Part 23 ബെന്നി അവളെ വലിച്ചിഴച്ച് കൊണ്ടുപോകാൻ തുടങ്ങി.അപ്പോഴേക്കും തടയാനാകാതെ നിസ്സഹായനായി ചന്തു നിലത്തു വീണിരുന്നു. \"വിട്.....ചന്തുവേട്ടാ..... ചന്തുവേട്ടാ...\" \"ഇങ്ങോട്ട് വാടി.... അവളുടെ ഒരു ഏട്ടൻ....\" ചന്തുവിന്റെ കാതിൽ അവളുടെ കരച്ചിൽ കേട്ടുകൊണ്ടേയിരുന്നു. അവൻ എങ്ങനെയോ തലയിലെ മുറിവ് പൊത്തിപ്പിടിച്ച് നിരങ്ങി നിരങ്ങി ഒരുവിധം സ്റ്റെപ്പിനടുത്തെത്തി. പകുതി പടികളും തെന്നിയും വീണും തട്ടിയും പിടിച്ചുമൊക്കെ എങ്ങനെയോ ഇറങ്ങി.പക്ഷെ അവസാനം കാലുറക്കാതെ പടികളിലൂടെ ഉരുണ്ടും കുതറിയും താഴേക്ക് വീണു. \"വിഷ്....... വിഷ്ണൂ.......\"ഒരലർച്ചയോടെയാണ് ചന്തു താഴേക്ക് വീണത്. എല്ലാവരും തരിച