Aksharathalukal

നീ എൻ പ്രിയമാനസം -11

അവനോ... ഏയ്‌ നിനക്ക് ആളുമറിയതാവും.... റോഷൻ  അങ്ങനൊന്നും ചെയ്യില്ല.... ഹി ഈസ്‌ ജെന്റിൽമാൻ.....

ജെന്റിൽമാൻ അല്ല.... ജംഗിൾ മാൻ....

ഹ.. ഹ.. ഹ.. എന്റെ റോഷികുഞ്ഞെ.... Ni....

അപ്പോഴേക്കും may i comin mam????
എന്നു ചോദിച്ചുകൊണ്ട് ആ കാലൻ ക്യാബിനിലേക്കു വന്നു........

യെസ് റോഷൻ.... നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

അവനെന്നെ നോക്കി..... എന്തു പ്രശ്നം.....

അല്ല ക്യാന്റീനിൽ താനിവളുടെ കയ്യിൽ കേറി പിടിച്ചെന്നോ ഡോർ പുറത്തു നിന്നും ലോക്ക് ചെയ്തെന്നോ എന്നൊക്കെ ഇവള് പറയുന്നല്ലോ.... എന്താ സംഭവം???

ഇതുകേട്ടതും അവനെന്റെ മുഖത്തുനോക്കി ചിരിച്ചു... എന്തോ ആ ചിരി അത്ര നല്ല ലക്ഷണമായി എനിക്ക് തോന്നുന്നില്ല.....

അയ്യോ മാഡം... ഞാനങ്ങനെ ഒരാളോട് ചെയ്യുമോ.... മാഡം അവിടെ നടന്നത് എന്താണെന്ന് കേൾക്കണം എന്നിട്ട് തീരുമാനിക്കൂ... ഞാനിന്നു ഇന്റെർവെല്ലിനു ക്യാന്റീനിലേക്കു  പോയപ്പോൾ ഈ കുട്ടി അവിടെ ടേബിളിൽ തല താഴ്ത്തി വച്ചു കിടക്കുന്നു.... ഞാൻ കരുതി  രാജീവെന്തെലും പ്രോബ്ലം ഉണ്ടാക്കി കാണുമോ എന്നു.....

ഹോൾഡ്..... താൻ ക്യാന്റീനിലേക്ക് വരുമ്പോൾ ഞാൻ ടേബിളിലേക്ക് തലവച്ചു കിടക്കുകയാണന്നല്ലേ അത് ഞാനാണെന്ന് തനിക്കെങ്ങനെ മനസ്സിലായി......

പെട്ടെന്നു അവൻ ഞെട്ടിയതുപോലെ എനിക്കു തോന്നി... അപ്പോൾ തന്നെ അവനൊന്നു പുഞ്ചിരിച്ചു....

മാം... ഇതുതന്നെയാണ് ഈകുട്ടി നേരത്തെയും ചോദിച്ചത്..... എനിക്കു തോന്നുന്നത് ഞാൻ വേറെ പെൺകുട്ടികളെ നോക്കുന്നതുപോലും ഇവൾക്കിഷ്ടമല്ലെന്നു....

വാട്ട്‌..,,,,.....?????

അഞ്ജുച്ചേച്ചി എന്നെ നെറ്റിചുളിച്ചൊന്നു നോക്കി..... ഞാൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി....

പിന്നെ തന്നെ ഞാൻ രാവിലെ കണ്ടിരുന്നു..... ഡ്രെസ്സിന്റെ കളർ വച്ചു കണ്ടുപിടിച്ചു... സിമ്പിൾ.... അവൻ വീണ്ടും തുടർന്നു.....

ഞാനാ കുട്ടിയുടെ തലയിലൊന്നു കൈവച്ചു എന്താ പ്രോബ്ലം എന്നു ചോദിച്ചതേയുള്ളു.... പിന്നേ എനിക്കൊന്നും ഓർമയില്ല..... എന്തൊരു പുകിലായിരുന്നു..... ചീത്തപറഞ്ഞു എന്റെ ചെവി  പൊട്ടിച്ചു..... സഹായിക്കാൻ പോയ എനിക്കു വന്ന ഗതി ഇതാണ് മാഡം...... അവൻ കുറച്ച് വിഷമത്തോടെ പറഞ്ഞു.... ഞാനാണെങ്കിൽ ഇങ്ങനല്ലല്ലോ സ്ക്രിപ്റ്റ് എന്നാലോചിച്ചു കണ്ണും തള്ളി അവനെ നോക്കി നിന്നു.....

അപ്പോഴാണ് ഈ കുട്ടിയുടെ സുഹൃത്ത് പറഞ്ഞത് തലവേദനയെടുത്തു ചായകുടിക്കാൻ വന്നതാണെന്ന്..... അതുകേട്ടപ്പോൾ എനിക്കു സങ്കടം വന്നു മാഡം.... മാഡത്തിനോടുള്ള ബഹുമാനത്തിന്റെ പേരിൽ ഞാനീകുട്ടിയോടു കെഞ്ചി മാഡം... ദയവു ചെയ്ത് പോകരുത് കുട്ടി  ദേഷ്യപ്പെട്ടു തലവേദനയും വച്ചോണ്ട് പോയത്  വിപഞ്ചിക മാഡം അറിഞ്ഞാൽ എന്നെയാണ് കുറ്റപ്പെടുത്തുക.... പ്രതേകിച്ചു കുട്ടിയുടെ സേഫ്റ്റി എന്നെ ഏല്പിച്ചതുകൊണ്ടു... എന്നിട്ടും ഈ കുട്ടി പറഞ്ഞത് കേട്ടില്ല മാഡം... അതിനുള്ള ദേഷ്യത്തിനാണ് ഈ കുട്ടി സങ്കടമുണ്ട് മാഡം...... ആദ്യായിട്ട ഇങ്ങനൊക്കെ....

ഇതൊക്കെ എപ്പോ......അവന്റെ parachil
അവൻ പറയുന്നത്കേട്ടു ഞാൻ കുന്തംവിഴുങ്ങിയപോലെ നിന്നു....

അഞ്ജുച്ചേച്ചി എന്നെയും അവനെയും മാറിമാറി നോക്കി.....

റോഷൻ പൊയ്ക്കോ.... ക്ലാസുള്ളതല്ലേ....

അവൻ പോയതും അഞ്ജുച്ചേച്ചി എന്നോട് പറഞ്ഞു.... ഞാൻ പറഞ്ഞതല്ലേ അവൻ നല്ലവനാണെന്നു....

അപ്പോൾ ഞാനാണോ നുണ പറയുന്നത്....

അല്ല.... നീ പറഞ്ഞതും സത്യമല്ല... അവൻ പറഞ്ഞതും സത്യമല്ല..... നിനക്ക് ദേഷ്യം വരുന്ന എന്നാൽ ന്യായമുള്ളതെന്തോ അവിടെ നടന്നിട്ടുണ്ട്.... അവൻ പെൺകുട്ടികളോട് മോശമായി പെരുമാറുന്ന ഒരുത്തനല്ല... അതല്ലേ നിന്റെ കാര്യം അവനെ ഞാൻ ഏൽപ്പിച്ചത്.....

ഓ...... ഞാൻ പോണു.... അല്ലെങ്കിലും അഞ്ചു ചേച്ചിയെ വിശ്വസിച്ച എന്നെവേണം പറയാൻ... ഹും......

ഓ....

ഞാൻ ക്ലാസിലേക്കു പോയി.. സുമ മാഡം  അക്കൗണ്ടിംഗ് എടുത്തു കൊണ്ടൊരിക്കുന്നു.... നമ്മടേപിള്ളാര്‌ പതിവുപോലെ ഉറക്കം തൂങ്ങിയിരിപ്പുണ്ട്..... ഞാനടുത്തുപോയിരുന്നപ്പോൾ മീര വലിച്ചു നീട്ടി ഒരു ചിരി തന്നു...... ക്ലാസ്സുകഴിഞ്ഞു മാഡം പോയി....

മീര: റോഷി നിന്റെ മൊബൈൽ നമ്പർ ഒന്നു തന്നെ.......

ഞാൻ മൊബൈൽ യൂസ് ചെയ്യാറില്ലാടി....

രാഖി :എന്തു.... മൊബൈൽ യൂസ് ചെയ്യാറില്ലെന്നോ.... Unbelivable.........നീ വല്ല മ്യൂസിയത്തിൽ നിന്നാണോഡി വരുന്നേ....
ഇക്കാലത്തു ഫോണില്ലാത്ത ആളുകളുണ്ടോ...

ഉണ്ടല്ലോ.. ഞാൻ തന്നെ...
മീര :ഇനി നിന്നെ കോൺടാക്ട് ചെയ്യാൻ എന്താണ് വഴി എന്തെങ്കിലും ആവശ്യം വന്നാലോ???

ഞാനിവിടെത്തന്നെയുണ്ടല്ലോ പെണ്ണെ...... ക്ലാസിൽ വന്നു പറയാലോ.....

എന്റടുത്തു രണ്ടു ഫോണുണ്ട്.... അതിലൊരെണ്ണം തരാം.....

എനിക്കൊന്നും വേണ്ടഡി..... ഐ ഹേറ്റ് മൊബൈൽ ഫോൺസ്...... കൂടാതെ ഞാനൊരു പ്രകൃതി സ്നേഹിയാണ്....

അതുമിതും തമ്മിലെന്തുബന്ധം ഡി.... ഷെഹ്‌സായാണ്.....

രാഖി :ഓ എന്റെ പൊന്നു ഷെഹി അവളുദേശ്ശിച്ചത് റേഡിയേഷൻ ആണ്....

എന്നാലും... മീര നിരാശയോടെ പറഞ്ഞു.....

ഒരെന്നാലുമില്ല,,,,,,,

ഷെഹി :എടി ഇനി sat&സൺ‌ഡേ ലീവല്ലേ.... സൺ‌ഡേ ബീച്ചിൽ പോയാലോ....

മീര :ആ പോകാമല്ലോ.... റോഷി സമയം നീ പറ...

ഞാനൊന്നൂല..

എടി വാടി.... നല്ല രസമാകും....

വായ്നോട്ടമാകും..... പ്രധാന പരിപാടി അല്ലെ....

അല്ലാതെ പിന്നെ അവിടെ തിരയെണ്ണനാണെന്നു കരുതിയോ....

ഇവിടുത്തെ വായിനോട്ടം പോരെ മോളെ...

പോരാ... നീ എന്തായാലും വരണം...

അയ്യോ.. ഞാനില്ല....

രാഖി :എന്തേയ് വീട്ടിൽ  ഉമ്മ സമ്മതിക്കില്ലേ

അല്ലാടി എനിക്ക് കുറച്ച് പ്രോഗ്രാംസ് ഉണ്ട്.....

ഷെഹി:..... എന്തു പ്രോഗ്രാംസ്,,,, എന്തേലും ഫങ്ക്ഷൻ ഉണ്ടോ....

അ. ആാാ.. ഫങ്ക്ഷൻ ഉണ്ട്.....

മീര :ആരുടെ....,, എന്നിട്ട് നിപറഞ്ഞതെ ഇല്ലല്ലോ....

ഒരു കസിൻ മാര്യേജ് ആണ് പോകാതിരിക്കാൻ പറ്റില്ല...

എങ്കിൽ ഓക്കേ..... ബട്ട് നെക്സ്റ്റ് ടൈം വിളിക്കുമ്പോൾ വരണം ഓക്കേ.....
 

mmm
നോക്കാം.....

⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹

എനിക്കപ്പോഴേ തോന്നിയിരുന്നു വിപഞ്ചിക മാംമും ഇവളും തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്നു.........
കണ്ടുപിടിച്ചോളാം.......

ഞാൻ ക്ലാസിലേക്കു പോയി വരുൺ എന്റടുത്തു ചോദിച്ചു... എന്തിനാ മാം നിന്നെ  വിളിപ്പിച്ചത്....

അത് ക്യാന്റീനിൽ നടന്നതിനെ പറ്റി....

അതിന്  മാമിനോടാരാ പറഞ്ഞത്.

വേറാര്.... ആ വെള്ളമുളക് തന്നെ....

അവളെന്തിനാ അവരുടെ അടുത്തു പോയി പറയുന്നേ... അവരിതമ്മിലെന്താ റിലേഷൻ....

അവളോട്‌ ഞാനന്ന് ചോദിച്ചപ്പോളൊന്നുമില്ലെന്നാണ് പറഞ്ഞത്..... ബട്ട്..... ഇപ്പോൾ എനിക്ക് മനസ്സിലായി അവര് തമ്മിൽ എന്തോ ഒരു കണക്ഷൻ ഉണ്ട്.... ലൈക്‌ ഫ്രണ്ട്സ്....

ആര്.... ആ വിപഞ്ചിക മാമോ..... അവർക്കു സൗമ്യമായി സംസാരിക്കാനൊക്കെ അറിയുമോ..... ഇവിടുള്ള ടീച്ചേഴ്സിനോട് പോലും റുഡായിട്ടാണ് ബീഹെവ് ചെയ്യുന്നത്.....

ബട്ട് അവളോട്‌ അങ്ങനല്ല.... എടി പോടീ ബന്ധമാണെന്ന് തോന്നുന്നു....

അവളാള് കൊള്ളാല്ലോ.....

മ്മ്.....

ലാസ്റ്റ് ഹൗർ ഞങ്ങൾ കുറച്ച് പ്രൊജക്റ്റ്‌ റെഫെറെൻസിനു വേണ്ടി ലൈബ്രറിയിലേക്ക് പോയപ്പോഴാണ് ദേ നിൽക്കുന്നു ആയിഷ..... ഏതോ ബുക്ക്‌ തിരയുകയാണെന്ന് തോന്നുന്നു...

റോയ് :ദേണ്ടടാ നിന്റെ കൊച്ചു........

നീ വാ..... എന്നുപറഞ്ഞു ഞാനവളുടെ തൊട്ടുപുറകേ പോയി നിന്നു.... അവളാണെങ്കിൽ ശ്രദ്ധിക്കുന്നേയില്ല.... ഞാൻ മുഖമല്പം കുനിച്ചു അവളുടെ ചെവിയിൽ മെല്ലെ വിളിച്ചു.....

ആയിഷ....... എന്നിട്ട് പതിയെ അവളുടെ തട്ടത്തിലൊന്നു ഊതി.....

അവളൊരു നിമിഷം അങ്ങനെ തന്നെ നിന്നു...... തിരിഞ്ഞു നോക്കി കൊണ്ടു എന്നെ കണ്ടതും പെട്ടെന്നു പുറകോട്ടു പോയി റാക്കിൽ തലയിടിച്ചതും ഒരുമിച്ചായിരുന്നു....

ഔ......

ഞാൻ  ആയിഷ..... എന്നുവിളിച്ചു അവളുടെ തല തടവാൻ  നിന്നതും അവളെന്നെ തടഞ്ഞു കൊണ്ടു സ്വയം തടവി.....

ഇയാളെന്തിനാ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തത്......

ആഹാ നിന്നെ സഹായിക്കാൻ വന്നതാണോ കുഴപ്പം......

എനിക്ക് തന്റെ സഹായം വേണ്ട..... എന്റെ റോയിച്ച... ഇതിനേം പിടിച്ചു കൊണ്ടു ഇവിടുന്നു പോയെ.....

ഓക്കേ വേണ്ടെങ്കിൽ വേണ്ട..... പക്ഷെ എനിക്കു നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്..... അതുകഴിഞ്ഞു  പോകാം .....

എനിക്കും തന്നോട് ചിലത് പറയാനുണ്ട്.....

അപ്പോഴേക്കും ലൈബ്രെറിയൻ ആയ സുധീപ് സർ..... സൈലെൻസ് എന്നുപറഞ്ഞു ഞങ്ങളെ രൂക്ഷമായി നോക്കി.....

അവൾ സോറി സർ എന്നു പറഞ്ഞതും ഞാനവളുടെ കൈപിടിച്ചുവലിച്ചു ലൈബ്രറിയിക്ക് പുറത്തു കൊണ്ടു വന്നു... ഒപ്പം റോയിച്ചനും വന്നു.....

ഡോ..... കയ്യൊന്നു വിട്.... ഇരുമ്പു മനുഷ്യാ....

ഇനി പറ..... നീയും വിപഞ്ചിക മാമും തമ്മിലെന്താ ബന്ധം.....

അതവിടെ നിൽക്കട്ടെ..... താനിത് പറ..... താനെന്തൊക്കെയാ നേരത്തെ അവിടെകിടന്നു വിളിച്ചുകൂവിയത്.....

അതോ...... നീ അവിടെപോയി കൈപിടിച്ച് വലിച്ചൂന് മാത്രമല്ലേ പറഞ്ഞുള്ളു..... എന്നെ മോശക്കാരനാക്കാൻ...... അപ്പോൾ ഞാനത്രയെങ്കിലും ചെയ്യണ്ടേ? നിനക്കുള്ള ഉത്തരം കിട്ടിയെങ്കിൽ എന്റെ ചോദ്യത്തിനുത്തരം പറ..... അവരും നീയും തമ്മിലുള്ള ബന്ധമെന്താ????

അതറിഞ്ഞിട്ടു ഇപ്പൊ തനിക്കെന്താ....

വെറുതെ..... ഒന്നറിഞ്ഞിരിക്കാൻ.....

താനെന്തിനാ എന്റെ കാര്യങ്ങൾ അറിയുന്നത്...

ഒരു ക്യൂരിയോസിറ്റി......

എനിക്കു പറയാൻ മനസ്സിലെങ്കിലോ????? എന്നുപറഞ്ഞു തിരിഞ്ഞു നടന്നു.....

ഹാ... അങ്ങനെ പോകല്ലേ എന്റെ റോഷികുഞ്ഞെ....... എന്നുപറഞ്ഞതും ബ്രേക്കിട്ടപോലെ അവൾ നിന്നു. എന്നിട്ട് തിരിഞ്ഞു എന്നെ തുറിച്ചുനോക്കി....

ഒളിഞ്ഞു കെട്ടല്ലെ... താനിത്ര ചീപ്പാണോ....

എനിക്കതിന്റെ ആവശ്യമില്ല
..പിന്നെ ദേഷ്യം വരുമ്പോൾ കുറച്ച് ശബ്ദം താഴ്ത്തി സംസാരിച്ചാൽ ഇങ്ങനെ മറ്റുള്ളവർ കേൾക്കത്തില്ല... പറയ്....
മാം നിന്റെ ആരാ.... എന്താ നിങ്ങള് തമ്മിലുള്ള ബന്ധം.....

മാഡം എന്റെ ഒരു...... ഫാമിലി ഫ്രണ്ട് ആണ് thats it....

റോയ് :അത്രെ ഉള്ളൂ..... ഇതിനാണോ ഇപ്പൊ ഇത്രയും സംസാരിച്ചേ.....

റോഷൻ, നിങ്ങളോടു എനിക്കൊരു കാര്യം കൂടി പറയാനുണ്ട്... എന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടരുത്.....  എനിക്കതിഷ്ടമല്ല... രാജീവിന്റെ കാര്യമോർത്താണ് നിങ്ങൾ എന്റെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നതെങ്കിൽ..... അതിന്റെ ആവശ്യമില്ല..... ഇനി ഒരു പ്രശ്നവുമായി അയാള് വരുകയാണെങ്കിൽ I can manage myself..... ഇന്നു രാവിലെ ക്യാന്റീനിൽ വച്ചു പെരുമാറിയത് പോലെ എന്നോട് ഇനി പെരുമാറരുത്.....എന്തധികാരത്തിലാണ് താൻ എന്റെ കയ്യിൽ കേറി പിടിച്ചത്.....  പരസ്യമായി ഇഷ്ടമാണെന്നൊക്കെ..... ഛെ......

