Aksharathalukal

Aksharathalukal

ചുരം

ചുരം

4.7
1 K
Drama
Summary

Part 1 രാജീവൻ്റെ ഭാര്യയായി സുലോചന കണ്ണാട്ടേക്ക് വരുമ്പോൾ അയാളുടെ ഏറ്റവും ഇളയ സഹോദരിക്ക് രണ്ട് വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു ഒരു വർഷം മുമ്പാണ് ഗുരുവായൂരിൽ തൊഴാൻ പോയി തിരിച്ച് വരുമ്പോൾ രാജീവൻ്റെ അച്ഛനും അമ്മയും കുതിരാൻ കയറ്റത്തിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ ബസ്സിനടിയിൽപെട്ട് മരിച്ചത് അന്ന് കൈക്കുഞ്ഞായിരുന്ന പാറുക്കുട്ടി എന്ന് വിളിക്കുന്ന പാർവതി അവരോടൊപ്പമുണ്ടായിരുന്നെങ്കിലും, ബസ്സിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ച് വീണ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കളുടെ അകാലമരണം ,ഇരുപത്തിരണ്ട് വയസ്സുള്ള രാജീവനെയും, അയാളുടെ ത