പിന്നീടുള്ള ദിവസങ്ങൾ വിവാഹ നിശ്ചയത്തിന്റെ തിരക്ക് ആയിരുന്നു.... എന്നാൽ ആമി മാത്രം ഒന്നിലും പങ്കുചേരാതെ മാറി നിന്നു. അഭിയെ അവൾക്ക് അവളുടെ മനസ്സിൽ നിന്നും പടിയിറക്കി വിടാൻ കഴിയുമായിരുന്നില്ല.... രാത്രി ആരുമറിയാതെ തലയിണയിൽ മുഖം അമർത്തി അവളുടെ സങ്കടങ്ങൾ അവൾ ഒഴുക്കി വിടും. നിശ്ചയത്തിന്റെ തലേദിവസം വൈകുനേരം ആമി അപ്പുവിനെയും കൂട്ടി അമ്പലത്തിൽ പോകാനായി ഇറങ്ങി. ആമിയുടെ അയലത്തെ വീട്ടിലുള്ള കുട്ടിയാണ് അപ്പു. ഇപ്പോൾ അവന് പതിനഞ്ചു വയസായി. അമ്പലത്തിലേക്ക് നടക്കുമ്പോൾ ആമി മൗനമായിരുന്നു. അത് അപ്പു ശ്രദ്ധിക്കുകയും ചെയ്തു. എന്ത് പറ്റി ചേച്ചി