അവളിത്രയും പറഞ്ഞപ്പോൾ എനിക്കേന്തന്നില്ലാത്ത ദേഷ്യം വന്നു....

നിർത്തടി...... നീ എന്താ കരുതിയെ എന്നെകുറിച്ചു.... നിന്നോട് പ്രേമം മൂത്തിട്ട് ഞാൻ നിന്റെ പുറകെ നടക്കുകയാണെന്നോ..... അതും ഈ ഞാൻ.... എനിക്കെന്താടി കണ്ണില്ലേ....ഒരു ഈർക്കിലികമ്പ്‌ വന്നിരിക്കുന്നു....  രാജീവനെ അന്ന് നീ അടിച്ചില്ലേ അതു കണ്ടപ്പോൾ നിന്നോട് തോന്നിയൊരു മതിപ്പു.... അത്ര കരുതിയാൽ മതി മോൾ..... അതിൽ കൂടുതലും ചിന്തിച്ചു നീ തലപുണ്ണാക്കണ്ട... പ്രേമിക്കാൻ പറ്റിയൊരു മൊതല്...

റോയ് :ഡാ നീ എന്തൊക്കെയാ ഈ പറയുന്നേ.... റോഷി  മിണ്ടാതിരിക്ക് ....

വിടെടാ..... പറയാമെന്നാൽ എന്തും പറയാമെന്നാണോ.......ഇവള്മ്മാരുടെയൊക്കെ വിചാരം കുറച്ച് തൊലിവെളുപ്പുണ്ടെങ്കിൽ എല്ലാ ആണുങ്ങളും പുറകെ നടന്നു പ്രേമപരവശരാകുമെന്നോ.... .....
ആ കൂട്ടത്തിൽ മോളു എന്നെ ചേർത്തണ്ട..... ഇത് റോഷൻ ആണ്... റോഷൻ  നിസാം അഹമ്മദ്....

⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹

അവനെന്നെ  അഞ്ജുച്ചേച്ചി റോഷികുഞ്ഞെ എന്നു വിളിക്കുന്നതുപോലെ വിളിച്ചപ്പോൾ പെട്ടെന്നു ഞാൻ ഷോക്കായി.....  ആ വിഷയം മാറ്റാൻ വേണ്ടിയാണു അത്രയും പറഞ്ഞത്.... അപ്പോഴവന്റെ മുഖമൊന്നു കാണണമായിരുന്നു.... ദേഷ്യം കൊണ്ടു മുഖവും കണ്ണും ചെവിയും മൂക്കുമെല്ലാം ചുവന്നു....

അത്രയും പറയേണ്ടുയിരുന്നില്ല എന്നു അവന്റെ പൂരപ്പാട്ട്  കേട്ടുകഴിഞ്ഞപ്പോൾ തോന്നി.....അത് കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ദേണ്ടെ നമ്മടെ ഗഡീസും  റോഷന്റെ ഫ്രണ്ട്സും കണ്ണും തുറിപ്പിച്ചു നിൽക്കുന്നു....

ഞാനവിടുന്നു അവരെയും കൂട്ടി നടന്നു... നടക്കുന്നതിനിടയിൽ ഒന്നു തിരിഞ്ഞു നോക്കി.... അപ്പോഴും അവനവിടെ എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കാരുന്നു..... ഞാൻ അവരോടപ്പം വേഗം നടന്നു നീങ്ങി....

മീര :അത്രേം ഡയലോഗിന്റെ ആവശ്യമുണ്ടായിരുന്നില്ല.....

നീ ഒന്നു പോയെ മീര.....

രാഖി :അതല്ലെടി.... ആ രാജീവ് തക്കം നോക്കിയിരിക്കാന്.... റോഷിക്കാനെ പിണക്കണ്ടാർന്നു

നിങ്ങള് പേടിക്കൊന്നുപോലെയൊന്നും ഉണ്ടാവില്ല..... Anyway  minus × minus =plus

shehi : ആ പ്ലസ് നിന്നെ ഏറ്റാനുള്ള കുരിശ്കതിരുന്നാൽ മതി....

⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹

റോയ് :നീ എന്തൊക്കെയടാ ഉവ്വേ വിളിച്ചുകൂവിയത്...... നിനക്കൊന്നു സ്മൂത്തായി ബീഹെവ് ചെയ്‌യായിരുന്നു.....

വരുൺ :അതേ ഒരു മയത്തിലൊക്കെ..... ഇങ്ങനെ അടച്ചാക്ഷേപിക്കണ്ടായിരുന്നു......

അപ്പോഴും എന്റെ ദേഷ്യം അടങ്ങിയിരുന്നില്ല....

അനസ് : നീ എന്തിനാ ഇത്ര ദേഷ്യപെടുന്നത്.... അവള് പറഞ്ഞതിന് ഇരട്ടി നീയും പറഞ്ഞു.... കഴിഞ്ഞില്ലേ.. അതു വിട്....

അങ്ങനെ ഞാനത് വിടാനുദ്ദേശിച്ചിട്ടില്ല....

ഹാരി :പിന്നെ..... മ്മ്....നിന്റെ അസുഗം എന്താണെന്ന്  മനസിലായി....

എന്തു.... ഞാൻ അവനെ സംശയത്തോടെ നോക്കി.. മറുപടി തന്നത് റോയിച്ചനായിരുന്നു...

പേരിനുപോലും സ്കൂൾ പ്രണയം ഇല്ലാത്ത നിനക്ക്  ആദ്യായിട്ട് ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നി...നീ  സ്നേഹിക്കുകയും നിന്നെ സ്നേഹിക്കണമെന്നു നീ  ആഗ്രഹിക്കുകയുo ചെയ്യുന്ന ആ പെൺകുട്ടി..... നിന്നോട് ഇത്തരത്തിൽ പറഞ്ഞപ്പോൾ നിനക്ക് സഹിക്കാൻ പറ്റിയില്ല.... അതും നിന്റെ സ്വപ്നത്തിൽ വരാറുള്ള....
പെൺകുട്ടി.....കോളേജ് ഹീറോ ആയ നീ അവളുടെമുന്നിൽ സീറോ ആയപ്പോൾ നിനക്ക് സഹിക്കാൻ പറ്റുന്നില്ല  ... എന്താ ശരിയല്ലേ....

ഇവളാണ് എന്റെ സ്വപ്നത്തിൽ വരുന്നതെന്ന് ഞാൻ നിന്നോട് പറഞ്ഞോ .... ഞാൻ കട്ട കലിപ്പിലായി...

