================== രചന :വസുമേഷ് പള്ളൂർ "സുരഭി ഇത്ര നേരമായിട്ടും നിന്റെ ഒരുക്കമൊന്നും കഴിഞ്ഞില്ലേ..? ചെക്കനും ബ്രോക്കറും ഇപ്പോഴിങ്ങേത്തും. ഇത് പോലൊരു കുഴി മടിച്ചിയാണല്ലോ ദൈവമേ നീ എനിക്ക് തന്നത് " അടുക്കളയിൽ നിന്നും അമ്മയുടെ ശകാര വാക്കുകൾ കേട്ടാണ് സുരഭി ഉറക്കത്തിൽ നിന്നും ഉണർന്നത്. "ഈശ്വര ഇന്ന് പെണ്ണ് കാണാൻ ഒരുകൂട്ടർ വരുന്നുണ്ടെന്നു ഇന്നലെ കിടക്കാൻ നേരത്തും അമ്മ ഓര്മിപ്പിച്ചതാണ്." മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ ശ്രെദ്ധ ആദ്യം പോയത് വീടിന്റെ വരാന്തയിലെ ചാരുകസേരയിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛനിലേ