ഒരു പച്ചയും ചുവപ്പും കലർന്ന നിറമുള്ള ദാവണി ആയിരുന്നു ചിക്കു ധരിച്ചിരുന്നത്... കാതിൽ ഒരു ചുവപ്പ് കല്ല് പതിപ്പിച്ച ജിമിക്കിയും കയ്യിൽ ചുവപ്പും കറുപ്പും കുപ്പിവളയും മുടിയിൽ മുല്ലപ്പൂ വച്ച് പരത്തി ഇട്ടിരുന്നു... ഒരു കുഞ്ഞു ചുവന്ന വട്ടപ്പൊട്ടും വച്ചവൾ ഒരുങ്ങി വന്നു.. അഭി ചേച്ചി നീല സാരി ആയിരുന്നു.. നല്ല ഭംഗിയിൽ ഒരുങ്ങിയിരുന്നു.. അച്ഛൻ അമ്മ ചേച്ചി.. വല്യേട്ടൻ എല്ലാവരും ചുവപ്പ് നിറത്തിലുള്ള ഡ്രെസ്സായിരുന്നു.... വളരെ സന്തോഷത്തോടു കൂടെ ആയിരുന്നു എല്ലാവരും... പക്ഷെ ആ സന്തോഷത്തിലും തന്റെ മനസ്സിൽ ഇടക്ക് വരാറുള്ള ആ പിടപ്പ് അവൾക് അനുഭവപ്പെട്ടു..... അത്രമേൽ പ്രിയ