വരുൺ :നീ ഞങ്ങളോട് പറഞ്ഞില.... ഞങ്ങൾ ഊഹിച്ചു.... പിന്നെ നീ അവളെ സ്വപ്നത്തിൽ കണ്ടു നിലവിളിക്കാറുണ്ടല്ലോ....

ഇതുകേട്ട് അവൻമ്മാരെ തറപ്പിച്ചൊന്നു നോക്കി ബുള്ളറ്റുമെടുത്തു ഞാൻ കോളേജ് വിട്ടു.....
ഡാ... ഞാനുമുണ്ട് അന്സു പുറകിൽ നിന്നുവിളിച്ചു പറഞ്ഞു.....

റോയ് അവനെ തടഞ്ഞു..... നീ കൂവി നിലവിളിക്കണ്ട..അവൻ നിൽക്കത്തില്ല .. ഞങ്ങൾ കൊണ്ടാകാം.... വാ....

⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹

ആയിഷ

ഇനി രണ്ടു ദിവസം ലീവാണ്..... റിച്ചു നേം കൂട്ടിവേണം റിയച്ചേച്ചീടെ ബൊട്ടീക്കിൽ പോകാൻ.... അവിടമിവൻ യുദ്ധക്കളമാക്കുമോ എന്തോ...... അവന്റുമ്മയെ പോലെ ശാന്ത സ്വഭാവമാണെങ്കിലും പിള്ളേരല്ലേ.... വലിച്ചു വാരിയിടാൻ എന്തേലും കിട്ടിയാൽ പിന്നെ ഹല്ലത്താണ്.... ബോട്ടിക്കിലെത്തി.... ജമീലിത്താ ഡ്രസിങ് സ്റ്റിച്ചൊക്കെ കാണിച്ചുതന്നു..... നല്ലപണിയാണ്.... സംഭവം ഈ ക്ലാസ്സിക് ഡാൻസിനുള്ള ഡ്രെസ്സൊക്കെ കാണാൻ നല്ലഭംഗിയാണ്.... അതിനുപിന്നിൽ ഇത്രയൊക്കെ യുണ്ടെന്നു ഇപ്പോഴാ മനസ്സിലായത്.....ഡ്രസ്സ്‌ കട്ട്‌ ചെയ്യുന്നത് കാണിച്ചുതന്നു എന്നെകൊണ്ടും അതുപോലെയൊരെണ്ണം കട്ട്‌ ചെയ്യിപ്പിച്ചു.....
പിന്നീട്  തയ്ക്കുന്നത് നോക്കിഇരുന്നു.... ഏകദേശം മനസ്സിലായി പിറ്റേന്നും ബൊട്ടീക്കിലേക്കു വരാൻ പറഞ്ഞു ജമീലിത്തയുടെ ശിക്ഷണത്തിൽ പഠിക്കാൻ...... റിച്ചു വിചാരിച്ചപോലെ കുഴപ്പമൊന്നുമുണ്ടാക്കിയില്ല...
. ചില കുറുമ്പൊക്കെ ഒഴിച്ചാൽ എന്നെ വലുതായിട്ടൊന്നും മിനക്കെടുത്തിയില്ല......
..ഉച്ചക്ക് ശേഷം അവനെ ഉറക്കി റിയ ചേച്ചിയുടെ റൂമിലുള്ള സോഫയിൽ കിടത്തി .......

വൈകീട്ട് നാല് മണിയായപ്പോൾ ഞാനും റിച്ചുവും അവിടുന്നിറങ്ങി..... കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു.... അതും കഴിഞ്ഞു രിച്ചുവിനേം കൂട്ടി ഞാൻ ബസ്റ്റോപ്പിലേക്കു നടന്നുവരുമ്പോഴാണ്.... ഒരു ആൺകുട്ടിയുമായി കൂട്ടിയിടിച്ചത്.....

സോറി ഇത്ത..... എന്നുപറഞ്ഞു തിരിഞ്ഞു.....

അവനെന്റെ മുഖം കണ്ടതും..... ഒരു വളിഞ്ഞ ചിരി ചിരിച്ചു.....

നീയോ????? നീയിപ്പോഴും നേരെ ചൊവ്വേ നോക്കാതെയാണോ നടക്കുന്നെ???? അന്ന് കിട്ടിയതൊന്നും പോരല്ലേ...... ഞാൻ കുറച്ച് ഗൗരവത്തോടെ ചോദിച്ചു....

(ട്യൂഷൻ വിട്ടു വരുന്നവഴിയാണ് റിനു ആറുമായോ കൂട്ടിയിടിച്ചത് സോറി പറഞ്ഞു തിരിഞ്ഞു നോക്കിയതും ആയിഷയെ കണ്ട റിനുവിനു ആദ്യം ഓർമവന്നത് അവന്റെ കരണം പുകച്ച ആ അടിയായിരുന്നു...... നിൽക്കണോ ഓടണോ എന്നറിയാതെ അവൻ അവിടെനിന്നു ഒരു അളിഞ്ഞ ചിരിച്ചിരിച്ചു.... )

അ.. അത്.... ഞാൻ.... ഹീ...

ഞാനവന്റെ കവിളിനടുത്തേക്ക് കൈ കൊണ്ടുപോയതും..... അവൻ പിന്നിലേക്ക് ഒന്നു ആഞ്ഞു ഒരു കണ്ണ് മുറുക്കി അടച്ചുകൊണ്ടുപറഞ്ഞു....

.....അയ്യോ ഇത്ത തല്ലല്ലേ..... ഞാനിപ്പോ മൊബൈൽ ഫോൺ  ഉപയോഗിക്കാറേ ഇല്ല....

ഇതുകേട്ടപ്പോൾ എനിക്കു ചിരിയാണ് വന്നത് ഞാനവന്റെ കവിളിൽ തൊട്ടു കൊണ്ടു ചോദിച്ചു.... അന്ന് തല്ലിയത് ഒരുപാടു വേദനിച്ചോ....

ഏ.... അത്... അന്ന്... മ്മ്... വേദനിച്ചു .... അവനെന്നെ ആശ്ചര്യത്തോടെ നോക്കി...

സോറിട്ടോ.... പെട്ടെന്നെങ്ങനെ കണ്ടപ്പോൾ സങ്കടവും ദേഷ്യവും ഒക്കെ വന്നു അതാ അന്ന്  അങ്ങനെ പ്രതികരിച്ചത്....   എന്നെ കുറേ  പ്രാകിയിട്ടുണ്ടാകും ല്ലേ അന്ന്....

അയ്യോ.... ഒരിക്കലും ഇല്ല ഇത്ത...... അങ്ങനൊന്നും പറയല്ലേ...... എല്ലാവരും ഇത്തക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടേയുള്ളു....
അവനാദ്യത്തെ അമ്പരപ്പ് മാറി സംസാരിച്ചു തുടങ്ങി.....

