അവനോ... ഏയ് നിനക്ക് ആളുമറിയതാവും.... റോഷൻ അങ്ങനൊന്നും ചെയ്യില്ല.... ഹി ഈസ് ജെന്റിൽമാൻ..... ജെന്റിൽമാൻ അല്ല.... ജംഗിൾ മാൻ.... ഹ.. ഹ.. ഹ.. എന്റെ റോഷികുഞ്ഞെ.... Ni.... അപ്പോഴേക്കും may i comin mam???? എന്നു ചോദിച്ചുകൊണ്ട് ആ കാലൻ ക്യാബിനിലേക്കു വന്നു........ യെസ് റോഷൻ.... നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? അവനെന്നെ നോക്കി..... എന്തു പ്രശ്നം..... അല്ല ക്യാന്റീനിൽ താനിവളുടെ കയ്യിൽ കേറി പിടിച്ചെന്നോ ഡോർ പുറത്തു നിന്നും ലോക്ക് ചെയ്തെന്നോ എന്നൊക്കെ ഇവള് പറയുന്നല്ലോ.... എന്താ സംഭവം??? ഇതുകേട്ടതും അവനെന്റെ മുഖത്തുനോക്കി ചിരിച്ചു... എന്തോ ആ ചിരി അത്ര നല്ല ലക്ഷണമായി എനിക്ക് തോന്നുന്നില്ല.....