❤️പ്രണയശ്രാവണാസുരം❤️ Part-6 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 "എന്നതാ ഇത് കുക്കുമ്പർ സിറ്റിയോ..... തള്ളി ഇട്ടേച്ചും ഓടി പോയേക്കുന്നു....കയ്യ് ആണേൽ കല്ലിലും പോറി.....ഇനി ഈ കൈ വെച്ച് എന്നാ കഴിക്കും ന്റെ കർത്താവെ...." "എന്നതാടാ എബി മോനെ.. നി ഈ പറഞ്ഞേച്ചും വരുന്നേ....." ഓരോന്ന് പിറുപിറുതൊണ്ട് അകത്തേക്കു വരുന്ന എബിയെ കണ്ട് അങ്ങോട്ടായി വന്ന ട്രീസമ്മ കാര്യം ചോദിച്ചതും.... "ട്രീസമ്മേ.....ഇത് നോക്കിയേ..... എന്റെ കൈ മുറിഞ്ഞു.... " "അതിന് മാത്രം നി എന്നാടാ കൊച്ചേ ചെയ്തേ......മുറിവ് ആക്കിയെച്ചും വരാൻ നി ഡെവി അല്ലല്ലോ....." ന്ന് പറഞ്ഞു വല്യമ്മ