മീനാക്ഷി 1 ✍️ Aswathy Karthika "എനിക്കൊന്ന് പുറത്തേക്ക് പോണം".... രാവിലെ ഓഫിസിലേക്ക് പോവാൻ നിന്ന ഹരിയുടെ അടുത്ത് വന്നു മീനു പറഞ്ഞു...... അവൾ പറഞ്ഞത് കെട്ടിട്ടും മിണ്ടാതെ നിന്ന ഹരിയുടെ മുന്നിലേക്ക് അവൾ കേറി നിന്നു.... "ഹരിയേട്ടനോടാണ് ഞാൻ പറഞ്ഞത്.. എനിക്ക് ഒന്ന് പുറത്തു പോണം എന്ന് " അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ ഓഫിസിൽ കൊണ്ടു പോകാനുള്ള സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കാൻ തുടങ്ങി.... "ഹരി ഏട്ടന് ചെവി കേൾക്കില്ല എന്ന് ഉണ്ടോ? മീനു ഹരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു..." "നിന്നോട് ഞാൻ പല പ്രാവശ്യം പറ