എല്ലാവരുമോ..... വീട്ടിലറിഞ്ഞോ അന്ന്.....

അവൻ ഒന്നു വലിച്ചു നീട്ടിയൊന്നു ചിരിച്ചു...
ബ്ലഡി ഫ്രണ്ട് ഒറ്റി.....

അതു കേട്ടപ്പോൾ ഞാൻ ചിരിച്ചുപോയി....

എന്നിട്ട് വീട്ടീന്നെത്ര കിട്ടി....

Without hands and maths.....

എന്തോന്ന്......

കയ്യും കണക്കും ഉണ്ടായിരുന്നില്ല എന്നു...... എന്റെ ഉപ്പച്ചി ഇത്ര സങ്കടപെട്ടും ദേഷ്യപ്പെട്ടിട്ടും ഞാൻ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.... വലിച്ചു കീറി ഒട്ടിച്ചില്ലന്നേയുള്ളു..... എങ്കിലും അന്ന് നല്ല സ്നേഹമായിരുന്നു എല്ലാവർക്കും..

അതിൽ പിന്നെയോ....

അതു പിന്നെ ഞാനല്ലേ ആള്..... വീട്ടിലെ ചെണ്ടയാണ്‌ ഞാൻ...

അപ്പോൾ കയ്യിലിരുപ്പ് അത്ര നല്ലതാണല്ലേ...

ശ്ശേ.... ഇത്ത കണ്ടുപിടിച്ചു കളഞ്ഞല്ലോ.... കൊടുകൈ..... hi...  ഞാൻ റിൻഷാദ്.... റിനു എന്നു വിളിച്ചാൽ മതി.....

ഞാൻ തിരിച്ചു കൈകൊടുത്തുകൊണ്ടു പറഞ്ഞു..... റോഷിനി.

ഹാ നമ്മളുടെ പേരുകൾ തമ്മിൽ സിമിലാരിറ്റി ഉണ്ടല്ലോ...
അവൻ നല്ല സംസാരപ്രിയനാണെന്നു എനിക്കു മനസ്സിലായി...

പിന്നെ ഒരുപാട് താങ്ക്സ് ഇത്ത.... അന്ന് എന്നെ രക്ഷിച്ചതിനു.... അന്ന് താങ്ക്സ് പറയാൻ നിൽക്കുമ്പോഴേക്കും ഇത്തന്റെ പൊടിപോലും കാണാനുണ്ടായിരുന്നില്ല.....

അപ്പോഴാണ്.. അവൻ റിച്ചുനെ കണ്ടത്....

ഇതാരാ ഇത്ത.....

എന്റെ മോനാണ്....

ഇത്താന്റെയാ...... എന്നുപറഞ്ഞു അവൻ കണ്ണുമിഴിച്ചു...... ഇത്തനെകണ്ടാൽ പറയില്ലാട്ടോ...
എന്നുപറഞ്ഞു അവൻ റിച്ചുന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു....

എന്താ നിന്റെ പേര്????
റിച്ചു എന്നെനോക്കിയപ്പോൾ ഞാനവനെ നോക്കി ചിരിച്ചു..... എന്നിട്ട് അവനെ നോക്കിപറഞ്ഞു....

ഇചുവാൻ ഹാചിമി.... എന്നു അവൻ കൊഞ്ചിക്കൊണ്ടു പറഞ്ഞു..... റിനുവിന് ഒന്നും മനസ്സിലായില്ല.... അവനെന്നെ എന്താണെന്ന അർത്ഥത്തിൽ നോക്കിയപ്പോൾ ഞാൻ പറഞ്ഞു.... Rizwan hashimi.... റിച്ചു എന്നുവിളിക്കും....

ഹൈ... ഞാൻ റിനു ഇവൻ റിച്ചു....

അവൻ റിച്ചുനോട്  പറഞ്ഞു....
hi റിച്ചു.... എന്നെ അറിയുമോ.....

റിച്ചു അവനെനോക്കി ചിരിച്ചു...
ഇല്ല എന്നു തലയാട്ടി...

ഞാൻ റിനു.....

ഇനു പചാൻ പോയതാ.....

റിച്ചു എന്റെ മുഖത്തേക്ക് ദയനീയതയോടെ നോക്കി.... അതു കണ്ടു എനിക്ക് ചിരിവന്നു.... നീ പഠിക്കാൻ പോയതാണോ എന്നാണ് ചോദിച്ചത്......

ooo..ആ റിച്ചൂസ്.... ഇക്ക പടിക്കാൻപോയതാ.... 

എന്നിട്ട് അവൻ എഴുന്നേറ്റു നിന്നുകൊണ്ട് എന്നോട് പറഞ്ഞു....

റിച്ചുനു   ഇത്താന്റെ അതേ കണ്ണ്....

ഞാനവനെ നോക്കി ചിരിച്ചു.... എന്നിട്ട് റിനു റിച്ചുനെ എടുത്തു.... ഇത്ത.... ഒരു മിനിറ്റ്....

എങ്ങോട്ടാ......

അവൻ മറുപടിപറയാതെ അടുത്തുള്ള ഒരുകടയിൽകേറി.. വരുമ്പോൾ റിച്ചുവിന്റെ രണ്ടു കയ്യിലും ചോക്ലേറ്റ് ഉണ്ടായിരുന്നു....

എന്തിനാ റിനു അവനു ചോക്ലേറ്റ് വാങ്ങിക്കൊടുതത്...... അല്ലെങ്കിലേ മിട്ടായി തീറ്റ കൂടുതലാണ്....

കൊച്ചല്ലേ ഇത്ത.... എനിക്കാണേൽ ഒരനിയനോ അനിയത്തിയോ ഇല്ല... വീട്ടിൽ ഞാനാണ് ഇളയത്.... മൂത്തത് ഇത്തയാണ്.. രണ്ടാമതൊരിയ്ക്ക.... മൂന്നാമത്തെ ഞാനും....

അപ്പോൾ അത്രക്കിഷ്ടമാണോ കുട്ടികളെ...

ഇഷ്ടമൊക്കെ തന്നെയാണ്.. അടികിട്ടുമ്പോൾ ഷെയർ വാങ്ങാൻ ഒരാളുണ്ടാവുമല്ലോ.... അതുകൊണ്ടുള്ള ഇഷ്ട്ടം.....

അവന്റെ മറുപടി കേട്ടു എനിക്കു ചിരി അടക്കാനായില്ല...

നീ കോള്ളാലോട...

