മരണമൊഴിക്കൊരു മറുവരി.. **************************** മിഴികൾ വേദനയാൽ നിറഞ്ഞു തൂകിയില്ലേലും മരവിച്ചചുണ്ടിനു മീതെ എൻ വിറയാർന്ന ചുണ്ടുകൾ കൊണ്ട് മുദ്ര പതിപ്പിച്ചില്ലേലും നിന്റെ നോവുള്ള ഓർമകളാൽ എൻ നെറ്റിത്തടം കനം വന്നുതൂങ്ങിയില്ലേലും തണുത്ത കരങ്ങൾ കൊണ്ട് നിന്റെ മേൽ പുഷ്പവൃഷ്ടി നടത്തിയില്ലേലും കത്തിയമരുന്ന നിൻ ചിതകരികിൽ പിടയുന്ന മനമോടെ നിന്നിലേലും എന്നോടുള്ള സ്നേഹത്താൽ തുടിക്കുന്ന ഇനിയും തീ ദഹിപ്പിക്കാത്ത നിൻ ഹൃദയം നോക്കി ഗദ്ഗധകണ്ഠമോടെ നിന്നില്ലേലും നിൻ ചിതയില്നിന്നുയിരും ആവിയിൽ എൻ ദേഹവും ദേഹിയും വെണ്ണീറായാലും ദേഹം വ