലജീവനിലും സംഗീതം പകര്‍ന്നിടേണം
 
നന്ദകുമാര്‍ ചൂരക്കാട്