ഇത്ത ഒരു ദിവസം വീട്ടിലേക്കു വരുമോ.. വീട്ടിലെല്ലാവർക്കും ഇത്തയെ കാണാനാഗ്രഹമുണ്ട്.... അവന്റെ മോനെ രക്ഷിച്ചതല്ലേ..... നേരിട്ട് കണ്ടു താങ്ക്സ് പറയാൻ ഉമ്മിക്ക് നല്ല ആഗ്രഹമുണ്ട്.... അന്ന് ഇത്തന്റെ അടുത്ത് ഒരു താങ്ക്സ് പോലും പറഞ്ഞില്ലാന്നു പറഞ്ഞു ഉമ്മിയും ഉപ്പയും നല്ല ചീത്തപറഞ്ഞു....

അയ്യോ അതിന്റെയൊന്നും ആവശ്യമില്ല ഡോ..... അതിപ്പോൾ എന്റെ സ്ഥാനത്തു അന്ന് ആരായിരുന്നാലും അങ്ങനല്ലേ ചെയ്യൂ....

എനിക്കങ്ങനെ തോന്നുന്നില്ല.. അന്ന് എത്ര പേര് അവിടുണ്ടാർന്നു ആർക്കെങ്കിലും തോന്നിയോ ഇത്ത ചെയ്തതുപോലെ ചെയ്യാൻ... ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എന്നെ പിടിച്ചുമാറ്റാൻ വന്ന ഇത്തയടക്കം  ഇപ്പോൾ പരലോകത്തെത്തിയേനെ.... അല്ല ഇത്ത..... നിങ്ങളപ്പോ റിച്ചുനെയൊന്നും ആലോചിച്ചില്ല.... ഹസ്ബന്റിനെയോ ഉമ്മയെയോ ഉപ്പയെയോ... ആരെയും....

അത് അവൻ ചോദിച്ചപ്പോൾ എനിക്കു എന്തു പറയണമെന്നറിയില്ലായിരുന്നു...... അപ്പോഴാണ് ഞാനും ചിന്തിച്ചത്...... അന്ന് അങ്ങനൊരു അപകടം നടന്നിരുന്നെങ്കിൽ... എന്റെ കുഞ്ഞ് .....
എനിക്കാലോചിക്കാൻ പോലും വയ്യ....

റിനു എന്റെ മുഖത്തിനു നേരെ കൈകൊണ്ടു നൊടിച്ചു...... എന്താ.... ആലോചിക്കുന്നേ....

ഒന്നൂല്ല... പിന്നെ അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ..... നിന്നെ പടച്ചോന് നല്ല ഇഷ്ട്ടമാണെന്നാണ് തോന്നുന്നത്.. അതുകൊണ്ടല്ലേ... എന്നെ ആ സമയത്ത് അവിടെ എത്തിച്ചത്.....

മ്മ് ഉമ്മിയും അതുപറഞ്ഞു..... നിങ്ങള് ഒരു മാലാഘ ആണെന്ന്.....

ഹോ.. ഹോ..... നല്ല തള്ളണല്ലോടാ...... ശരി എനിക്കു ബസിനു ടൈമായി.... അപ്പോൾ പിന്നെ കാണാം..... റിച്ചുവിനെ ഞാനവന്റെ കയ്യിൽ നിന്നും വാങ്ങിയെടുത്തു..... റിച്ചു റിനുവിന്റെ മുഖത്തിനു നേരെ അവന്റെ കുഞ്ഞികൈ നീട്ടി ചെറുതായി വേദനിക്കാത്ത രീതിയിൽ റിനുവിനെ പിഞ്ച് ചെയ്തു.....എന്നിട്ട് അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചിട്ടു എന്റെ തോളിലേക്ക് പെട്ടെന്നു ചാഞ്ഞു.....  റിനു എന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി....

മ്മ്മ് അവനു നിന്നെ നന്നായി ബോധിച്ചിട്ടുണ്ട്....

ആഹാ...
അപ്പൊ റിച്ചു എന്റെ ഫ്രണ്ടായല്ലോല്ലേ.....

എങ്ങനെ ആവാതിരിക്കും..... നീ അവനു മിട്ടായി വാങ്ങി കൈകൂലികൊടുത്തു കുപ്പീലാക്കീലെ.... റിച്ചു ഇക്കൂന് റ്റാറ്റാ കൊടുത്തേ...

റ്റാറ്റാ.

.....Rinu: റ്റാറ്റാ.... എന്നുപറഞ്ഞു റിനുവിന്റെ കവിളിൽ തലോടി......

ബൈ റിനു........

⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹

ഉപ്പച്ചി വന്നതും ഞങ്ങളെല്ലാവരും  ഫുഡ് കഴിക്കനിരുന്നു....

എനിക്കാണേൽ ഒരു മൂഡുമില്ല ഇന്നലെയവൾ എന്നോട് പറഞ്ഞതോർക്കുമ്പോൾ എനിക്കാണേൽ ദേഷ്യം നിയന്ത്രിക്കാനും പറ്റുന്നില്ല........

ചപ്പാത്തിയെ നുള്ളിപ്പെറുക്കുന്നത് കണ്ടിട്ട്  ഉപ്പച്ചി  ചോദിച്ചു :എന്താ റോഷി ..... ചപ്പാത്തിയെ ഇങ്ങനെ തേജോവധം ചെയ്യുന്നത്..... കഴിക്കുന്നത് കണ്ടിട്ട് ഇന്ന്  അത്ര നല്ല  ദിവസമല്ലെന്ന് തോന്നുന്നു.....

ഞാൻ ഉപ്പച്ചിയെ നോക്കിയെങ്കിലും  ഒന്നും പറഞ്ഞില്ല....

റിനു :എന്നാൽ ഉപ്പച്ചി എനിക്കിന്ന് ഒരു ഗ്ലാഡ് ന്യൂസ്‌ ആണ് പറയാനുള്ളത്.... എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ പറയാമെന്നു കരുതിയാണ്.... ഇത്രനേരം മിണ്ടാതിരുന്നത്...

ഉപ്പച്ചി :ആഹാ.... എന്നാൽ പറ കേൾക്കട്ടെ...

rinu:ഞാനിന്നു ആ ഇത്തയെ കണ്ടു...

ഉമ്മി :ഏത് ഇത്ത???

റിനു :ഉമ്മി.. എന്നെ അന്ന് വണ്ടീടെ അടിയിൽ പെടാതെ രക്ഷിച്ചില്ലെ.... ആ ഇത്ത....

ഉപ്പച്ചി : അൽഹംദുലില്ലാഹ്.... എന്നിട്ട് നീ  സംസാരിച്ചോ .....

റിനു :പിന്നല്ലാതെ... പാവം ഇത്തയാണ്‌ട്ടോ....
(റിനു അവിടെ നടന്നതൊക്കെ അവരോടു പറഞ്ഞു...  ) നല്ല bangiyund കാണാൻ...... ശരിക്കും ഉമ്മി പറഞ്ഞപോലെ മാലാഖ തന്നെയാ....

നല്ല കൊച്ചാണോടാ.. എങ്കിൽ നമുക്ക് നിച്ചൂന് നോക്കിയാലോ.....

ഉമ്മി അതു പറഞ്ഞപ്പോ ഞാനൊന്നു ഞെട്ടി....

റിനു :ആ ബെസ്റ്റ്... എന്നിട്ട് ആ കൊച്ചിനെയും അതിന്റെ വാപ്പയെയും നമ്മളെന്തു ചെയ്യും....

ഉമ്മി :അതെന്താ ആ കൊച്ചിന് ഉമ്മയില്ലേ... വാപ്പ മാത്രേയുള്ളു? ഒറ്റമോളാണോ?,,,

ആ ഇത്തടെ കാര്യമല്ല ഞാന്പറഞ്ഞത്... ആ ഇത്തന്റെ കൊച്ചിനെയും.... ആ കൊച്ചിന്റെ വാപ്പയെയും.....

ഹാ അപ്പൊ കല്യാണം കഴിഞ്ഞതാണോ....

റിനു :ആ ഉമ്മി... പക്ഷെ കണ്ടാൽ പറയൂല്ലട്ടോ... ഒരു കൊച്ചിന്റെ ഉമ്മയാണെന്നു..... ആ കൊച്ചും സൂപ്പറാ... ഒരു ചക്കുടു...... എന്നെ അവനിഷ്ട്ടായി.... പിന്നെ അഥവാ ആ ഇത്തടെ മാര്യേജ് കഴിഞ്ഞില്ലേലും നമ്മുടെ ഇക്കാക്ക് പിടിക്കില്ല.....

ഉപ്പച്ചി :അതെന്താ????

ഞാൻ റീനുവിനോട്‌ കണ്ണുരുട്ടി അരുത് എന്നു കാണിച്ചു..... പക്ഷെ..... എവിടെ കേൾക്കാൻ.....
അവനെന്നെന്നോട് ഒരു പുരികം പൊക്കി കാണിച്ചു....

വേണ്ട റിനു..... ഞാൻ ആഗ്യം കാണിച്ചു...

ഇക്കാക്ക്.......... ഇപ്പോൾ കല്യാണത്തിനൊന്നും താല്പര്യമില്ലന്നെ... അല്ലെ ഇക്ക.....

ഞാൻ എല്ലാരെയുമൊന്നു ഇളിച്ചു കാണിച്ചു.... വേഗം അവിടുന്ന് എണീറ്റുപോയി....

*********
രാത്രിയേറെ ആയി.... എനിക്കിപ്പോഴും ഉറങ്ങാൻ കഴിയുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി..... പിന്നീട്  ബാൽക്കണിയിൽ പോയിരുന്നു..... അവളുടെ മുഖം മനസിൽ നിന്നു മായുന്നുമില്ല... ഒപ്പം അവള് ഇന്നു പറഞ്ഞതിന്റെ ദേഷ്യവും..... പാതിരാത്രിയിലെ തണുത്ത കാറ്റും പാതി നിലാവും എന്നെ അവളെ തന്നെ ഓർമപ്പെടുത്തി.... അവളുടെ കണ്ണുകൾ എന്നിലെ ഉറക്കത്തെ പോലും അപഹരിച്ചോ....

ശ്ശേ... ഞാനിതെന്തൊക്കെയാ  ചിന്തിക്കുന്നത്....
അവള് പറഞ്ഞതിന് മറുപടി കൊടുത്തേ പറ്റു... ഇനിയാണവൾ  യഥാർത്ഥ റോഷനെ കാണാൻ പോകുന്നത്.....
**************
പിറ്റേന്ന് സൺ‌ഡേ ഉപ്പച്ചീടെ കൂടെയിരുന്നു ഓഫീസ് ഫൈലുകളൊക്കെ വെരിഫിക്കേഷന് ചെയ്തു..... കുറച്ച് ന്യൂ അപ്പോയ്ന്റ്മെന്റ്സ് ഉണ്ടെന്നു ഉപ്പ പറഞ്ഞു........ ഒഴിവു ദിവസങ്ങളിൽ ഓഫീസ് കാര്യങ്ങൾ ഡിസ്‌കസ് ചെയ്യുന്നത് ഞങ്ങളുടെ ഒരു ശീലമാണ്........

എന്റെ എംബിഎ പഠനം കഴിഞ്ഞാൽ ഓഫീസ് കാര്യങ്ങൾ കൂടെനിന്നു നോക്കട്ടെ എന്നാണ് ഉപ്പച്ചിയുടെ പക്ഷം... ബട്ട്  എന്റെ ഉദ്ദേശം  തുടക്കം വേറൊരു കമ്പനിയിൽ ജോലി ചെയ്തതിനുശേഷമേ ഞാൻ നമ്മുടെ ഓഫീസ് ഏറ്റെടുക്കു...എന്നു ഉപ്പയോട്‌ അറിയിച്ചിട്ടുണ്ട്.... ഉപ്പ അതിനും സമ്മതം മൂളിയിട്ടുണ്ട്.....

⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹

ആയിഷ.....

ഇന്നു നല്ല മഴയുണ്ട്..... കോളേജിൽ പോകാൻ മടിയാവുന്നു..... റിച്ചൂന് അതിലേറെ മടി...... കുറേ നേരം ചിണുങ്ങിക്കൊണ്ട് നിന്നു...... പിന്നെ ഒന്നും ആലോചിച്ചില്ല... ചൂടുവെള്ളം ചൂടാക്കി അവനെ  കുളിപ്പിച്ച് കുട്ടപ്പനാക്കി രാധികേച്ചിയുടെ അടുത്ത് കൊണ്ടാക്കി...

കോളേജ് എത്തിയപ്പോഴും മഴ നിന്നിരുന്നില്ല...ബസ്സിറങ്ങി  കുട നിവർത്തി ഞാൻ കോളേജിനുള്ളിലേക്കു കടന്നു പാർക്കിങ് ഏരിയ കഴിഞ്ഞതും.... ആരോ എന്റെ കുടക്കീഴിലേക്ക് ഓടിക്കയറിവന്നു എന്റെ കുടവാങ്ങി കുറച്ചുടി ഉയർത്തിപ്പിടിച്ചു.. ........

ആ മുഖം കണ്ടപ്പോൾ..... ആ  മഴയിലും എന്റെ ശരീരം നന്നായി വിയർക്കുന്നുണ്ടായിരുന്നു..

...തുടരും......